Latest News

വിജയദശമിക്കും പൂജവയ്പ്പ് അവധിക്കും അച്ഛന്‍ വീട്ടിലേക്ക് എത്തി റോയ; ഭര്‍ത്താവ് പങ്കുവച്ച ചിത്രങ്ങള്‍ക്ക് കമന്റുമായി ആര്യയും

Malayalilife
വിജയദശമിക്കും പൂജവയ്പ്പ് അവധിക്കും അച്ഛന്‍ വീട്ടിലേക്ക് എത്തി റോയ; ഭര്‍ത്താവ് പങ്കുവച്ച ചിത്രങ്ങള്‍ക്ക് കമന്റുമായി ആര്യയും

ഡായി ആര്യയെക്കുറിച്ച് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. ബഡായി ബംഗ്ലാവ് എന്ന ഷോയില്‍ കൂടെ രമേശേട്ടന്റെ ഭാര്യയായി ജനമനസുകളില്‍ ചേക്കേറുകയായിരുന്നു ആര്യ. എന്നാല്‍ ബിഗ്ബോസ് എന്ന ഒറ്റ ഷോ കൊണ്ട് ആര്യയ്ക്ക് പ്രേക്ഷക മനസ്സില്‍ ഉണ്ടായിരുന്ന സ്ഥാനം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. അതിന് കാരണം ബിഗ് ബോസില്‍ എത്തിയപ്പോള്‍ താരം ഗെയിമിന്റെ റൂളുകള്‍ക്ക് അനുസരിച്ച് നിന്നതാണ്. എന്നാല്‍ ഇതിനെതിരെ താരം നേരിട്ടത് കടുത്ത സൈബര്‍ അറ്റാക്കായിരുന്നു. നടിയും ബിഗ്‌ബോസ് താരവുമായ അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത്തായിരുന്നു ആര്യയുടെ ഭര്‍ത്താവ് എന്നാല്‍ ഈ ബന്ധം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു.  8 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചെങ്കിലും ഇരുവരും ഇന്നും സുഹൃത്തുക്കള്‍ തന്നെയാണ്. ഇരുവരും വേര്‍പിരിയാന്‍ 85 ശതമാനവും ഉത്തരവാദി താന്‍ തന്നെയാണെന്ന് താരം തന്നെ ബിഗ്ബോസില്‍ വെച്ച് വ്യക്തമാക്കിയിരുന്നു.

വഴിപിരിഞ്ഞെങ്കിലും മകളെ അച്ഛനൊപ്പവും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കുമൊപ്പവുമെല്ലാം വിടാറുണ്ട് ആര്യ. റോയയുടെ പിറന്നാള്‍ രോഹിത്തിന്റെ കുടുംബം ആഘോഷമാക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം പുറത്തുവന്നിരുന്നു. വിവാഹബന്ധം അവസാനിപ്പിച്ച ആര്യ ഇനി മകള്‍ക്ക് വേണ്ടിയുള്ളതാണ് ഇനിയങ്ങോട്ടുള്ള ജീവിതമെന്ന് പറഞ്ഞിരുന്നു. ഖുശിയെന്ന് വിളിക്കുന്ന റോയയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ആര്യ എത്താറുണ്ട്. റോയ ഇടയ്ക്ക് അച്ഛന്റെ വീട്ടിലേക്ക് പോവാറുണ്ട്. ആര്യ വിദേശത്തേക്ക് പോയ സമയത്ത് റോയ അച്ഛന്റെ വീട്ടിലായിരുന്നു. വിജയദശമി അവധികിട്ടിയപ്പോള്‍ വീണ്ടും അച്ഛന് അരികിലേക്കെത്തിയിരുന്നു റോയ. നോര്‍ത്തിന്ത്യയില്‍ ജീവിച്ചതിനാല്‍ തന്നെ രോഹിത്തിന്റെ കുടുംബത്തില്‍ വലിയ ആഘോഷമാണ് നവരാത്രി.

മകള്‍ വീട്ടിലെത്തിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചത് രോഹിത്ത് തന്നെയാണ്. ചിത്രങ്ങള്‍ക്ക് കമന്റുമായി ആര്യയും എത്തിയിരുന്നു. മകളുടെ ചിത്രങ്ങള്‍ക്ക് ലൗ ഇമോജിയാണ് ആര്യ നല്‍കിയത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞാല്‍ പിന്നെ മക്കളെ പോലും ഭര്‍ത്താവിനൊപ്പം പല  സെലിബ്രിറ്റി അമ്മമാരും അയക്കാറില്ല. ഇവിടെയാണ് ആര്യ വ്യത്യസ്തയാകുന്നത്. മകള്‍ക്ക് അച്ഛന്‍ വീട്ടുകാരും അമ്മ വീട്ടുകാരും വേണമെന്ന പക്ഷക്കാരിയാണ് ആര്യ. വിവാഹമോചനത്തിന് ശേഷവും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. മകളുടെ കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. രോഹിത്തിന്റെ സഹോദരിയായ കല്‍പ്പനയുടെ മകനൊപ്പമുള്ള റോയയുടെ വീഡിയോ പങ്കുവെച്ചായിരുന്നു നേരത്തെ രോഹിത്തെത്തിയയത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു. 

താന്‍ പ്രണയത്തിലാണെന്നും ബിഗ് ബോസില്‍ നിന്നും ഇറങ്ങി അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും ആര്യ പറഞ്ഞിരുന്നു. ജാന്‍ എന്നായിരുന്നു ആര്യ കാമുകനെ സംബോധന ചെയ്തത്. ജാനും റോയയും നല്ല കൂട്ടാണ്. അത് കാണുമ്പോള്‍ ഒരുപാട് സന്തോഷമാണെന്നും താരം പറഞ്ഞിരുന്നു. ബിഗ്‌ബോസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ താരത്തിന്റെ വിവാഹം എന്നാണ് എന്ന് തിരക്കിയും ആരാധകര്‍ എത്തിയിരുന്നു.


 

Read more topics: # badai arya,# rohit suseelan
badai arya comments in rohit suseelans post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES