Latest News

ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ദൈവം നമ്മളോട് കോപിച്ചിരിക്കുകയാണെന്നാണ് അര്‍ത്ഥം: ജിഷിന്‍ മോഹൻ

Malayalilife
ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ദൈവം നമ്മളോട് കോപിച്ചിരിക്കുകയാണെന്നാണ് അര്‍ത്ഥം:  ജിഷിന്‍ മോഹൻ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ ഒരു മുഖമാണ് നടൻ ജിഷിന് മോഹന്റേത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ്  താരം ശ്രദ്ധേയനാകുന്നത്. ഹ്യൂടർന്ന് നിരവധി അവസരങ്ങളായിരുന്നു ജിഷിനെ തേടി പരമ്പരകളിൽ നിന്ന് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സുഹൃത്തായ മെര്‍ഷീനയ്ക്കൊപ്പമുള്ള ചിത്രവും വരദയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് നടൻ. 

'ഒരു കയ്യില്‍ ശംഖുമായി മറു കൈ കൊണ്ട് ഔട്ട്‌ എന്ന സിഗ്നല്‍ കാണിച്ചു കൊണ്ട് അമ്ബയറെ പോലെ നില്‍ക്കുന്ന ഈ ആളാണ്‌ എന്റെ മൂക്കുത്തി അമ്മന്‍. 'മൂക്കുത്തി അമ്മന്‍' സിനിമ കണ്ടപ്പോള്‍ എനിക്കുണ്ടായ ബോധോദയം ആണ് താഴെ എഴുതിയിരിക്കുന്നത്. എന്നെങ്കിലും നിങ്ങള്‍ക്ക് അലക്കിയിട്ട പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും പൈസ കിട്ടിയിട്ടുണ്ടോ? നനഞ്ഞുണങ്ങി ചുക്കിച്ചുളിഞ്ഞ നൂറു രൂപ നോട്ടോ,അഞ്ഞൂറ് രൂപ നോട്ടോ, അങ്ങനെയെന്തെങ്കിലും?

വാടക കൊടുക്കാന്‍ പണമില്ലാതെ സ്വര്‍ണ്ണം പണയം വെക്കണമല്ലോ ദൈവമേ എന്ന് വിചാരിച്ചിരിക്കുമ്ബോള്‍ പണ്ടെങ്ങാണ്ട് കടം കൊടുത്ത് കിട്ടില്ല എന്ന് എഴുതിത്തള്ളിയ പണം വന്ന അനുഭവം ഉണ്ടായിട്ടുണ്ടോ? അല്ലെങ്കില്‍ അതിനു സമാനമായ സംഭവം?

ഒരു ചായ കുടിക്കാന്‍ പോലും കാശില്ലാതെ നടക്കുന്ന സമയത്ത് റോഡില്‍ കിടന്ന് ഒരു ആയിരം രൂപ വീണു കിട്ടിയിട്ടുണ്ടോ?

ഇതുപോലെ വിഷമിച്ചു നില്‍ക്കുന്ന സമയത്ത് അപ്രതീക്ഷിതമായി പണം കിട്ടുമ്ബോള്‍ നല്ല സന്തോഷമായിരിക്കും. അല്ലേ? ഇങ്ങനെയൊക്കെ സംഭവിക്കുന്നെങ്കില്‍ ദൈവം നിങ്ങളുടെ കൂടെയുണ്ട് എന്നാണ് അര്‍ത്ഥം. ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നര്‍ത്ഥം. എന്നാല്‍ സംഭവിക്കുന്നതോ? വാടക കൊടുക്കേണ്ട സമയത്തായിരിക്കും ഇടിമിന്നലില്‍ ടീവി കേടായി ആ പൈസ അതിലേക്ക് വകവെയ്‌ക്കേണ്ടി വരുന്നത്. കടയിലെ പറ്റു തീര്‍ക്കാന്‍ കടം വാങ്ങിയ പണമായിരിക്കും കടയിലേക്കുള്ള വഴിമദ്ധ്യേ പോക്കെറ്റില്‍ നിന്നും നഷ്ടപ്പെടുന്നത്. കറന്റു ബില്ല് അടക്കാന്‍ പോയാല്‍ നമ്മള്‍ നില്‍ക്കുന്ന ക്യൂ മാത്രം അനങ്ങില്ല. അടുത്ത ക്യൂ ആയിരിക്കും വേഗത്തില്‍ നീങ്ങുന്നത്. ടയര്‍ പഞ്ചര്‍ ആയി മാറ്റിയിടാന്‍ വേണ്ടി നോക്കുമ്ബോഴായിരിക്കും സ്റ്റെപ്പിനിയും പഞ്ചറാണെന്നറിയുന്നത്.

ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കില്‍.. ദൈവം നമ്മളോട് കോപിച്ചിരിക്കുകയാണെന്നാണ് അര്‍ത്ഥം.എനിക്ക് മിക്കവാറും ഇങ്ങനെയൊക്കെയാണ് സംഭവിക്കാറ്. നമ്മള്‍ ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകള്‍ക്ക് ഇത്രയേറെ കോപം കാട്ടുന്ന ദൈവത്തിന്, വലിയ വലിയ തെറ്റുകള്‍ ചെയ്യുന്നവരോട് എന്തേ കോപം വരാത്തത് എന്നെനിക്ക് മനസ്സിലാകുന്നില്ല. ചിലപ്പോള്‍ ദൈവത്തിന് നമ്മളോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടായിരിക്കും അല്ലേ? വലിയ തെറ്റുകളിലേക്ക് പോകാതിരിക്കാന്‍ ചെറിയ ചെറിയ മുന്നറിയിപ്പുകള്‍ നമ്മള്‍ക്ക് തരുന്നതായിരിക്കും. അല്ലേ? അങ്ങനെ ആശ്വസിക്കാം.. അല്ലാതെ എന്ത് ചെയ്യാന്‍. എന്തായാലും ഫോട്ടോയില്‍ കാണുന്ന എന്റെ ഈ മൂക്കുത്തി അമ്മന്‍ ഇങ്ങനെയൊന്നുമല്ല. വെട്ടൊന്ന്, മുറി രണ്ട്. എന്നിട്ടതിലൊരു മുറിയില്‍ കയ്യിലിരിക്കുന്ന ശംഖ്‌ ഊതി എന്നെ അവിടെ കിടത്തും.'ജിഷിന്‍ കുറിച്ചു.

Actor jishin mohan new post mukkuthiamman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക