Latest News

പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല;  ഞാനിപ്പോള്‍ ഷോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍; വാര്‍ത്ത നിഷേധിച്ച് മണിക്കുട്ടന്‍ 

Malayalilife
പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല;  ഞാനിപ്പോള്‍ ഷോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍; വാര്‍ത്ത നിഷേധിച്ച് മണിക്കുട്ടന്‍ 

താനും സംഘവും പാക് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ മണിക്കുട്ടന്‍. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മണിക്കുട്ടന്‍ അടങ്ങിയ സിനിമാസംഘം പാക് മേഖലയില്‍ കുടുങ്ങി ക്കിടക്കുകയാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'ഹാഫ്' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട സംഘമാണ് പാക് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് എന്നായിരുന്നു വാര്‍ത്ത. ഈ റിപ്പോര്‍ട്ട് സത്യമല്ലെന്നും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന മണിക്കുട്ടന്‍ താനല്ലെന്നും വ്യക്തമാക്കി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് താരം. താനിപ്പോള്‍ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലാണെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി.

'ഈ വാര്‍ത്തയില്‍ പറഞ്ഞ മണിക്കുട്ടന്‍ ഞാനല്ല. പ്രിയമുള്ളവരേ, സിനി സ്റ്റാര്‍ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ട് ശ്വേത മേനോന്‍, രാഹുല്‍ മാധവ്, മാളവിക മേനോന്‍, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോന്‍, അനൂപ് കോവളം എന്നിവരോടൊപ്പം ഞാന്‍ ഇപ്പോള്‍ ന്യൂ യോര്‍ക്കിലാണ്.

ഒരു ചാനലില്‍ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. കൃത്യമായുള്ള ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. നല്ല രീതിയിലുള്ള ഇന്ത്യന്‍ പ്രതിരോധം തുടരട്ടെ.. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു' -മണിക്കുട്ടന്‍ കുറിച്ചു.

വ്യാജ വാര്‍ത്തയുടെ പോസ്റ്റര്‍, സിനി സ്റ്റാര്‍ നൈറ്റിന്റെ പോസ്റ്റര്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്നിവ സഹിതമായിരുന്നു മണിക്കുട്ടന്റെ പോസ്റ്റ്.

manikuttan denies IN Pakistan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES