ബിഗ്ബോസ് രണ്ടാമത്തെ സീസണ്‍ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ചെറിയ പ്രശ്നങ്ങളും അനിഷ്ടവുമൊക്കെ പ്രകടമായിത്തുടങ്ങി. ബിഗ്ബോസിലെ ഇപ്പോഴത്തെ മത്സരാര്‍ത്ഥികളില്‍ ഒട്ടുമിക്ക ആള്‍ക്കാരും മിനിസിക്രീനില്‍ പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ്. കഴിഞ്ഞ ബിഗ്ബോസില്‍ അധികം ചെറുപ്പക്കാരും മോഡലിങ്ങ് ഫാഷന്‍ രംഗത്ത് സജീവമായവരും ആയിരുന്നുവെങ്കില്‍ ഇത്തവണ കുടുംബസ്ഥരാണ് അധികവും. കഴിഞ്ഞ തവണത്തെ പോലെ ശക്തമായ മത്സരം ഇത്തവണ ഉണ്ടാകില്ലെന്നാണ് മത്സരാര്‍ത്ഥികളെക്കണ്ട ആരാധകര്‍ ആദ്യം കരുതിയത്. എന്നാല്‍ രണ്ടു ദിവസം പിന്നിട്ടപ്പോള്‍ തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ അനിഷ്ടം പ്രകടമായിരിക്കയാണ്.
രജിത്തിനോട് മത്സരാര്‍ത്ഥികള്‍ക്ക് പൊതുവേയുളള അനിഷ്ടം ഇപ്പോള്‍ അവര്‍ അത് പ്രകടമാക്കാന്‍ തുടങ്ങിയിരിക്കയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ്ബോസ് മത്സരാര്‍ത്ഥികളും രജിത്തുമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ബിഗ്ബോസില്‍ സ്ത്രീകള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നുണ്ട് എന്ന് സൂചന നല്‍കുന്നതാണ് കഴിഞ്ഞ ദിവസത്തെ അലക്സാന്‍ട്രയുടെയും രേഷ്മയുടെയും സംസാരം. ഹൗസിലെ മോഡേണ്‍ മത്സരാര്‍ത്ഥികളാണ് അലക്സാന്‍ഡ്രയും രേഷ്മയും. ഒരാള്‍ മോഡലും മറ്റൊരാള്‍ എയര്‍ഹോസ്റ്റസുമാണ്. ഹൗസില്‍ ആര്യ എലീന എന്നിവരാണ് മിനിസ്‌ക്രീനില്‍ നിന്നും എത്തിയ മോഡേണ്‍ മത്സരാര്‍ത്ഥികള്‍ ഇവര്‍ക്കൊക്കെ ഇടയില്‍ യുവ മത്സരാര്‍ത്ഥികളെന്ന് പറയാവുന്നവരാണ് രേഷ്മയും അലക്സാന്‍ഡ്രയും.
മത്സരാര്‍ത്ഥികള്‍ക്കിടയില്‍ അനിഷ്ടങ്ങള്‍ പ്രകടമായിത്തുടങ്ങി എന്നതിന്റെ തെളിവാണ് മേക്കപ്പിനിടയിലെ രേഷ്മയുടെയും അലസാന്‍ഡ്രയുടെയും സംസാരം. അടുക്കളയില്‍ ജോലികള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു സഹമത്സരാര്‍ത്ഥിയുടെ ശ്രമമാണ് ഇവര്‍ ചര്‍ച്ചചെയ്യുന്ന പ്രശ്നം. തങ്ങള്‍ക്ക് എക്സ്പീരിയന്‍സ് കുറവാണെന്നതും കുട്ടികളാണെന്നതുമൊക്കെ മറ്റുള്ളവര്‍ മുതലെടുക്കുകയാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. പറയുന്ന പോലെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. പറയാത്തതും ചെയ്യുന്നുണ്ട്. പട്ടിയെപ്പോലെ പണിയെടുക്കുന്നുണ്ടെന്നുള്ള അലക്സാണ്ട്രയുടെ രോഷം തീരുന്നില്ല.
മിക്കവാറും ചെല്ലുമ്പോള്‍ ആര്യയോ വീണയോ പാത്രങ്ങള്‍ കഴുകാറുണ്ട്. എന്നാലും പരാതി വരാതിരിക്കാന്‍ ഞാന്‍ അത് വാങ്ങി ചെയ്യാറുണ്ടെന്ന് രേഷ്മ പറയുന്നു. ഇടയ്ക്ക് പുറത്ത് പോയിട്ട് ബോട്ടിലോ ഗ്ലാസ്സോ മറ്റോ എടുക്കാന്‍ വരുമ്പോള്‍ ഇത് കഴുകെന്നും പറഞ്ഞ് ഇവിടെ ഇട്ടിട്ട് പോകും. ഇതെങ്ങാനും തന്റെ വീട്ടിലായിരുന്നുവെങ്കില്‍ അവരുടെ തല തല്ലിപ്പൊട്ടിച്ചേനെയെന്നാണ് രേഷ്മ പറയുന്നു. എല്ലാവരെയും ഒരു പോലെ കണ്ടു കൂടെയെന്നും തനിക്ക് നോക്കുന്ന രീതി തന്നെ ഇഷ്ടമല്ല എന്നും രേഷ്മ പറയുന്നു. തനിക്ക് തോന്നുന്നതാകും എന്ന് കരുതി താന്‍ അവരെ തന്നെ നോക്കിയെന്നും എന്നാല്‍ അവര്‍ എല്ലാവരോടും അങ്ങിനെ തന്നെയാണെന്നും രേഷ്മ പറയുന്നു. ഇത്രയും ദിവസം കൊണ്ട് എല്ലാവരെയും അറിഞ്ഞു ഇനി ആരെ നോമിനേറ്റ് ചെയ്യും എന്ന് വിഷമമായിരുന്നുവെന്നും എന്നാല്‍ ഇനി ആ വിഷമം ഇല്ലെന്നും രേഷ്മ പറയുന്നു. എല്ലാവരംു സീനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് അവര്‍ നമ്മളെ ട്രീറ്റ് ചെയ്യുന്നത് വളരെ വ്യത്യാസമാകും എന്നാണ് കരുതിയത്. പക്ഷേ എന്നെ അമ്പരപ്പിച്ചുകൊണ്ട് എല്ലാവരും നല്ല തമാശക്കാരായ ആള്‍ക്കാരായിരുന്നു. അപ്പോഴാണ് ഇവര്‍ക്കിടയിലേക്ക് പെട്ടെന്ന് എലീന കടന്നു വന്നത്. എന്നാല്‍ രേഷ്മയും അലക്സാന്‍ഡ്രയും ഏത് മത്സരാര്‍ത്ഥിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്ത് കൊണ്ടിരുന്നത് എന്ന് വ്യക്തമല്ല. രാജിനി ചാണ്ടിയെപറ്റിയാകുമെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്.