Latest News

സിനിമ പ്രദര്‍ശിപ്പിച്ച് മത്സരാര്‍ഥികളുടെ ആഗ്രഹം സാധിച്ചുകൊടുത്ത് ബിഗ് ബോസ്; ആദ്യം കാണിച്ചത് ലാലേട്ടന്‍ സൂപ്പര്‍ഹിറ്റ് ചിത്രം

Malayalilife
സിനിമ പ്രദര്‍ശിപ്പിച്ച് മത്സരാര്‍ഥികളുടെ ആഗ്രഹം സാധിച്ചുകൊടുത്ത് ബിഗ് ബോസ്; ആദ്യം കാണിച്ചത് ലാലേട്ടന്‍ സൂപ്പര്‍ഹിറ്റ് ചിത്രം

പുറം ലോകവുമായി ബന്ധമൊന്നുമില്ലാത്ത 100 ദിവസം ജീവിക്കുക എന്നതാണ് ബിഗ്ബോസിലെ ഏറ്റവും വലിയ കടമ്പ. ഇടയ്ക്ക് ടാസ്‌കുകള്‍ ലഭിക്കുമെങ്കിലും സമയം ചിലവിടാന്‍ മറ്റുള്ളവരോട് സംസാരമല്ലാതെ വേറെ മാര്‍ഗ്ഗമൊന്നും ബിഗ്ബോസ് അംഗങ്ങള്‍ക്ക് ഇല്ല. അതേസമയം ഇന്നലെ അംഗങ്ങളുടെ വളരെ നാളായുള്ള ആഗ്രഹം ബിഗ്ബോസ് സാധിച്ച് കൊടുത്തതോടെ വീട്ടില്‍ ആഹ്ളാദം തിരതല്ലി.

സിനിമ കാണണം എന്നതായിരുന്നു ബിഗ്ബോസ് അംഗങ്ങളുടെ വളരെ നാളായുള്ള ആഗ്രഹം. അതാണ് ഇന്നലെ ബിഗ്ബോസ് സാക്ഷാത്കരിച്ച് നല്‍കിയത്. മോഹന്‍ലാലിന്റെ തന്നെ സൂപ്പര്‍ഹിറ്റ് സിനിമ മണിച്ചിത്രത്താഴ് കാണുന്നതിനുളള അവസരം നല്‍കിയാണ് മത്സരാര്‍ത്ഥികളെ ബിഗ്‌ബോസ് ഞെട്ടിച്ചത്. 

അംഗങ്ങള്‍ സിനിമ കാണാന്‍ പോകുന്നത് പോലെ തയ്യാറായി  ആക്ടിവിറ്റി ഏരിയയിലേക്ക് പോകണമെന്ന് ബിഗ്‌ബോസ് നിര്‍ദേശം നല്‍കുകയായിരുന്നു. സിനിമ കാണുന്നതിനിടയില്‍ കഴിക്കുന്നതിനുളള ഭക്ഷണ സാധനങ്ങള്‍ സ്റ്റോര്‍ റൂമില്‍ ഉണ്ടെന്നും അറിയിച്ചു. ഇത് കേട്ട ബിഗ്‌ബോസ് അംഗങ്ങള്‍ സന്തോഷം കൊണ്ട് തുളളിച്ചാടി. രാത്രിയോടെ സ്റ്റോര്‍ റൂമിലെ സൈറണ്‍ കേട്ടതനുസരിച്ച് സ്റ്റോറുമില്‍ നിന്നും സമോസയും പോപ്പ്‌കോണും എടുത്ത് തയ്യാറായ ശേഷമാണ് അംഗങ്ങള്‍ ആക്ടിവിറ്റി ഏരിയയിലേക്ക് പോയത്.

ആക്ടിവിറ്റി ഏരിയയില്‍ സിനിമ കാണുന്നതിനുളള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിരുന്നു. ഡിവിഡി പ്ലേയറിലിട്ടാണ് സിനിമ കാണിച്ചത്. സിനിമ അവസാനിച്ച ശേഷം ബിഗ്‌ബോസ്സിന് നന്ദി പറഞ്ഞാണ് മത്സരാര്‍ത്ഥികള്‍ ആക്ടിവിറ്റി ഏരിയയില്‍ നിന്നും പുറത്തു കടന്നത്. ഇതിനു ശേഷം അര്‍ച്ചനയും പേളിയും സിനിമയിലെ രംഗങ്ങള്‍ അഭിനയിച്ച് സിനിമ കണ്ട സന്തോഷം പ്രകടിപ്പിച്ചു. വളരെ നാളുകളായുളള ബിഗ്‌ബോസ് അംഗങ്ങളുടെ ആവശ്യമായിരുന്നു സിനിമ കാണണം എന്നത്. ദിവസേന ഒരു സിനിമയെങ്കിലും കണ്ടു കൊണ്ടിരുന്ന സുരേഷ് ഇത്രയും ദിവസം സിനിമ കാണാതെ വീര്‍പ്പുമുട്ടുകയാണെന്നും അത് പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം പേളി ബിഗ്‌ബോസിനോട് ആവശ്യപ്പെട്ടിരുന്നു. മോഹന്‍ലാലിനോടും അവര്‍ ഇതേ ആവശ്യം പറഞ്ഞിരുന്നു തുടര്‍ന്നാണ് ഇന്നലെ സിനിമ പ്രദര്‍ശിപ്പിച്ചത്.

Read more topics: # bigg boss,# film show
bigg boss, film show

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES