മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയ കാഴ്ച്ചാ അനുഭവം സമ്മാനിച്ച പരിപാടി ആയിരുന്നു ബിഗ്ബോസ് മലയാള സീസണ്‍ ഒന്നാം ഘട്ടം. ഈ സീസണില്‍ വിജയിച്ചത് നടന്‍ കൂടിയായ സാബുവായിരുന്നു. സംഭവബഹുലമായ ഈ സീസണ് ഒടുവിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹം കഴിക്കുന്നതും. ഇങ്ങനെ സംഭവ ബഹുലമായ ഈ ഒന്നാം സീസണ് ശേഷം രണ്ടാം സീസണ് ഇന്ന് തുടക്കമാകുകയാണ്. കഴിഞ്ഞ തവണ മുംബൈയിലാണ് ബിഗ്ബോസ് ഷോയുടെ സെറ്റ് എങ്കില്‍ ഇക്കുറി അത് ചെന്നൈയിലേക്ക് പറിച്ചു നട്ടിട്ടുണ്ട്. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലാണ് ഇത്തവണ ബിഗ്‌ബോസ് ഹൗസ് ഒരുക്കിയിരിക്കുന്നത്. 6000 സ്‌ക്വയര്‍ ഫീറ്റിലാണ് ബിഗ്‌ബോസ് ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്.
ചെന്നൈയിലെ ബിഗ് ബോസ് സജ്ജീകരണങ്ങള്‍ അറിയിച്ചു കൊണ്ട് മോഹന്‍ലാല്‍ എത്തിയതോടെയാണ് പരിപാടി തുടങ്ങിയത്. 17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് സീസണ്‍ ടൂവില്‍ ഉള്ളത്. മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലിമരയ്ക്കാര്‍ സിനിമ പുറത്തിറങ്ങാന്‍ ഇറിക്കയാണ്. ഈ സാഹചര്യത്തില്‍ വാസ്‌കോഡ ഗാമയുടെ ചിത്രം കൂടി പുറത്തുവന്നിട്ടുണ്ട്. വാസ്‌കോഡ ഗാമയുടെ ചിത്രത്തിന് തൊട്ടപ്പുറത്തായി മത്സരാര്‍ത്ഥികള്‍ക്കായി ഒരു ജിമ്മും സജീകരിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ നൂറ് ദിവസമാണ് ഇവിടെ കഴിയേണ്ടത്. ഇക്കുറി കേരീയ ശൈലിയിലുള്ള വീടാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇത്തവണ വാസ്‌കോഡ ഗാമയിലൂടെയാണ് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് സീസണ്‍ ടൂവില്‍ യാത്ര തുടങ്ങുന്നത്. എന്‍ട്രി കഴിഞ്ഞ് വീടിനുള്ളിലേക്ക് കടക്കുന്ന ഭാഗത്താണ് വാസ്‌കോഡ ഗാമയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. ചിത്രത്തിന് തൊട്ടുതാഴേ വീട്ടിലെ അംഗങ്ങള്‍ക്ക് ഇരിക്കാനായി ഒരു കുഞ്ഞ് ബോട്ടും നിര്‍മ്മിച്ചിട്ടുണ്ട്. ഒപ്പം രണ്ട് കണ്ണാടികളും ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത് ഒരു ലൈറ്റ് ഹൗസും ഇന്ത്യന്‍ ഭൂപടവും ആലേഖനം ചെയ്തിട്ടുണ്ട്. മീനുകള്‍, നക്ഷത്ര മത്സ്യങ്ങള്‍, തുടങ്ങി കടലിലെ എല്ലാ ജീവജാലങ്ങളേയും പെയിന്റിംഗിലൂടെ വാഷിങ് റൂമില്‍ വരച്ചുകാട്ടിയിട്ടുണ്ട്. വലിയൊരു മുറിക്കുള്ളിലാണ് ബാത്ത് റൂമുകളും ഡ്രെസിങ് റൂമുകളും സെറ്റ് ചെയ്തിരിക്കുന്നത്.
തറയില്‍ പതിപ്പിച്ചിരിക്കുന്ന ടൈലുകളിലും ഭിത്തിയിലെ ലൈറ്റുകളിലുമെല്ലാം കാണാന്‍ സാധിക്കുക കടലിന്റെ സാന്നിധ്യമാണ്. പുരുഷന്മാരുടെ ഡ്രെസിങ് റൂമിന്റെ വാതിലിന് സമീപത്തായി ഒരു കടല്‍ കൊള്ളക്കാരനും സ്ത്രീകളുടെ ബാത്ത് റൂമില്‍ മത്സ്യകന്യകയാണ് കാവല്‍ നില്‍ക്കുന്നത്. നാടന്‍ തനിമയോടെ പനം പായയിലാണ് വാഷിങ് റൂമിലെ വാതിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സിമ്മിങ് പൂള്‍ അടക്കമുള്ള സജ്ജീകരണവും വന്നിട്ടുണ്ട്.വേറെ ലെവല്‍ തറവാട് എന്ന് പറഞ്ഞ് കൊണ്ടാണ് ബിഗ്‌ബോസ് ഹൗസ് മോഹന്‍ലാല്‍ പരിചയപ്പെടുത്തുന്നത്. ഇപ്പോഴത്തെ അഭിരുചികള്‍ക്ക് അനുസരിച്ച് രൂപകല്‍പ്പന ചെയ്ത ഒരു അടിപൊളി തറവാട്. ജയിലാണ് ബിഗ്‌ബോസിനുളളില്‍ പുതുതായി രൂപ കല്‍പ്പന ചെയ്തിട്ടുളളത്. ഒരാള്‍ക്ക് കിടക്കാനും താമസിക്കാനും പാകത്തിനുളള സജ്ജീകരണമാണ് ജയിലില്‍ ഉളളത്. ലെറ്റര്‍ ബോക്‌സ്, വാഴയിലയുടെ രൂപത്തിലെ ഡൈനിങ് ടേബിള്‍, ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഇരുന്ന് ഭക്ഷണം കഴിക്കാനുളള ഇരിപ്പിടങ്ങളും സജ്ജീകരണങ്ങളും അവിടുണ്ട്. അടുക്കളയില്‍ ഗ്യാസ് മീറ്ററും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ സ്ത്രീകളുടേയും പുരുഷന്‍മാരുടെയും കിടപ്പുമുറികള്‍ക്കിടയില്‍ ഒരു വേര്‍തിരിച്ച് ഒരു കണ്ണാടി ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കിടപ്പുമുറിക്കിടയില്‍ സെപറേഷന്‍ ഇല്ല. നിറയെ കലാരൂപങ്ങളും പെയിന്റിങ്ങുകളും ഒക്കെ കൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്. മുന്‍പ് ഒരു ഇരുട്ടുമുറിയായിരുന്നു കണ്‍ഫെഷന്‍ റൂം എങ്കില്‍ ഇത്തവണ നിറയെ ആര്‍ട്ട് വര്‍ക്കുകളാല്‍ നിറഞ്ഞിരിക്കയാണ്. ആനയുടെ രൂപത്തിലുളള അടുക്കള വലിയ അട്രാക്ഷനാണ്. സ്‌മോക്കിങ്ങ് റൂം ഇത്തവണ മനോഹരമായി ഒരുക്കിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ ഏഷ്യാനെറ്റില്‍ രാത്രി 9 മണിക്കാണ് 'ബിഗ് ബോസ്' സംപ്രേഷണം ചെയ്യുക.കഴിഞ്ഞ തവണ 40 കോടി ചിലവിട്ടാണ് മുംബൈയിലെ ലോണാവാലയുള്ള ഫിലിംസിറ്റിയില്‍ ബിഗ്ബോസ് ഹൗസ് നിര്‍മിച്ചിരുന്നത്. ഒരു വീടിന് വേണ്ട എല്ലാ സജ്ജീകരണങ്ങളോടെ ആഡംബര കെട്ടിടമാണ് ബിഗ്ബോസിനായി നിര്‍മ്മിച്ചത്. എന്നാല്‍ ഇതൊക്കെ എളുപ്പത്തില്‍ പൊളിക്കാവുന്ന സാമഗ്രികള്‍ ഉപഗോയിച്ചാണ് സിര്‍മ്മിച്ചിരിക്കുന്നത്. ഷോ നടന്ന മൂന്നു മാസക്കാലം രാപ്പകലില്ലാതെ ബിഗ്ബോസ് വീടിനായി പ്രവര്‍ത്തിച്ചത് 700 പേരാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഷിഫ്റ്റിലാണ് മലയാളികള്‍ ഉള്‍പെടെയുള്ളവര്‍ പ്രവര്‍ത്തിച്ചത്.