Latest News

ഞാനൊരു ബിജെപി അനുഭാവിയാണ്; മത്സരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മത്സരിക്കും: വിവേക് ഗോപന്‍

Malayalilife
ഞാനൊരു ബിജെപി അനുഭാവിയാണ്; മത്സരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മത്സരിക്കും: വിവേക് ഗോപന്‍

രസ്പരം എന്ന സീരിയലിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് വിവേക് ഗോപന്‍. തുടർന്ന് ചില പരസ്യ ചിത്രങ്ങളിലും സിനിമയിലും മുഖം കാണിക്കാൻ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. കാർത്തിക ദീപം എന്ന പാരമ്പരയിലൂടെയാണ് താരം വീണ്ടും അഭിനയ മേഖലയിൽ തുടരുന്നത്. എന്നാൽ ഇപ്പോൾ വിവേക് ഗോപന്‍ ബിജെപി അംഗത്വം എടുത്തതിന്റെ വിവരം ആണ് പുറത്ത് വരുന്നത്.  എന്നാൽ ഇപ്പോള്‍ താന്‍ ബിജെപി അനുഭാവി ആണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് . 

ഞാനൊരു ബിജെപി അനുഭാവിയാണ്. മത്സരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മത്സരിക്കും. മത്സരിച്ച് ജയിച്ച് കഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഉള്ളില്‍ തോന്നുന്നുണ്ട്. ഒരു മാധ്യമത്തോട് നടത്തിയ പ്രതികരണത്തില്‍ ആണ് വിവേക് ഗോപന്‍ പറഞ്ഞു.  വിവേക് ഇതിനോടകം തന്നെ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും പാര്‍ട്ടി ജില്ലാ സെക്രട്ടറി വിവി രാജേഷിനും ഒപ്പം വിവേക് ഗോപന്‍  നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. താരം ബിജെപി അംഗത്വം ഇതിന് പിന്നാലെയാണ്  എടുത്തു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് എത്തിയത്. 

Read more topics: # Actor vivek gopan,# words about bjp
Actor vivek gopan words about bjp

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക