ബിഗ് ബോസ് മലയാളം പതിപ്പ് അവസാനിക്കാന്‍ നാളുകള്‍ മാത്രം. പതിനേഴു മത്സരാര്‍ത്ഥികളുമായ ഷോ അവസാനഘട്ടത്തില്‍ ആറുപേരായിക്കഴിഞ്ഞു. ഈ ഷോയിലെ വിജയി ആരായിരിക്കുമെന്ന് ഷോയിലെ മുന്‍ മത്സരാര്‍ത്ഥിക്കൂടിയായ ശ്രീലക്ഷമി പറയുന്നു.ബിഗ് ബോസില്‍ ജയിക്കുന്നത് സാബുവാകുമെന്നാണ് ശ്രീലക്ഷ്മിയുടെ നിലപാട്. അതിനുള്ള കാരണവും താരം വ്യക്തമാക്കി.പ്രകടനം വച്ചു നോക്കുമ്പോള്‍ അത്രയും നല്ല മത്സരാര്‍ത്ഥിയാണ് സാബു ചേട്ടന്‍
ബിഗ് ബോസ് വീട്ടിലെ ഏറ്റവും തന്ത്രശാലിയായ മനുഷ്യന്‍. ബിഗ് ബോസ് നല്‍കുന്ന എല്ലാ നിര്‍ദേശവും പുള്ളി കൃത്യമായി പാലിക്കും, ബിഗ് ബോസിന്റെ പ്രതീക്ഷയ്ക്കപ്പുറം പ്രകടനം നടത്തുകയും ചെയ്യും
നിലവില്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയ എല്ലാവരും മികച്ച മത്സരാര്‍ത്ഥികളാണ്. എന്നാല്‍ സാബു ചേട്ടന്‍ ഒരു പടി മുന്നിലാണ് എന്നും ശ്രീലക്ഷമി പറയുന്നു.
അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ മുന്‍ധാരണകളെല്ലാം നേരില്‍ കണ്ട ശേഷം മാറി. സത്യത്തില്‍ ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് ഏറെയിഷ്ടം സാബു ചേട്ടനെയാണ് എന്നും ശ്രീലക്ഷ്മി പറയുന്നു.