മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ആത്മസഖി സീരിയലിയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അവന്തിക മോഹന്‍. ഗര്‍ഭിണിയായതോടെയാണ് ഈ സീരിയലില്‍ നിന്നും താരം പിന്‍മാറിയത്. പിന്നീട് മകന്‍ ജനിച്ച സന്തോഷവും അവന്തിക സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. അതേസമയം മകനുമൊത്തുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളില്‍ താരത്തിനുണ്ടായ മാറ്റമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
മിനിസ്‌ക്രീനിലേക്ക് വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി എത്തിയ അഭിനേത്രിയാണ് അവന്തിക മോഹന്‍. ബിഗ്‌സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് എത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായിട്ടാണ് അവന്തിക മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം പിടിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പരമ്പരയും നന്ദിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പരമ്പര വിജയകരമായി മുന്നേറുന്നതിനിടെയാണ് അവന്തിക സീരിയലില്‍ നിന്നും പിന്മാറിയത്. ഗര്‍ഭിണിയായതിനെതുടര്‍ന്നായിരുന്നു താരം പിന്‍മാറിയത്. ഇപ്പോള്‍ നാലരമാസമായ മകനുമൊത്തുളള താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്
പഞ്ചാബ് സ്വദേശിയായ അനില്‍കുമാറിനെയാണ് അവന്തിക വിവാഹം ചെയ്തത്. 2017ലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞു ജനിച്ചത്. ഇപ്പോള്‍ താരം മകനുമായി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. അല്‍പം തടി വച്ചാണ് അവന്തിക ചിത്രത്തിലുള്ളത്. വെറെയും ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. കണ്ണുകളില്‍ ലെന്‍സും അവന്തിക വച്ചിട്ടുള്ളതിനാല്‍ ചിത്രങ്ങളില്‍ ഒറ്റ നോട്ടത്തില്‍ അവന്തികയെ തിരിച്ചറിയാന്‍ പറ്റില്ല. അതേസമയം താന്‍ ഇപ്പോള്‍ ഡയറ്റ് നോക്കാറില്ലെന്നും കുഞ്ഞിനായി ന്നനായി ഭക്ഷണം കഴിക്കുന്നുവെന്നും താരം മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. രുദ്രാന്‍ഷ് എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനൊപ്പം ഗുരുദ്വാരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. മകനൊപ്പമുള്ള ഓരോ നിമിഷവും ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ അവന്തിക. എത്രയും പെട്ടെന്ന് മലയാളത്തിലേക്ക് മടങ്ങിവരണമെന്നും അവന്തികയോട് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.