രജിത്തിന് മെസ്സേജ് അയച്ചുവെങ്കിലും തന്നെ ബ്ലോക്ക് ചെയ്തു; പുതിയ വിശേഷം പങ്കുവച്ച് ലൈവില്‍ എത്തി ദയ അച്ചു

Malayalilife
രജിത്തിന് മെസ്സേജ് അയച്ചുവെങ്കിലും തന്നെ ബ്ലോക്ക് ചെയ്തു; പുതിയ വിശേഷം പങ്കുവച്ച് ലൈവില്‍ എത്തി ദയ അച്ചു

സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയയാണെങ്കിലും ബിഗ്ബോസിലെത്തിയതിന് പിന്നാലെയാണ് ദയ അശ്വതി പ്രേക്ഷക ശ്രദ്ധനേടിയത്. ബിഗ്ബോസിലെത്തിയപ്പോഴാണ് പ്രേക്ഷകരുടെ പ്രിയങ്കരരായ പലരുടെയും തനിനിറം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവരായിരുന്ന പലരെയും പ്രേക്ഷകര്‍ ആദ്യമേ തന്നെ പുറത്താക്കി. ബിഗ്ബോസ് അംഗങ്ങളുടെ വെറുക്കപ്പെട്ടവനായിരുന്ന രജിത്തിനായിരുന്നു പുറത്ത് ഏറെ പ്രേക്ഷകപിന്തുണയുണ്ടായത്.. മിക്ക വിശേഷങ്ങളും ആരാധകരോട് തുറന്നുപറയുന്ന ദയ ഇപ്പോള്‍ പങ്കിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറല്‍ ആയത്. പോസ്റ്റിനൊപ്പം ലൈവ് വീഡിയോയിലും താരം എത്തുന്നുണ്ട്. ലൈവിലൂടെ തന്റെ വിവാഹത്തെക്കുറിച്ചും ദയ അശ്വതി വ്യക്തമാക്കി. ഇനി ഒരു വിവാഹം തന്റെ ജീവിതത്തില്‍ ഉണ്ടാകില്ല എന്നാണ് ദയ പറയുന്നത്. ഇടക്ക് വച്ച് രജിത്തിന് മെസേജ് അയച്ചു, എന്നാല്‍ അദ്ദേഹം തന്നെ ബ്ലോക്ക് ചെയ്തു എന്നും ദയ ലൈവിലൂടെ പറയുന്നു.

അങ്ങനെ വീണ്ടും ഞാന്‍ ....... എന്റെ ജോലിയും തിരക്കും,,,, ആയി.... വീണ്ടും എറണകുളത്ത് എത്തി.... ഈ കൊറോണാകാലത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത ഈ അവസരത്തില്‍ ..... എന്നെ അറിയാനും എന്റെ മനസ്സില്‍ ഉള്ള കൊച്ചു കൊച്ചു കഴിവിനെ നിങ്ങളുടെ മുന്നില്‍ എത്തിക്കാനുമായി ഞാന്‍ ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങുകയാണ് എന്നെ ഇഷ്ട്ടമുള്ളവര്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന വിശ്വസത്തിലൂടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത് ..... പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യിലും. ചാനലിന് പറ്റിയ ഒരു നല്ല പേര് നിങ്ങളുടെ അഭിപ്രായത്തിലേക്ക്. പ്ലീസ് കമന്റ്.
സോഷ്യല്‍ മീഡിയയില്‍ ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് താരം അറിയപ്പെടുന്നത്. ശരിക്കുള്ള പേര് ഇതല്ല മറ്റൊന്നാണ് എന്ന് ദയ സമ്മതിച്ചിരുന്നു. ആദ്യകാലങ്ങളില്‍ സിനിമകളില്‍ സൈഡ് ആര്‍ട്ടിസ്റ്റായി നിറഞ്ഞ ദയ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിച്ച ശേഷം ബഹ്‌റൈനില്‍ നിന്നാണ് ബിഗ് ബോസിലേക്ക് എത്തുന്നത്.

bigboss fame daya aswathy latest live video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES