കേരളത്തിലെ മഴക്കെടുതിയില്‍ ഓരോ മനുഷ്യനും ഭാഗവാക്കാകുമ്പോള്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലതെയായിരുന്നു ബിഗ് ബോസ് മത്സരാര്‍ഥികളുടെ ജീവിതം. തന്റെ കുടുംബത്തിന്റെ അവസ്ഥ എങ്ങനെയെന്നറിയാതെയും കേരളത്തിനായി ഒന്നും ചെയ്യാന്‍ സാധിക്കാതെയും ടെന്‍ഷന്‍ അടിച്ച മത്സരാര്‍ഥികള്‍ക്ക് ദുരിത ബാധിതരെ സഹായിക്കാനുള്ള അവസരം നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്.
മത്സരാര്‍ത്ഥികളോട് കേരളത്തിലെ പ്രളയത്തെ അതിജീവിക്കാനായി ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ പായ്ക്ക് ചെയ്യാനായി ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. അവശ്യ വസ്തുക്കള്‍ സ്റ്റോര്‍ റൂമില്‍ എത്തിച്ചിരുന്നു. ഒരു നിമിഷം പ്രാര്‍ത്ഥിച്ചതിന് ശേഷമായിരുന്നു മത്സരാര്‍ഥികള്‍ സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ തുടങ്ങിയത്. പാക്കിംഗിന് ശേഷം എല്ലാവരും ദുരന്തത്തില്‍ നിന്നും കരകയറുന്നതിനെ കുറിച്ച് സംസാരിച്ചു. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമായി തങ്ങള്‍ക്ക് അറിയില്ലെങ്കിലും ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ബിഗ് ബോസിന് നന്ദി പറയുന്നതായും ഓരോരുത്തരും പറഞ്ഞു. നമ്മള്‍ അതിജീവിക്കുമെന്നും മത്സരാര്‍ഥികള്‍ പറഞ്ഞു.
കേരളത്തിന് വേണ്ടി സഹായിക്കണമെന്ന് ശ്രീനിഷ് തമിഴ്‌നാട്ടിലെ സുഹൃത്തുക്കളോടായി ആവശ്യപ്പെട്ടു. ചെന്നൈയില്‍ ദുരന്തമുണ്ടായപ്പോള്‍ കേരളം ധാരാളം സഹായങ്ങള്‍ നല്‍കിയെന്നും ശ്രീനിഷ് ഓര്‍മ്മിപ്പിച്ചു. എല്ലാവരും കേരളത്തിനായി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാത്രി ക്യാമറയ്ക്ക് അരികിലെത്തിയ അനൂപ് തന്റെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള സന്നദ്ധത അറിയിച്ചു. തന്റെ വക 25000 രൂപ സംഭാവന നല്‍കാന്‍ താന്‍ തയ്യാറാണെന്ന് ബഷീറും അറിയിച്ചു. ഇതുപോലൊരു സാഹചര്യത്തില്‍ എല്ലാവരും ലീഡര്‍മാരാകുമെന്നായിരുന്നു പേളിയുടെ അഭിപ്രായം.