ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞത്; തുറന്ന് പറഞ്ഞ് നിമിഷ

Malayalilife
ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞത്; തുറന്ന് പറഞ്ഞ്  നിമിഷ

ബിഗ്‌ബോസ്സ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ത്ഥികളില്‍ ശ്രദ്ധ നേടിയ ഒരാളാണ് നിമിഷ.  ആദ്യ ദിവസം തന്നെ ജനനം മുതല്‍ താന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിനെ കുറിച്ച്  നിമിഷ വെളിപ്പെടുത്തിയിരുന്നു.  തനിയ്ക്ക് ഇതുവരെ സാധാരണ ഒരു അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ലഭിയ്ക്കുന്ന സ്നേഹമൊന്നും ലഭിച്ചിട്ടില്ല എന്നും ഇപ്പോഴും ശാരീരികമായും മാനസികമായും വേദനിപ്പിക്കാറുണ്ട് എന്നും നിമിഷ വെളിപ്പെടുത്തിയിരിക്കുകയാണ്.

നിമിഷയുടെ വാക്കുകള്‍, 

ഞാന്‍ ജനിയ്ക്കുന്നത് തന്നെ വലിയൊരു നിരാശയിലേക്കാണ്. അച്ഛനും അമ്മയും ഒരു ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ് എന്റെ വരവ്. അന്ന് മുതല്‍ തുടങ്ങിയ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും അനിയന്റെ ജനന ശേഷം കൂടി. എല്ലാ കാര്യത്തിലും തന്നെ തളര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. ആ വാശിയ്ക്ക് ഞാന്‍ പഠിച്ചു. അക്കാഡമിക് ഉണ്ടെങ്കില്‍ എല്ലാം ആയി എന്നായിരുന്നു അപ്പോള്‍ എന്നെ വിശ്വാസം. പക്ഷെ അത് കൊണ്ട് ഒന്നും ആയില്ല. പിന്നീട് ഞാന്‍ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു.

പക്ഷെ അതിനും ഒട്ടും പിന്തുണയ്ക്കുമായിരുന്നില്ല. മോഡലിങിന് പോകുന്നതിനെ ചൊല്ലി കഴിഞ്ഞ ആഴ്ചയും വഴക്കുണ്ടായി. ശാരീരികമായി മാത്രമല്ല, വാക്കുകള്‍ കൊണ്ട് മാനസികമായും എന്നെ മുറിപ്പെടുത്തും. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ പോയി വന്നപ്പോള്‍ അച്ഛന്‍ പിടിച്ചു. ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരില്‍ ഞാന്‍ പലരുടെയും മുന്‍പില്‍ തുണി അഴിക്കാറുണ്ട് എന്ന്.

എന്റെ സുഹൃത്തുക്കള്‍ എല്ലാം അച്ഛനെയും അമ്മയെയും അവര്‍ നല്‍കുന്ന സ്നേഹത്തെയും കുറിച്ച് പറയുമ്പോള്‍ ഞാന്‍ അസൂയപ്പെടാറുണ്ട്. എന്തുകണ്ട് ആണ് എനിക്ക് മാത്രം അത് കിട്ടാത്തത് എന്ന് ഓര്‍ത്ത് സങ്കടപ്പെടാറുണ്ട്. പിന്നെ തോന്നി എന്തിനാണ് ഞാന്‍ വെറുതേ അവരുടെ തല്ല് വാങ്ങുന്നത്, എന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിയ്ക്കുക എന്ന് തന്നെ. എനിക്ക് എന്റെ അച്ഛനോടും അമ്മയോടും ഇമോഷണലി അറ്റാച്ച്മെന്റ് തോന്നിയിട്ടില്ല.
 

bigg boss fame nimisha words about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES