ബിഗ്ബോസിലെ ഇണക്കുരുവികളായ ശ്രീനിയും പേളിയും പിണക്കങ്ങള്‍ മറന്ന് ഒന്നിച്ച കാഴ്ചയാണ് ഇന്നലെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കണ്ടത്. ഇതൊടെ വീണ്ടും ഇരുവരുടെയും പ്രണയരംഗങ്ങള്‍ക്ക് ഇന്നലെ ബിഗ്ബോസ് സാക്ഷിയായി. കിട്ടുന്ന അവസരങ്ങള്‍ ഒന്നും കളയാതെ ഇരുവരും ബിഗ്ബോസില്‍ പ്രണയം കൊഴുപ്പിക്കുമ്പോള്‍ ഇവരുടെ പ്രണയം വീണ്ടും ആഘോഷിച്ച് പേളിഷ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രണയത്തില്‍ കല്ലുകടി ഉണ്ടായെങ്കിലും ഇന്നലെ ഇരുവരും പിണക്കമെല്ലാം മറന്ന് പഴയപോലെ ആയിരുന്നു. ഇന്നലെ രാവിലെ വേക്ക് അപ്പ് സോംഗ് കഴിഞ്ഞ ഇരുവരും കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കുവച്ചത്. തുടര്‍ന്ന് സുരേഷിന്റെ നാടന്‍തല്ല് അഭ്യാസത്തിനിടെ പേളി ശ്രീനിയുടെ പുറത്തേക്ക് കമഴ്ന്നുവീണതും സോഷ്യല്‍മീഡിയയില്‍ വൈറലായി. ടാസ്‌കിനിടയില്‍ പേളിയെ ഉമ്മ വയ്ക്കാന്‍ ശ്രീനി ശ്രമിച്ചതും പേളി നാണത്തോടെ ഒഴിഞ്ഞുമാറിയതുമെല്ലാം പേളിഷ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഒഴിഞ്ഞുമാറിയെങ്കിലും പേളി തന്നെ പിന്നെ ശ്രീനിക്ക് ഉമ്മ കൊടുത്തു. തുടര്‍ന്ന് സ്വിമ്മിങ്ങ് പൂളിന് സമീപമിരുന്ന പേളിക്ക് കുളിക്കാന്‍ ശ്രീനി വെള്ളവും കോരികൊടുക്കുകയും പേളിയുടെ തലയില്‍ കൂടി ഒഴിക്കുകയും ചെയ്തിരുന്നു.
അതേസമയം ടാസ്‌ക് കഴിഞ്ഞ് വയറുവേദനയുമായി കിടന്ന ശ്രീനിയെ പേളി കെയര്‍ ചെയ്തതും ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി. ഇരുവരുടെയും പ്രണയം സത്യമാണെന്നതിന് ഇനിയും തെളിവുകള്‍ വേണമൊ എന്നാണ് ഇപ്പോള്‍ പേളിഷ് ആരാധകര്‍ ചോദിക്കുന്നത്.
ആദ്യം കുഴമ്പ് ശ്രീനിയുടെ വയറ്റില്‍പുരട്ടിയ പേളി തുടര്‍ന്ന് ശ്രീനിക്ക് ചൂടുപിടിച്ചും കൊടുത്തിരുന്നു. പരസ്പരം കൈകോര്‍ത്ത് പാട്ട് പാടി നൃത്തം ചെയ്തതിന് ശേഷമാണ് ഇരുവരും ഉറങ്ങാന്‍ പോയത്. പോവുന്നതിന് മുന്‍പായി പേളി ശ്രീനിക്ക് നല്ല ചൂടന്‍ ഉമ്മ കൊടുക്കാനും മറന്നില്ല.