Latest News

ബിഗ്‌ബോസ്സ് മലയാളം മൂന്നാം സീസണിന്റെ ആദ്യ ക്യാപ്റ്റൻ; യോഗ്യത നേടാനുള്ള കാരണങ്ങളെ കുറിച്ച് പറഞ്ഞ് മത്സരാർത്ഥികൾ

Malayalilife
ബിഗ്‌ബോസ്സ് മലയാളം മൂന്നാം സീസണിന്റെ ആദ്യ ക്യാപ്റ്റൻ; യോഗ്യത നേടാനുള്ള കാരണങ്ങളെ കുറിച്ച് പറഞ്ഞ് മത്സരാർത്ഥികൾ

പ്പോൾ നാട്ടിൽ ചർച്ച ബിഗ്‌ബോസാണ്. ഇനി ആരാകും ക്യാപ്റ്റൻ എന്നാണ് ഇപ്പോൾ എല്ലാരും ചിന്തിക്കുന്ന വിഷയം. രണ്ടാം ദിവസം നടത്തിയ ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഭാഗ്യലക്ഷ്മിയും ലക്ഷ്മി ജയനുമാണ് വിജയിച്ചത്. നാല് പോയിന്റുകള്‍ ലക്ഷ്മി നേടിയപ്പോള്‍ മൂന്ന് മാര്‍ക്കാണ് ഭാഗ്യലക്ഷ്മിയ്ക്ക് ലഭിച്ചത്. ഈ സീസണിലെ ആദ്യ ക്യാപ്റ്റനാവാനുള്ള സൗഭാഗ്യം ഭാഗ്യലക്ഷ്മി കരസ്ഥമാക്കി. അങ്ങനെ ബിഗ്‌ബോസിലെ ആദ്യത്തെ ക്യാപ്റ്റൻ എന്ന പേര് ഭാഗ്യലക്ഷ്മിക്ക് ലഭിച്ചു. 

ആദ്യം ക്യാപ്റ്റന്‍സിക്ക് അര്‍ഹരായ മത്സരാര്‍ഥികള്‍ തങ്ങള്‍ക്ക് ക്യാപ്റ്റനാകാനുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പറയാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ലക്ഷ്മിയും ഭാഗ്യലക്ഷ്മിയും തങ്കളുടെ യോഗ്യതകള്‍ എന്തൊക്കെയാണെന്ന് പറഞ്ഞു. പിന്നാലെ മറ്റുള്ളവര്‍ വന്ന് ഓരോരുത്തരുടെ പേരുകള്‍ പറഞ്ഞു. തുടക്കത്തില്‍ രണ്ട് പേര്‍ മാത്രമേ ലക്ഷ്മി ക്യാപ്റ്റനാവണമെന്ന് പറഞ്ഞത്. പിന്നാലെ വന്നവരെല്ലാം ഭാഗ്യലക്ഷ്മിയെ പിന്താങ്ങി. ഒടുവില്‍ രണ്ടിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് ഭാഗ്യലക്ഷ്മി ക്യാപ്റ്റനായത്. ക്യാപ്റ്റനായതിന് പിന്നാലെ വീട്ടിലെ ജോലികള്‍ക്ക് വേണ്ടി മത്സരാര്‍ഥികളെ ഗ്രൂപ്പുകളാക്കിയിരുന്നു. ക്ലീനിങ്, കുക്കിങ്, ബാത്‌റൂം ക്ലീനിങ് തുടങ്ങി നാല് മേഖലകളിലാണ് മത്സരാര്‍ഥികള്‍ ആദ്യത്തെ ആഴ്ച പണി എടുക്കുക.

ഏതെങ്കിലും മേഖലയില്‍ ലേശം കുറവുകള്‍ തോന്നിയാല്‍ നിങ്ങള്‍ പരസ്പരം പറയാതെ അത് ക്യാപ്റ്റനായ എന്റെ അടുത്ത് വന്ന് വേണം പറയാന്‍ എന്നും അത് താൻ പരിഹരിച്ചോളാമെന്നും ക്യാപ്റ്റൻ പറഞ്ഞു. ബിഗ് ബോസ് മൂന്നാം സീസണിന്റെ മൂന്നാം ഭാഗം തുടങ്ങിയതിന്റെ പിന്നാലെയാണ് ഓരോ വാർത്തകൾ വരുന്നത്. 
 

bhagyalekshmi bigboss captain malyalam contestant

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക