സിനിമാതാരങ്ങള്‍ക്കിടയിലെ ചലഞ്ചുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് വന്ന 10 ഇയര്‍ ചലഞ്ച് ഒട്ടു മിക്ക താരങ്ങളും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ മറ്റൊരു ചലഞ്ചുകൂടി മലയാളത്തിലെ നടന്മാര്‍ ഏറ്റെടുത്തിരിക്കയാണ്. മലയാളത്തിലെ യുവനായകന്മാരാണ് പുതിയ ചലഞ്ചുമായി എത്തിയിരിക്കുന്നത്.ഹോളിവുഡില്‍ തുടക്കിമിട്ട ബോട്ടില്‍ ക്യാപ് ചലഞ്ച് പിന്നീട് ബോളിവുഡ്ഡിലും കോളിവുഡ്ഡിലും പരീക്ഷിച്ച് നായകന്മാര്‍ എത്തിയിരുന്നു. അക്ഷയ്കുമാറാണ് ഇത് ബോളിവുഡ്ഡില്‍ ആദ്യമായി പരീക്ഷിച്ചത്. പ്ലാസ്റ്റിക്ക് കുപ്പിയിലെയോ കണ്ണാടി കുപ്പിയിലെ ക്യാപ് കറങ്ങി കാലു കൊണ്ട് തട്ടിക്കളയുകയാണ് ബോട്ടില്‍ കാപ് ചലഞ്ച്.
ഇപ്പോള്‍ ബിഗ്‌ബോസ് താരമായ ബഷീര്‍ ബഷിയും ഭാര്യമാരും ബോട്ടില്‍ ക്യാപ് ചലഞ്ചുമായി എത്തിയിരിക്കയാണ്. മാഷുറ ബോട്ടില്‍ പിടിക്കുമ്പോള്‍ സുഹാന ബഷീര്‍ ബോട്ടില്‍ ക്യാപ് ചെയ്യുന്നത് വീഡിയോയില്‍ എടുക്കുകയാണ്. കുപ്പി പിടിക്കാന്‍ പറഞ്ഞാ പിടിച്ചാ മതി എനിക്കറിയാം അത് എന്ന് മാഷുറയോട് പറഞ്ഞുകൊണ്ടാണ് ബഷീര്‍ ബോട്ടില്‍ ക്യാപ് ചെയ്യാന്‍ ഒരുങ്ങുന്നത്. എന്നാല്‍ കാലുപൊക്കി ചവിട്ടുമ്പോള്‍ കുപ്പിയില്‍ നിന്നും മാറി മാഷുറയുടെ തലയ്ക്കാണ് ചവിട്ടുകൊളളുന്നത്. ചവിട്ട് കൊണ്ട് മാഷുറ താഴെ വീഴുന്നതും സുഹാനയും ബഷീറും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്യുന്നുതാണ് വീഡിയോ. എഴുന്നേല്‍ക്കുന്ന മാഷുറയുടെ വായില്‍ ബോട്ടില്‍ ക്യാപും ഉണ്ട്. രസകരമായ ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബോട്ടില്‍ ക്യാപ് ചലഞ്ച് വൈറലായതോടെ മറ്റു യുവ താരങ്ങളും സൂപ്പര്‍ താരങ്ങളും ബോട്ടില്‍ ചലഞ്ചുമായി എത്തുന്നത് കാണാനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.