ബഷീര്‍ ബഷിയുടെ പിറന്നാള്‍ മത്സരിച്ച് ആഘോഷിച്ച് ഭാര്യമാര്‍

Malayalilife
ബഷീര്‍ ബഷിയുടെ പിറന്നാള്‍ മത്സരിച്ച് ആഘോഷിച്ച് ഭാര്യമാര്‍

ബിഗ്‌ബോസിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. രണ്ടു ഭാര്യമാര്‍ ഉണ്ടെന്ന കാരണത്താലായിരുന്നു ബഷീര്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്നലെയായിരുന്നു താരത്തിന്റെ പിറന്നാള്‍. രണ്ടു ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പമുള്ള ബഷീറിന്റെ പിറന്നാള്‍ ആഘോഷമാണ് വൈറലാകുന്നത്.

സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ. ഇതിന് പിന്നാലെ മഷൂറ എന്ന പെണ്‍കുട്ടിയെയും താരം വിവാഹം ചെയ്തു. രണ്ടുഭാര്യമാരാണ് ഉള്ളതെങ്കിലും സന്തോഷജീവിതമാണ് ഇവര്‍ നയിക്കുന്നത്. നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് ബഷീറും ഭാര്യമാരും. എങ്കിലും വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ചാണ് ഇവര്‍ സന്തോഷചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. സുഹാനയ്ക്കും ഇഷ്ടമായതിനാലാണ് താന്‍ മാഷുറയെ വിവാഹം ചെയ്തത് എന്ന ബഷീര്‍ പറഞ്ഞിട്ടുണ്ട്. ഇരുഭാര്യമാരും തമ്മിലും നല്ല അടുപ്പത്തിലാണ് കഴിയുന്നത്. ഇപ്പോള്‍ ഭര്‍ത്താവിന്റെ പിറന്നാളും ഇരുഭാര്യമാരും ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ബഷീറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്താണ് മാഷുറ ആശംസിച്ചത്.

നിന്നെ എനിക്ക് നല്‍കിയതിന് ദൈവത്തിനോട് നന്ദി പറയുന്നെന്നും  ഞാന്‍ ഭാഗ്യവതിയാണെന്നും ഭര്‍ത്താവിനെക്കാള്‍ നീയെന്റെ ഉറ്റകൂട്ടുകാരനാണെന്നും നിന്നെ കണ്ടതുമുതല്‍ ഞാന്‍ സന്തോഷത്തിലാണെന്നും മാഷുറ ചിത്രത്തോടൊപ്പം കുറിച്ചു. ബഷീര്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് സുഹാന പിറന്നാള്‍ ആശംസിച്ചത്. എന്റെ ഹൃദയത്തിലെ രാജാവിനും എന്റെ ജീവിതത്തിലെ പ്രണയത്തിനും ആശംസകള്‍ എന്നാണ് സുഹാന കുറിച്ചത്. കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയും റെസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ബഷീര്‍ പങ്കുവച്ചിട്ടുണ്ട്

Read more topics: # bashi basheer,# birthday video,# suhana,# mashura
bashi basheer birthday video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES