ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്; ഒളിച്ചോടിയാണ് വിവാഹം നടത്തിയത്: ശശാങ്കന്‍

Malayalilife
ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്;  ഒളിച്ചോടിയാണ് വിവാഹം നടത്തിയത്:  ശശാങ്കന്‍

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട  മിമിക്രി കലാകാരനും നടനുമൊക്കെയാണ് ശശാങ്കന്‍ മയ്യനാട്.  താരത്തിന്റേത് ഒരു കലാ കുടുംബമാണ്.  അച്ഛന്‍ ഡാന്‍സ് ചെയ്യും, അമ്മ പാട്ടു പാടും, ചേട്ടനും അനിയനും പാട്ടുകാരാണ്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെ  തുറന്ന് പറയുകയാണ് ശശാങ്കന്‍. വിവാഹത്തെ കുറിച്ചും കാലാ ജീവിതത്തെ കുറിച്ചുമൊക്കെ ശശാങ്കന്‍ വെളിപ്പെടുത്തിയിരുന്നു.

ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. വീട്ടുകാരൊക്കെ അറിഞ്ഞ് വിവാഹം എതിര്‍ത്ത് തുടങ്ങുമ്പോഴേക്കും ഞങ്ങളങ്ങ് ഒന്നായി. ഒളിച്ചോടിയായിരുന്നു വിവാഹം. നേരെ കൂട്ടിപ്പോവുന്നത് സ്റ്റേജിലേക്കാണ്. ഓഡിയന്‍സിന്റെ കൂട്ടത്തിലിരുന്ന് ഫസ്റ്റ് നൈറ്റ് കാണുകയായിരുന്നു അവളും. ജീവിതത്തില്‍ സക്സസായിരുന്നു ആദ്യരാത്രി. പ്രണയവിവാഹമായിരുന്നതിനാല്‍ അധികം ചോദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ജാതകത്തിലൊന്നും വിശ്വാസമില്ല. മനപ്പൊരുത്തത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

ആദ്യരാത്രി സ്‌കിറ്റ് ചെയ്തത് കല്യാണത്തിന് മുന്‍പായിരുന്നു. 2012ലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. കാരുണ്യ ലോട്ടറിയുടെ പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് ഞാനായിരുന്നു ചെയ്തത്, അന്ന് കൊല്ലത്ത് പോയപ്പോള്‍ ഒരു ഷോപ്പില്‍ വെച്ച് കണ്ടയാളാളെയാണ് വിവാഹം ചെയ്തത്. സത്യത്തില്‍ എനിക്കാണ് അന്ന് കാരുണ്യ ലോട്ടറി അടിച്ചത്. ആനിയെന്നാണ് ഭാര്യയുടെ പേര്. മകള്‍ക്ക് ശിവാനിയെന്നാണ് പേരിട്ടത്.

അമേരിക്കന്‍ യാത്രയ്ക്കിടയിലെ രസകരമായ സംഭവത്തെക്കുറിച്ചും ശശാങ്കന്‍ വാചാലനായിരുന്നു. സ്പോണ്‍സേഴ്സ് നമ്മളെ സ്ഥലങ്ങളെല്ലാം കാണിക്കാറുണ്ട്. ഷോപ്പിംഗിനുള്ള അവസരം നല്‍കാറുമുണ്ട്. അമേരിക്കയില്‍ പോയപ്പോള്‍ ഡാന്‍സ് ബാറില്‍ പോയിരുന്നു. കൂട്ടത്തിലുള്ള എല്ലാവരേയും കയറ്റിയിരുന്നുവെങ്കിലും എന്നെ വിട്ടില്ല. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് പറഞ്ഞ് എന്നെ മാറ്റിനിര്‍ത്തുകയായിരുന്നു.

ഞങ്ങള്‍ സഹോദരങ്ങള്‍ക്കെല്ലാം പൂച്ചയെ പേടിയാണ്. അത് അടുത്തേക്ക് വരുമ്പോള്‍ത്തന്നെ എന്തോ ഒരു പേടി തോന്നും. കുടുംബം മൊത്തമായി നാറ്റിക്കാതെ എന്നായിരുന്നു ശശാങ്കന്‍ ചേട്ടനോട് പറഞ്ഞത്. ഇത് എനിക്കുള്ള പേടിയായാണ് ഞാന്‍ എല്ലായിടത്തും പറയാറുള്ളത്. സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തപ്പോള്‍ പൂച്ചപ്പേടിയെക്കുറിച്ച് പറഞ്ഞ് സഹതാരങ്ങളെല്ലാം ശശാങ്കനെ കളിയാക്കിയിരുന്നു.

Actor sasankan reveals her personal life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES