Latest News

കൂടെവിടെ നായകന് ഇത്രയും വലിയ മകളോ? സീരിയല്‍ നടന്‍ ബിപിന്റെ ് ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍

Malayalilife
topbanner
കൂടെവിടെ നായകന് ഇത്രയും വലിയ മകളോ? സീരിയല്‍ നടന്‍ ബിപിന്റെ ് ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടനാണ് ബിപിന്‍ ജോസ്. നടി സ്വാസികയുടെ നായകനായി എത്തിയ സീത എന്ന പരമ്പരയിലൂടെയാണ് ബിപിന്‍ ജോസ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയത്. ഈ രണ്ടു പരമ്പരകളിലെയും നായികമാരുടെയും പേരുകള്‍ ചേര്‍ത്തു വച്ച് ബിപിന്‍ ജോസ് ഇവരുമായി പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെല്ലാം ബിപിന്‍ ജോസ് മറുപടി നല്‍കിയത് സ്വന്തം കുടുംബത്തെ തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തിയാണ്. ഇപ്പോഴിതാ, ന്യുസിലാന്റില്‍ താമസിക്കുന്ന ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം മനോഹരമായ ഒരു സെല്‍ഫി ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി.

എന്നാല്‍ ചിത്രം കണ്ട ആരാധകര്‍ നടന് ഇത്രയും വലിയ മകളുണ്ടോ എന്ന ഞെട്ടലോടെയാണ് ഈ ചിത്രം ഏറ്റെടുത്തത്. ഒരു മകന്‍ കൂടിയുണ്ട് താരത്തിന്. ഭാര്യക്കും മക്കള്‍ക്കും ഒപ്പം ബിപിന്‍ ജോസ് പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എത്ര നാളുകളായി കാത്തിരിക്കുന്നു ഈ സീന്‍ കാണാന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. ഡിവോഴ്സ് ആണ് എന്ന് പറഞ്ഞവര്‍ ഇത് കാണുന്നുണ്ടോ, അവര്‍ പിരിഞ്ഞിട്ടില്ലാട്ടോ, കേട്ടത് ഗോസിപ്പുകള്‍ ആണ് എന്ന് മനസിലായില്ലേ എന്നും ആരാധകര്‍ കമന്റുകളിലൂടെ പറയുന്നു.

ഭാര്യ ന്യൂസിലാന്‍ഡിലാണുള്ളത്. സമാധാനത്തോടെ പോവുന്ന കുടുംബമാണ്. എല്ലാ വര്‍ഷവും ഒന്നുകില്‍ ഞാന്‍ അങ്ങോട്ടോ അവള്‍ ഇങ്ങോട്ടോ വരും. കൊറോണ തുടങ്ങിയതിന് ശേഷം രണ്ട് മൂന്ന് വര്‍ഷമായി നേരില്‍ കണ്ടിട്ട്. അവിടെ ബോര്‍ഡറൊക്കെ അടച്ചിട്ടിരിക്കുകയായിരുന്നു. വീഡിയോ കോളിലൂടെ കാണും. ഭാര്യയെ ഇടയ്ക്ക് മിസ് ചെയ്യാറുണ്ടെന്നും നടന്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

കുറെ ഗോസിപ്പുകള്‍ വരാറുണ്ട് എന്നാല്‍ വേദനിപ്പിച്ചത് എന്ന് പറയുന്നത് ഡിവോഴ്സ് വാര്‍ത്തയാണ്. ഞാന്‍ മാരീഡ് ആണ്. വൈഫുമായി ഞാന്‍ ഡിവോഴ്സ്ഡാണ് എന്ന വിവാദം ഒരുപാട് കേട്ടിട്ടുണ്ട്. അത് എന്റെ കസിന്‍സ് പറഞ്ഞു എന്നാണു കേട്ടത്. ഇനി ഏതേലും കസിന്‍സ് പറഞ്ഞോ എന്ന് അറിയില്ല. പിന്നെ ഭാര്യ ഇതൊന്നും മൈന്‍ഡ് ചെയ്യാത്ത ആളാണ് അതുകൊണ്ട് കുഴപ്പമില്ല- എന്നാണ് അടുത്തിടെ ബിപിന്‍ പറഞ്ഞത്. ഒരുപാട് നെഗറ്റീവ് ന്യൂസുകള്‍ ഉണ്ടല്ലോ. പോസിറ്റീവ് ആരും പറയുകയില്ലല്ലോ. ഇനിയിപ്പോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഈ ഒരു മേഖലയിലേക്ക് ഇറങ്ങി തിരിച്ച ഒരാളാണ്. അപ്പോള്‍ ഗോസിപ്പുകള്‍ തന്നെ ബാധിക്കില്ല. എന്റെ വീട്ടില്‍ വിഷയം അല്ലാത്തിടത്തോളം കാലം ഞാന്‍ എന്തിന് വിഷമിക്കണമെന്നും നടന്‍ ചോദിക്കുന്നു.

ഒരുപാട് ഗോസിപ്പുകള്‍ ബിപിന്‍ കേട്ടിട്ടുണ്ട്. സീത മുതല്‍ ഞാനും സ്വാസികയും തമ്മിലുള്ള ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. അതുകഴിഞ്ഞു ചോക്ലേറ്റ് എന്ന ഒരു സീരിയല്‍ ചെയ്തായിരുന്നു, അതിനെക്കുറിച്ചും ഞാന്‍ കേട്ടിരുന്നു. പെയര്‍ ഹിറ്റാകുമ്പോള്‍ ആണ് ഒരുപാട് ഗോസിപ്പുകള്‍ വരുന്നത്. ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു. പക്ഷെ എനിക്ക് ഇതൊന്നും അത്ര വിഷയം അല്ല- എന്നാണ് അടുത്തിടെ നടന്‍ പറഞ്ഞത്. അതേസമയം, മിനി സ്‌ക്രീനിനു പുറമെ ബിഗ് സ്‌ക്രീനിലും ചുവടുറപ്പിക്കുന്നതിന്റെ തിരക്കിലാണ് താരം. ബിപിന്റെ ഏറ്റവും പുതിയ ചിത്രമാണ് എല്ലാം സെറ്റാണ്. പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധര് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'എല്ലാം സെറ്റാണ്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bipin Jose (@bipinjose_official)

bipinjose wife daughter

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES