Latest News

വേഗം കല്യാണം കഴിച്ച് കുട്ടികള്‍ ഉണ്ടാവണം എന്നതായിരുന്നു മനസ്സില്‍; അതുകൊണ്ട് ഞാന്‍ വേഗം തന്നെ കല്യാണം കഴിച്ചു; പഞ്ചാബ് സ്വദേശിയായ പൈലറ്റുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് നടി അവന്തിക മോഹന്‍ പങ്ക് വച്ചത്

Malayalilife
topbanner
 വേഗം കല്യാണം കഴിച്ച് കുട്ടികള്‍ ഉണ്ടാവണം എന്നതായിരുന്നു മനസ്സില്‍; അതുകൊണ്ട് ഞാന്‍ വേഗം തന്നെ കല്യാണം കഴിച്ചു; പഞ്ചാബ് സ്വദേശിയായ പൈലറ്റുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് നടി അവന്തിക മോഹന്‍ പങ്ക് വച്ചത്

ടെലിവിഷന്‍-ചലച്ചിത്രതാരമാണ് അവന്തിക മോഹന്‍.2012ല്‍ പ്രദര്‍ശനത്തിനെത്തിയ യക്ഷി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.മിസ്റ്റര്‍ ബീന്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ക്രക്കോഡിലെ ലവ് സ്റ്റോറി, 8:20 എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.മഴവില്‍ മനോരമ ചാനലിലെ നന്ദിനി, മാ ചാനലിലെ രാജാ റാണി എന്നീ സീരിയലുകളിലും താരം അഭിനയിക്കുന്നുണ്ട്. 

ആത്മസഖിയിലൂടെയായിരുന്നു അവന്തിക ആരാധകരുടെ സ്വന്തമായി മാറിയത്. നന്ദിതയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. തൂവല്‍സ്പര്‍ശം എന്ന പരമ്പരയില്‍ അഭിനയിക്കുന്ന അവന്തിക കുടുംബ പ്രേക്ഷകരുടെ ഒക്കെ ഇഷ്ടതാരമാണ്. ബോള്‍ഡായ ഐപിഎസുകാരിയുടെ വേഷത്തിലാണ് അവന്തിക അഭിനയിക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് വൈറല്‍ ആകുന്നത്. തനിക്ക് വേഗം കല്യാണം കഴിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നാണ് താരം പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ' എന്റെ ഭര്‍ത്താവ് പഞ്ചാബിയാണ്. പൈലറ്റ് ആണ്. ഫ്ളൈറ്റ് യാത്രയിലാണ് കണ്ടുമുട്ടിയത്. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കണ്ടു, മുട്ടി, കല്യാണം കഴിച്ചു കുട്ടിയായി. ഇപ്പോള്‍ ജീവിതത്തില്‍ ഭയങ്കര ബിസിയാണ്. എനിക്ക് അധികം നാള്‍ ഡേറ്റ് ചെയ്യണം എന്ന് ഉണ്ടായിരുന്നില്ല. വേഗം കല്യാണം കഴിച്ച് കുട്ടികള്‍ ഉണ്ടാവണം എന്നതായിരുന്നു മനസ്സില്‍. അതുകൊണ്ട് ഞാന്‍ വേഗം തന്നെ കല്യാണം കഴിച്ചു. ഇപ്പോള്‍ ഒരു മോന്‍ ഉണ്ട്. എല്‍കെജിയില്‍ പഠിക്കുന്നു. എനിക്ക് ഡാന്‍സ് ഭയങ്കര ഇഷ്ടമാണ്. ബെല്ലി ഡാന്‍സൊക്കെ ഇഷ്ടമാണ്. ആശ ശരത്തിന്റെ ദുബായിയിലെ ഇന്‌സ്ടിട്യൂട്ടില്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അതിനേക്കാള്‍ ഇഷ്ടം ബോളിവുഡ് സ്‌റ്റൈലൊക്കെയാണ്. അഭിനയത്തേക്കാള്‍ എനിക്ക് ഇഷ്ടം ഡാന്‍സാണ്. ഭക്ഷണം പോലും കഴിക്കാതെ ഡാന്‍സ് ചെയ്ത് നിക്കാറുണ്ട്. അത് വേറെയൊരു ലോകത്തേക്ക് കൊണ്ടുപോകും നമ്മളെ. പക്ഷെ അഭിനയമാണ് എനിക്ക് കൂടുതല്‍ പ്രശസ്തിയൊക്കെ നല്‍കിയത്,' അവന്തിക മോഹന്‍ പറഞ്ഞു.

അതോടപ്പം തന്റെ ജീവിതത്തെ കുറിച്ചും താരം വ്യക്തമാക്കി. വാക്കുകള്‍ ഇങ്ങനെ.. ' പ്രിയങ്ക എന്ന പേരാണ് എനിക്ക് ഇഷ്ടം. പക്ഷെ അത് ക്ലിക്ക് ആയില്ല. അതുകൊണ്ട് അവന്തിക ആക്കിയതാണ്. ഞാന്‍ ഒരു തമിഴ് സിനിമ ചെയ്യുന്നുണ്ടായിരുന്നു. അതില്‍ ഒരു മലേഷ്യന്‍ ആക്ടര്‍ ഉണ്ടായിരുന്നു. അവരാണ് പറഞ്ഞത് ന്യൂമറോജിക്കലി നോക്കിയാല്‍ അവന്തികയേക്കാള്‍ നല്ലത് പ്രിയങ്ക എന്ന പേരാണെന്ന്. അങ്ങനെയാണ് ഞാന്‍ ഡയറക്ടറോട് പറഞ്ഞ് പേര് മാറ്റുന്നത്,' അവന്തിക പറഞ്ഞു.'ഞാന്‍ ആദ്യം മലയാളത്തിലാണ് സിനിമ ചെയ്യുന്നത്. പിന്നീട് തമിഴില്‍ പോയി. അങ്ങനെ ചില പരീക്ഷണ ചിത്രങ്ങളുടെയൊക്കെ ഭാഗമായി. ആദ്യ സിനിമയില്‍ യക്ഷി ആയി വിളിക്കുന്നത് എന്റെ കണ്ണ് കണ്ടിട്ടാണ്. ആപ്റ്റായ റോള്‍ ആണെന്ന് പറഞ്ഞു. അന്ന് ചെറിയ പ്രായമാണ്. ചെയ്ത നോക്കാമെന്ന് കരുതി അങ്ങനെ ചെയ്തതാണ്. ഞാന്‍ നേരത്തെ മിസ് മലബാര്‍ ആയിട്ടുണ്ടായിരുന്നു. പിന്നീട് മിസ് സൗത്ത് ഇന്ത്യയില്‍ മത്സരിക്കാന്‍ പോയി. ജയിച്ചില്ല. പക്ഷെ മിസ് ടാലന്റ് എന്ന ടൈറ്റില്‍ സ്വന്തമാക്കിയിരുന്നു. അതിനു ശേഷമാണു എനിക്ക് സിനിമയും സീരിയലും ഒക്കെ ലഭിക്കുന്നത്. സിനിമ ചെയ്തിരുന്ന സമയത്ത് തന്നെ ഞാന്‍ സീരിയലും ചെയ്തിരുന്നു. അഭിനയത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ രണ്ടും ഒരുപോലെയാണ്. പക്ഷെ സിനിമ ഒരു ദിവസം ഒരു മൂന്ന് സീനായിരിക്കും പെര്‍ഫെക്റ്റ് ആക്കി എടുക്കുന്നത്. സീരിയലില്‍ അങ്ങനെയല്ല. അതുപോലെ സമയത്തിലും മാറ്റം ഉണ്ട്. പക്ഷെ എനിക്കിപ്പോള്‍ സീരിയല്‍ വളരെ ഇഷ്ടമാണ്. വളരെ കംഫര്‍ട്ടബിള്‍ ആണ്' എന്നാണ് താരം കൂട്ടിച്ചേര്‍ക്കുന്നു.

avanthika mohan about her love

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES