പാര്‍ട്ടിവെയര്‍ സാരികളില്‍ തിളങ്ങി അവതാരക അശ്വതിയുടെ ഫാഷന്‍ ഷൂട്ട്..! അന്ന് അറിയാതെ ചെയ്തത് ഇന്ന് അറിഞ്ഞുകൊണ്ട് ചെയ്ത് താരം.

Malayalilife
topbanner
പാര്‍ട്ടിവെയര്‍ സാരികളില്‍ തിളങ്ങി  അവതാരക അശ്വതിയുടെ ഫാഷന്‍ ഷൂട്ട്..! അന്ന് അറിയാതെ ചെയ്തത് ഇന്ന് അറിഞ്ഞുകൊണ്ട് ചെയ്ത് താരം.

ഫ്‌ളവേഴ്‌സ് ചാനലിലൂടെ അവതാരകയായി എത്തിയ അശ്വതി ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകമനസില്‍ ഇടം നേടിയത്. റേഡിയോ ജോക്കിയാക്കി കരിയര്‍ തുടങ്ങിയെങ്കിലും അവതാരകയായി തിളങ്ങാന്‍ അശ്വതിക്ക് സാധിച്ചു. ആര്‍ ജെയും വിജെയുമൊക്കെയയായി പ്രേക്ഷക പ്രിയങ്കരിയായ അശ്വതി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പഴയ കാര്യങ്ങളും ജീവിതവും അനുഭവങ്ങളുമെല്ലാം അശ്വതി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം തന്റെ ആദ്യ ഫാഷന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് എഴുതിയ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഏറ്റവും പുതിയ ലക്കം വനിതയിലാണ് അശ്വതിയുടെ ഫാഷന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുള്ളത്. പാര്‍ട്ടിവെയറിലെ പലതരം സാരികള്‍ ഉടുത്ത് സുന്ദരിയായിട്ടാണ് അശ്വതിയുടെ ആദ്യ ഫാഷന്‍ ഷൂട്ട് ഉള്ളത്. താന്‍ പണ്ട് അറിയാതെ ചെയ്ത ഒരു ഫാഷന്‍ ഫോട്ടോഷൂട്ടിന് ഏറെ പഴി കേള്‍കേണ്ടിവന്നതെന്നും അതിനാല്‍ എനിക്കിതി മധുരപ്രതികാരത്തിന്റെ കഥയാണെന്നാണ് താരം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലാ അല്‍ഫോന്‍സാ കോളേജില്‍ ബി എ ലിറ്ററേച്ചര്‍ പഠിച്ചിരുന്ന സമയത്തെ അനുഭവമാണ് അശ്വതി പങ്കുവയ്ക്കുന്നത്. അന്ന് ചില കൂട്ടുകാരികള്‍ക്കൊപ്പം ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. കോട്ടയം മാമന്‍ മാപ്പിള ഹോളില്‍ വച്ച് നടന്ന ആ പരിപാടിയിലെ ചിത്രങ്ങള്‍ വനിതയില്‍ അടുത്ത ലക്കത്തിലെ ഫാഷന്‍ പേജില്‍ അശ്വതി പോലും അറിയാതെ പ്രസിദ്ധീകരിച്ചുവന്നു. എന്നാല്‍ ഇത് വീട്ടുകാരറിഞ്ഞപ്പോള്‍ ആകെ പ്രശ്‌നമായി. 

സിനിമാ, മോഡലിംഗ് മുതലായ കാര്യങ്ങള്‍ പെണ്‍കുട്ടികളെ വഴി തെറ്റിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അശ്വതിയുടെ അച്ഛന്‍, ഗള്‍ഫില്‍നിന്നും അമ്മയെ വിളിച്ച് വഴക്കുപറഞ്ഞു. ഹോസ്റ്ററില്‍ വിളിച്ച് വാര്‍ഡനെയും അശ്വതിയെയും ശകാരിച്ചു. 'ഇത്തരം തോന്ന്യാസങ്ങള്‍ക്കല്ല എന്റെ മകളെ അവിടെ പഠിപ്പിക്കാന്‍ വിട്ടതെന്നാ
ണ് വാര്‍ഡനോട് അച്ഛന്‍ പറഞ്ഞത്.. 'നീയറിയാതെ എങ്ങനെ നിന്റെ പടം വന്നു' 'മോഡലിംഗ് ആണോന്നു അവര് ചോദിച്ചപ്പോള്‍ നാണം കേട്ടത് ഞാനല്ലേ' തുടങ്ങിയ അച്ഛന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ താന്‍ മുറിയടച്ച് സങ്കടം തീരുവോളം കരഞ്ഞെന്നും അശ്വതി കുറിക്കുന്നു. വനിതയില്‍ ഒരു ചിത്രം വരികയെന്ന ഏതൊരു പെണ്‍കുട്ടിയുടെയും ടീനേജ് മോഹം സഫലമായതില്‍ ഒരു തരി പോലും സന്തോഷിക്കാനാവാതെ, ആ മാഗസിന്റെ ഒരു കോപ്പി പോലും വീട്ടില്‍ സൂക്ഷിക്കാതെ താന്‍ അച്ചടക്കമുള്ള കുട്ടിയായി മാറിയെന്നും അശ്വതി പറയുന്നു.തുടര്‍ന്ന് ഡിഗ്രി കഴിഞ്ഞപ്പോള്‍ ജേര്‍ണലിസം എന്ന ആഗ്രഹം ഉപേക്ഷിച്ച് അച്ഛനും അമ്മയും പറഞ്ഞത് പോലെ 'പെണ്‍കുട്ടികള്‍ക്ക് ചേരുന്ന' കോഴ്‌സു പഠിക്കാന്‍ അശ്വതി തീരുമാനിച്ചു. അങ്ങനെ എംബിഎയാണ് താരം പഠിച്ചത്.

എന്നാല്‍  അവിചാരിതമായി റേഡിയോ ജോക്കിയാവാന്‍ അവസരം വന്നപ്പോഴും അച്ഛന്‍ എന്ത് പറയുമെന്ന് താന്‍ പേടിച്ചെന്നും പക്ഷേ അവള്‍ക്ക് അവളെ നോക്കാനുള്ള പ്രായമായി, ഇനി ഇഷ്ടമുള്ളത് തെരഞ്ഞെടുത്തോട്ടെ എന്നായിരുന്നു അശ്വതിയെ ഞെട്ടിച്ച അച്ഛന്റെ മറുപടി. പിന്നീട് കൊച്ചിയില്‍ ആര്‍ജെ ആവുകയും ടെലിവിഷന്‍ അവതാരക ആയി മാറുകയും ചെയ്തു. അതേസമയം 

അന്ന് ഇതിനെയെല്ലാം എതിര്‍ത്തിരുന്ന അച്ഛനാണ് ഇന്ന് ടെലിവിഷനില്‍ തന്നെ കാണുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നതെന്നും താരം കുറിച്ചിട്ടുണ്ട്. അന്ന് താന്‍ അറിയാതെയാണ് വനിതയില്‍ ചിത്രം വന്നതെങ്കില്‍ ഇതാ ഇപ്പൊള്‍ അറിഞ്ഞു കൊണ്ട് ചെയ്ത ഫോട്ടോഷൂട്ട്. അതേ ഫാഷന്‍ പേജില്‍... മകളുടെ ചിത്രം വന്ന ഈ വനിതയുടെ രണ്ടു കോപ്പിയെങ്കിലും അഭിമാനത്തോടെ അച്ഛന്‍ ഇപ്പോള്‍ അലമാരയില്‍ വച്ചിട്ടുണ്ടാകും. അന്നൊരു സങ്കടം ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്നിത്ര സന്തോഷവും തോന്നുമായിരുന്നില്ലല്ലോ !! കാലം എത്ര ഭംഗിയായാണ് ഓരോ കണക്കും സൂക്ഷിക്കുന്നത്. എന്നു പറഞ്ഞാണ് അശ്വതിയുടെ കുറിപ്പ് അവസാനിക്കുന്നത്.

Read more topics: # awathy party wear dress
awathy party wear dress

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES