Latest News

ഒരു പിടി അഭിനേതാക്കള്‍; വ്യത്യസ്ഥമായ ഭാവങ്ങള്‍; ആഘോഷം ഫസ്റ്റ് ലുക്ക്എത്തി

Malayalilife
 ഒരു പിടി അഭിനേതാക്കള്‍; വ്യത്യസ്ഥമായ ഭാവങ്ങള്‍; ആഘോഷം ഫസ്റ്റ് ലുക്ക്എത്തി

ഒരു കാംബസ്സിന്റെ ആഘോഷത്തിമിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥമായ ലുക്കുമായി ആഘോഷം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി.നരേന്‍,വിജയ രാഘവന്‍, അജു വര്‍ഗീസ്, ജയ്‌സ് ജോര്‍ജ്, ജോണി ആന്റെണി ,ബോബി കുര്യന്‍,ഷാജു ശ്രീധര്‍,റോസ്മിന്‍,, എന്നിവരാണ് പോസ്റ്ററില്‍ കാണുന്നത്.

അമല്‍ കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം സി.എന്‍. ഗ്ലോബല്‍ മൂവി മേക്കേഴ്‌സാണു നിര്‍മ്മിക്കുന്നത്. ഡോ. ലിസ്സി.കെ ഫെര്‍ണാണ്ടസ്സ്, ഡോ. പ്രിന്‍സ് പ്രോസി. ആസ്ട്രിയാ, എന്നിവരും ടീമുമാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ഒരുകാംബസ്സിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ട്, കാംബസ്സി ന്റെ രസക്കുട്ടുകളും, ഒപ്പം യുവതലമുറക്കുള്ള ശക്തമായ ചില സന്ദേശങ്ങളും നല്‍കിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

ഇതെല്ലാം പുതിയ തലമുറക്കൊപ്പം എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തില്‍ ക്ലീന്‍ എന്റെര്‍ടൈനറായി ട്ടാണ് അവതരണം.
രണ്‍ജി പണിക്കര്‍, ഡോ. റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി 'ദിവ്യദര്‍ശന്‍, മഗ്ബൂല്‍ സല്‍മാന്‍,,അജ്ഞലി ജോസ്, ഡോ. ലിസ്സി .കെ.ഫെര്‍ണാണ്ടസ്, റുഷിന്‍ഷാജി കൈലാസ്, നിഖില്‍ രണ്‍ജി പണിക്കര്‍,ജെന്‍സ് ജോസഫ്, തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ - ഡോ. ലിസ്സി. കെ. ഫെര്‍ണാണ്ടസ്.
സംഗീതം - സ്റ്റീഫന്‍ ദേവസ്സി, ഗൗതം വിന്‍സന്റ് 
ഛായാഗ്രഹണം - റോജോ തോമസ്,
എഡിറ്റിംഗ്..ഡോണ്‍ മാക്‌സ്.
കലാസംവിധാനം - രാജേഷ്.കെ. സൂര്യ.
മേക്കപ്പ് - മാളൂസ് കെ.പി.
കോസ്റ്റ്യും ഡിസൈന്‍ - ബബിഷ' കെ. രാജേന്ദ്രന്‍:
സ്റ്റില്‍സ് - ജയ്‌സന്‍ ഫോട്ടോ ലാന്റ് '
ചീഫ്. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അമല്‍ ദേവ്. കെ. ആര്‍.
പ്രൊജക്റ്റ് ഡിസൈനര്‍ - ടൈറ്റസ് ' കെ. ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - പ്രണവ് മോഹന്‍, ആന്റെണി കുട്ടമ്പുഴ .
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നന്ദു പൊതുവാള്‍.
നിര്‍മ്മാണ
ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
 പൂര്‍ത്തിയായി വരുന്നു.
വാഴൂര്‍ ജോസ്.

Read more topics: # ആഘോഷം
aagosham first look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES