Latest News

ശ്രീനിയും പേളിയും വേര്‍പിരിയലിന്റെ വക്കിലേക്ക്; പേളി ശ്രീനിയെ തേക്കുമെന്ന് സോഷ്യല്‍ മീഡിയ 

Malayalilife
ശ്രീനിയും പേളിയും വേര്‍പിരിയലിന്റെ വക്കിലേക്ക്; പേളി ശ്രീനിയെ തേക്കുമെന്ന് സോഷ്യല്‍ മീഡിയ 

ബിഗ്ബോസിലെ ഇണക്കുരുവികളായ ശ്രീനിയും പേളിയും വേര്‍പിരിയലിന്റെ വക്കിലേക്കെന്ന് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ച. ബിഗ്ബോസിലെ പുതിയ പ്രൊമോ വീഡിയോ വന്നതിന് പിന്നാലെയാണ്  ഇരുവരുടേയും പ്രണയം സംബന്ധിച്ച സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. പേളി ശ്രീനിയെ തേക്കുകയാണെന്ന് ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ ഇരുവരുടേയും പ്രണയം ബിഗ്ബോസിന്റെ തിരക്കഥയാണെന്നാണ് മറ്റൊരു കൂട്ടരുടെ വിമര്‍ശനം

ബിഗ്ബോസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതാണ് ശ്രീനി പേളി പ്രണയം. വിവാഹം വരെയെത്തിയ പ്രണയം ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണെന്നാണ് സൂചന. ഇത് സാധൂകരിക്കുന്ന കാര്യങ്ങളാണ് ബിഗ്ബോസ് പ്രൊമോ വീഡിയോയിലൂടെ പ്രേക്ഷകര്‍ കണ്ടത്. പേളിയും ശ്രീനിയും തമ്മിലുള്ള വഴക്കൂകൂടലായിരുന്നു പ്രൊമോ വീഡിയയോില്‍ കാണിച്ചത്. പേളി ശ്രീനിയോട് മിണ്ടാന്‍ കൂട്ടാക്കുന്നില്ലെന്നും തന്നെ കാണുമ്പോള്‍ ഒഴിഞ്ഞ് മാറുകയാണെന്നും ഉറക്കം വരുന്നത് പോലെ അഭിനയിക്കുന്നെന്നും ശ്രിനി പറയുന്നു. എന്നാല്‍ ശ്രിനിയാണ് തന്നെ ഒഴിവാക്കുന്നതെന്ന് പേളിയുടെ വാദം പ്രൊമോ വീഡിയോ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും പ്രണയം സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. 

പേളി കരഞ്ഞുകൊണ്ട് നീ എന്നോട് സംസരിക്കുന്നില്ലെന്ന് ശ്രീനിയോട് പറയുന്നുണ്ട്. എന്നാല്‍ നീ എന്താണ് അവസാനം പറയാന്‍ പോകുന്നത് എന്ന് എനിക്ക് നല്ലപോലെ അറിയാമെന്ന് ശ്രീനി മറുപടി പറയുന്നു. ഇരുവരുടേയും സംഭാഷണങ്ങളുടെ ചുവടു പിടിച്ച് ചൂടന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. പേളി ശ്രീനിയെ തേക്കുകയാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായി എന്നാല്‍ ഇരുവരുടേയും പ്രണയം അണിയറ നാടകമാണെന്ന വിമര്‍ശനവുമായി മറ്റൊരുകൂട്ടര്‍ രംഗത്തെത്തിക്കഴിഞ്ഞു. 

bigboss-perly-sreeni love failure

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES