മൂന്ന് മാസത്തോളം നീണ്ട കാത്തിരിപ്പിന് സമാപനമായിരിക്കുകയാണ്. അതെ ബിഗ് ബോസ് മലയാളം സീസണ്‍ 7ന്റെ വിജയിയെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹൗസിനുള്ളിലും പുറത്തും ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട്, അവയോട് പോരാടി മുന്നേറിയ അനുമോള്‍ ആണ് ബിഗ് ബോസ് സീസണ്‍ 7 കപ്പെടുത്തത്. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നര്‍ കൂടിയാണ് അനുമോള്‍.
ബിഗ് ബോസില്‍ വരുന്നതിനും മുന്‍പേ അനുമോളെ മലയാളി പ്രേക്ഷകര്‍ക്ക് അറിയാം. അവരുടെ പ്രിയപ്പെട്ട. ടി.വി. പരമ്പരകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത ആളാണ് അനുമോള്‍. ഉദ്ഘാടന പരിപാടികളിലും അനുമോള്‍ പരിചിത മുഖമാണ്. കുട്ടിക്കാലം മുതലേ അനുമോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ള പെണ്‍കുട്ടിയാണ്. സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തയായി മാറിയ താരം അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്
പഠനകാലത്ത് തന്നെ അഭിനയത്തോടും മോഡലിംഗിനോടും വലിയ താല്‍പര്യം ഉണ്ടായിരുന്ന അനുമോള്‍ നിരവധി ബ്രാന്‍ഡുകള്‍ക്ക് മോഡല്‍ ആയിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും പാടാത്ത പൈങ്കിളിയടക്കമുള്ള സീരിയലുകളിലും താരം ഇതിനകം വേഷമിട്ടു. സോഷ്യല്‍ മീഡിയയില്‍ വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള താരം കൂടിയാണ് അനുമോള്‍. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുമുണ്ട്. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അനുമോള്‍ക്ക് ലഭിച്ചിരുന്നു. സുരഭിയും സുഹാസിനിയും എന്ന സീരിയലിലെ പ്രകടനമാണ് അനുമോളെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
തിരുവന്തപുരം സ്വദേശിയാണ് മുപ്പതുകാരിയായ അനുമോള്‍. ആര്യനാട് ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഠന ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് സംസ്‌കൃത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. കോമഡിയും അനായാസേന കൈകാര്യം ചെയ്യുന്ന താരമാണ് അനുമോള്‍. കുറിക്കുകൊള്ളുന്ന കൗണ്ടറുകളും അനുമോളിന്റെ പ്രത്യേകതയാണ്.
ജീവിതത്തില്‍ ബ്രേക്ക് നല്‍കിയത് ചേട്ടന്‍ ബിഗ്ബോസിലെക്ക് ഒക്കെ വരുന്നതിന് മുന്‍പ് ഗൃഹലക്ഷ്മിക്ക് നല്‍കിയ ഒരഭിമുഖത്തില്‍ കലാരംഗത്തേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമൊക്കെ അനു വിശദീകരിച്ചിരുന്നു. അത് ഇങ്ങനെയാണ്..
അഭിനയിക്കാനുള്ള കൊതിയുമായി നടന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു ഞാന്‍. മധ്യവര്‍ഗ കുടുംബമാണ് എന്റേത്. തിരുവനന്തപുരം ആര്യനാടാണ് സ്വദേശം. അച്ഛനും അമ്മയ്ക്കും ഞാന്‍ നന്നായി പഠിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. അന്നേ താനൊരു തൊട്ടാവാടിയാണെന്നാണ് അനുമോള്‍ പറയുന്നത്. അനുമോളുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശങ്കര്‍ലാല്‍. സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ ആരെങ്കിലും ഉണ്ടോ എന്ന അദ്ദേഹം ചേട്ടനോട് ചോദിച്ചു. അങ്ങനെയാണ് അനുമോളിലേക്ക് സീരിയല്‍ വേഷം എത്തുന്നത്.
എന്നാല്‍ കുടുംബത്തിന് ആദ്യം എതിര്‍പ്പായിരുന്നുവെന്നും അനുമോള്‍ വ്യക്തമാക്കുന്നു.കൈയില്‍ കാശ് വന്നാല്‍ പെണ്‍കുട്ടികള്‍ അപ്പനേയും അമ്മയേയും തള്ളിപ്പറയും എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. പക്ഷെ അമ്മയ്ക്കും അച്ഛനും അനുമോള്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നു.അനുവിന്റെ അച്ഛന്‍ നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ അനിയത്തി എന്ന സിരിയലിലൂടെ അനുമോള്‍ സീരിയില്‍ ജീവിതം ആരംഭിക്കുകയായിരുന്നു.പിന്നീട് സൂര്യ ടിവിയിലെ സംഗമം എന്ന സീരിയലിലെത്തി. ബോബന്‍ ആലുമ്മൂടന്റെ സഹോദരിയുടെ വേഷമായിരുന്നു അനുവിന് ലഭിച്ചത്. ചില സീനൊക്കെ ശരിയാകാന്‍ 26 ടേക്ക് വരെ പോയെന്നും .അനുമോള്‍ ഓര്‍ക്കുന്നു.
ഒടുവില്‍ അവര്‍ അനുവിന്റെ കഥാപാത്രത്തെ കൊന്നുകളഞ്ഞു. ഇതോടെ അനുവിന് നിരാശയായി. അന്ന് കരച്ചിലായിരുന്നു താനെന്നാണ് അനു പറയുന്നത്. പിന്നീട് മൂന്നുമണി, അമ്മുവിന്റെ അമ്മ, പാടാത്ത പൈങ്കിളി തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ച് എല്ലാം പഠിച്ചെടുക്കുകയായിരുന്നു അനു.
പ്ലസ് ടു കഴിഞ്ഞയുടനെയാണ് അനു അഭിനയ മേഖലയിലേക്ക് വരുന്നത്. ആദ്യം കിട്ടിയത് ആയിരം രൂപയാണ്. അത് എല്ലാവര്‍ക്കും വീതിച്ചു കൊടുത്തു. രണ്ടാമത്തെ വര്‍ക്കില്‍ 1500 രൂപ കിട്ടി. പിന്നെ മൂവായിരം. നാലായിരം. അങ്ങനെ കൂടി വന്നു. പണം അമ്മയ്ക്ക് കൊടുക്കാന്‍ തുടങ്ങി. അമ്മ അത് ബാങ്ക് അക്കൗണ്ടിലിടും.അമ്മയാണ് എന്റെ കരുത്തെന്നും അനു പറയുന്നു. തുടക്കകാലത്തെ തന്റെ കഷ്ടപ്പാടുകളെക്കുറിച്ചും അനു സംസാരിക്കുന്നുണ്ട്.
സീരിയലില്‍ കളര്‍ഫുള്‍ ഡ്രസ് വേണമെന്നൊക്കെ പലരും പറഞ്ഞു. പക്ഷെ അതൊന്നും വാങ്ങാനുള്ള കാശൊന്നും എന്റെ കൈയിലില്ല. യൂട്യൂബ് നോക്കി സ്റ്റിച്ചിങ് പഠിച്ചു. തുണി വാങ്ങി വീട്ടിലിരുന്ന് തുന്നി. അത് സീരിയലിലും സ്റ്റാര്‍ മാജിക്കിലും അണിഞ്ഞു. പിന്നെ മേക്കപ്പും സ്വന്തമായി ചെയ്തു പഠിച്ചു. കരിയറില്‍ നില്‍ക്കുന്ന സമയത്ത് തന്നെ പണം സമ്പാദിക്കണം. അതായിരുന്നു ലക്ഷ്യം. ഇപ്പോള്‍ വീടുണ്ട്. സ്ഥലവും കാറും വാങ്ങി. കുടുംബത്തിന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്'' എന്നാണ് അനുമോള്‍ പറയുന്നത്.
പലരും കളിച്ചും പഠിച്ചും നടക്കുന്ന പ്രായം മുതലേ, ഓടിനടന്നു പണിയെടുക്കുന്ന ശീലം അനുമോള്‍ക്കുണ്ട്. മൂത്ത സഹോദരി കഷ്ടപ്പാടുകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഉദ്യോഗം നേടിയപ്പോള്‍, തന്റെ തട്ടകമായ അഭിനയ രംഗത്ത് അനുമോള്‍ വിയരേഖ കുറിച്ചു. ഒരുകാലത്ത് ഒരു ദിവസം ഒന്നിലേറെ ലൊക്കേഷനുകളില്‍ ഓടിനടന്നു പണിയെടുക്കുന്ന ശീലം അനുമോള്‍ക്ക് ഉണ്ടായിരുന്നു.
ബിഗ് ബോല് വീടിനകത്തും പുറത്തും ഒരുപോലെ വിമര്‍ശനങ്ങള്‍ നേരിട്ടായിരുന്നു അനുവിന്റെ യാത്ര. എന്നാല്‍ ടെലിവിഷന്‍ താരങ്ങളും മുന്‍ സീസണിലെ താരങ്ങളും അനുവിന്റെ പിന്തുണക്കെത്തിയതോടെ മത്സരം കനത്തു.35 ലക്ഷത്തോളം കടമുള്ള അനു എങ്ങിനെയാണ് 16 ലക്ഷത്തിന് പി ആര്‍ കൊടുക്കക എന്നാണ് ഒരാളുടെ ചോദ്യം. അനുവിനെ പിന്തുണയ്ക്കുന്നവരാകെ അവളുടെ പി ആര്‍ ആണെങ്കില്‍ ഞങ്ങള്‍ എല്ലാവരും അവരുടെ പി ആര്‍ ആണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പിന്തുണ. വിവാദങ്ങളുടെ തോഴി ബിഗ്ബോസ് സീസണ്‍ 7 ന്റെ അവസാന ദിവസം വരെയും അനുമോളെ വിവാദം വിട്ടൊഴിഞ്ഞിട്ടില്ല.
വിവാദങ്ങള്‍ക്കൊടുവില്‍ കൈ നിറയെ നേട്ടങ്ങള്‍ കൊയ്താണ് താരം പടിയിറങ്ങുന്നത്.ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ അനുമോളാണ്. പ്രതിദിനം 65,000 രൂപ എന്ന കണക്കില്‍ 100 ദിവസം വീട്ടില്‍ പൂര്‍ത്തിയാക്കിയപ്പോള്‍, അനുമോള്‍ക്ക് പ്രതിഫലമായി മാത്രം ലഭിക്കുന്നത് ഏകദേശം 65 ലക്ഷം രൂപയാണ്.
സമ്മാനത്തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി എന്ന കൗതുകം കൂടിയുണ്ട് അനുമോളുടെ കാര്യത്തില്‍. ഈ പ്രതിഫലം നികുതിയിളവുകള്‍ക്ക് വിധേയമായിരിക്കും.
ബിഗ് ബോസ് വിജയിക്കുള്ള ക്യാഷ് പ്രൈസും അനുമോള്‍ ഏറ്റുവാങ്ങി. വിജയിക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയില്‍ നിന്ന്, 'ബിഗ് ബാങ്ക് വീക്ക്' ടാസ്‌കുകളിലൂടെ മത്സരാര്‍ത്ഥികള്‍ നേടിയ തുക കുറച്ചതിനു ശേഷം ബാക്കിയുള്ള 42.55 ലക്ഷം രൂപയാണ് അനുമോള്‍ക്ക് ക്യാഷ് പ്രൈസായി ലഭിച്ചത്.
ഈ സമ്മാനത്തുകയ്ക്ക് നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഏകദേശം 30% വരെ നികുതി നല്‍കേണ്ടിവരും. നികുതി കിഴിച്ചുള്ള തുകയായിരിക്കും അനുമോള്‍ക്ക് കൈമാറുക.
ശമ്പളത്തിനും ക്യാഷ് പ്രൈസിനും പുറമെ, വിജയിക്ക് ഒരു സര്‍പ്രൈസ് സമ്മാനവും കാത്തിരിക്കുന്നുണ്ടായിരുന്നു - അത് മാരുതി വിക്ടോറിയസ് കാറാണ്. ഈ കാറിന്റെ ഓണ്‍-റോഡ് പ്രൈസ് ഏകദേശം 12 ലക്ഷം രൂപ മുതല്‍ 24 ലക്ഷം രൂപ വരെയാണ് (മോഡലും ഫീച്ചറുകളും അനുസരിച്ച് ഇതിന് മാറ്റം വരാം).പ്രതിഫലം, ക്യാഷ് പ്രൈസ്, ആഢംബര കാര്‍ എന്നിവയെല്ലാം ചേര്‍ത്ത്, ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ നിന്ന് ഏതാണ്ട് ഒരു കോടി രൂപയോളം മൂല്യമുള്ള സമ്മാനങ്ങളുമായാണ് അനുമോള്‍ പുറത്തിറങ്ങുന്നത്. ഈ നേട്ടങ്ങള്‍ ബിഗ് ബോസ് യാത്രയിലെ അനുമോളുടെ വിജയത്തിന്റെ സാമ്പത്തിക മൂല്യം വര്‍ദ്ധിപ്പിക്കുന്നു.