ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ബോസ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. അതുപോലെ തന്നെ മലയാളികള്‍ ഹിന്ദി ബിഗ്‌ബോസും ഏറെ ആവേശത്തോടെ കണ്ടിരുന്നു. ഷോയില്‍ വിജയി ആരാകുമെന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ വിജയി ആരാണെന്ന് സല്‍മാന്‍ഖാന്‍ പ്രഖ്യാപിച്ചതോടെ ഷോ ആരാധകര്‍ ഞെട്ടുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ബോസ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. അതുപോലെ തന്നെ മലയാളികള്‍ ഹിന്ദി ബിഗ്‌ബോസും ഏറെ ആവേശത്തോടെ കണ്ടിരുന്നു. ഹിന്ദി ബിഗ്‌ബോസില്‍ മത്സാര്‍ത്ഥിയായി മലയാളികളുടെ സ്വന്തം താരം ശ്രീശാന്തും ഉണ്ട് എന്നത് തന്നെയായിരുന്നു ഹിന്ദി ബിഗ്‌ബോസ് മലയാളികള്‍ ഇഷ്ടപ്പെടാന്‍ കാരണം. തുടക്കത്തില്‍ തന്നെ ഹൗസിലെ വിവാദ നായകനായിരുന്നു ശ്രീശാന്ത്. ശ്രീശാന്തിന്റെ പ്രശനങ്ങളായിരുന്നു ബിഗ്‌ബോസില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ അവസാന അഞ്ചു ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ ശ്രീശാന്ത് എത്തിയതോടെ കപ്പ് നേടുന്നത് ശ്രീശാന്ത് ആയിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഷോ ആരാധകര്‍. എന്നാല്‍ ഇന്നലെ ഗ്രാന്റ് ഫിനാലെയില്‍ 100 ദിവസത്തെ മത്സരത്തിനൊടുവിലെ വിജയിയെ സല്‍മാന്‍ഖാന്‍ പ്രഖ്യാപിച്ചിരിക്കയാണ്.
ശ്രീശാന്തിന് പുറമെ ദീപിക കക്കര്‍, കരണ്‍വീര്‍ ബൊഹര്‍, ദീപക് താക്കൂര്‍, റോമില്‍ ചൗദരി എന്നിവരാണ് ബിഗ്ബോസ് 12ല്‍ ഫൈനലിസ്റ്റുകളായി എത്തിയിരിരുന്നത്. കൂട്ടത്തില്‍ ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലെ പ്രേക്ഷകരുടെ പ്രിയ താരമായ ദീപിക കക്കറാണ് ബിഗ്‌ബോസ് സീസണ്‍ 12 ന്റെ വിജയ കിരീടം ചൂടിയത്. 30 ലക്ഷം ആണ് ഒന്നാം സ്ഥാനം നേടി ദീപിക സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം നേടി 20 ലക്ഷം കരസ്ഥമാക്കി ശ്രീശാന്ത് ഷോയില്‍ റണ്ണറപ്പ് ആയി. ബിഗ്‌ബോസ് ഷോയിലെ ഇരുവരുടെയും അടുപ്പം വിജയത്തിലും ഇരുവരും ഒന്നിച്ചെത്തിച്ചു. അങ്ങനെ മറ്റു മത്സരാര്‍ത്ഥികളെ പിന്തളളി ദീപികയും ശ്രീശാന്തും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബിഗ്‌ബോസ് ഗ്രാന്റ് ഫിനാലെയില്‍ ഒരു ട്വിസ്റ്റും ഒരുക്കിയിരുന്നു. ബിഗ്‌ബോസിലെ ടോപ് ത്രീ മത്സരാര്‍ത്ഥികളായ ദീപിക,ശ്രീശാന്ത്, ദീപക് എന്നിവരില്‍ ആരെങ്കിലും ഒരാള്‍ക്ക് 20 ലക്ഷവുമായി ഫിനാലെയില്‍ നിന്നും സ്വയം പിന്മാറാനുളള അവസരം നല്‍കിയിരുന്നു. ടോപ് 3 ഫൈനലിസ്റ്റില്‍ ഏറ്റവും കുറവ് വോട്ടു ലക്ഷിച്ച ദിപക് താക്കൂര്‍ 20 ലക്ഷവുമായി പിന്മാറി. മത്സരത്തിനു ശേഷം സല്‍മാന്‍ഖാന്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ബിഗ്‌ബോസ് ഹൗസിനുളള പാട്ടും നൃത്തവുമൊക്കെയായി ആഘോഷിക്കുന്ന എപ്പിസോഡു കാണിച്ചിരുന്നു. വലിയ ആവേശത്തോടെയാണ് ബിഗ്‌ബോസ് വിജയി ആരാകുമെന്ന് പ്രേക്ഷകര്‍ കാത്തിരുന്നത്. ശ്രീശാന്താകും മത്സരത്തില്‍ വിജയിയാകുക എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ശ്രീശാന്തിനു വേണ്ടി വോട്ടിങ് ക്യാമ്പൈയിനുകളും ഉണ്ടായിരുന്നു. സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരം ദീപികയും ശ്രീശാന്തും ഷോയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് ഷോയുടെ ആരാധകര്‍.