Latest News

നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. പതിനാറോ പതിനേഴോ വയസ്സ് മാത്രമേ കാണൂ; ഞാന്‍ നിന്നെ കൊണ്ടു നടന്നാല്‍ നിന്റെ ഭാര്യയെപ്പോലെയല്ല, അമ്മയെപ്പോലെയാണ് ആളുകള്‍ കാണുക..; പതിനേഴുകാരന് തലയ്ക്ക് പിടിച്ച പ്രണയം; അവന്തികയുടെ ഇന്‍സ്റ്റ സ്റ്റോറി ചര്‍ച്ചയാകുമ്പോള്‍

Malayalilife
നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. പതിനാറോ പതിനേഴോ വയസ്സ് മാത്രമേ കാണൂ; ഞാന്‍ നിന്നെ കൊണ്ടു നടന്നാല്‍ നിന്റെ ഭാര്യയെപ്പോലെയല്ല, അമ്മയെപ്പോലെയാണ് ആളുകള്‍ കാണുക..; പതിനേഴുകാരന് തലയ്ക്ക് പിടിച്ച പ്രണയം; അവന്തികയുടെ ഇന്‍സ്റ്റ സ്റ്റോറി ചര്‍ച്ചയാകുമ്പോള്‍

നിരന്തരമായി വിവാഹാഭ്യര്‍ത്ഥന നടത്തിയ പതിനേഴുകാരനായ ആരാധകന് മറുപടിയുമായി നടി അവന്തിക മോഹന്‍. വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ ഇപ്പോള്‍ ചിന്തിക്കേണ്ട സമയമല്ലെന്നും, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രായമാണിതെന്നും അവന്തിക തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരിച്ചത്.

ഒരു ആരാധകന്‍ പലപ്പോഴായി അയച്ച മെസ്സേജുകള്‍ക്കുള്ള മറുപടിയായാണ് അവന്തികയുടെ കുറിപ്പ്. 'എന്റെ കുഞ്ഞ് ആരാധകന്, നീ കുറച്ച് കാലമായി എനിക്ക് മെസ്സേജുകള്‍ അയക്കുന്നുവെന്ന് എനിക്കറിയാം. നിന്നോട് സത്യസന്ധമായി ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. പതിനാറോ പതിനേഴോ വയസ്സ് മാത്രമേ കാണൂ. ജീവിതം എന്താണെന്ന് നീ ഇനിയും മനസ്സിലാക്കിയിട്ടില്ല,' അവന്തിക കുറിച്ചു.

ഒരു വര്‍ഷമായി താന്‍ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മെസ്സേജുകള്‍ അയക്കുന്നതായും, ഇത് ഒരു വാശിയായി തോന്നുന്നുവെന്നും നടി ചൂണ്ടിക്കാട്ടി. 'നീ വളരെ ചെറുപ്പമല്ലേ. വിവാഹത്തെക്കുറിച്ചല്ല, പരീക്ഷകളെക്കുറിച്ചാണ് ഇപ്പോള്‍ നീ ശ്രദ്ധിക്കേണ്ടത്. എന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞയാളാണ് നീ. നമ്മള്‍ വിവാഹം ചെയ്താല്‍ ആളുകള്‍ നിന്റെ ഭാര്യയായിട്ടല്ല, അമ്മയായിട്ടായിരിക്കും എന്നെ കാണുക,' അവന്തിക വ്യക്തമാക്കുന്നു.

തന്റെ പ്രണയകഥ ശരിയായ സമയത്ത് തീര്‍ച്ചയായും സംഭവിക്കുമെന്നും, ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവന്തിക ഉപദേശിച്ചു. 'സ്നേഹത്തോടെ, അനുഗ്രഹങ്ങളോടെ!' എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

'എന്റെ കുഞ്ഞ് ആരാധകന്, നീ കുറച്ച് കാലമായി എനിക്ക് മെസ്സേജുകള്‍ അയക്കുന്നുവെന്ന് എനിക്കറിയാം. നിന്നോട് സത്യസന്ധമായി ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. പതിനാറോ പതിനേഴോ വയസ്സ് മാത്രമേ കാണൂ. ജീവിതം എന്താണെന്ന് നീ ഇനിയും മനസിലാക്കാനിക്കുന്നതേയുള്ളൂ.

ഒരു വര്‍ഷമായി എന്നെ വിവാഹം കഴിക്കണമെന്ന് നീ നിരന്തരമായി ആവശ്യപ്പെടുന്നു. നീ ഒരു വാശിക്കാരനാണെന്ന് എനിക്ക് തോന്നുന്നു. നീ വളരെ ചെറുപ്പമല്ലേ. വിവാഹത്തെ കുറിച്ചല്ല, പരീക്ഷയെ കുറിച്ചാണ് ഇപ്പോള്‍ നീ ആകുലപ്പെടേണ്ടത്.

എന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളാണ് നീ. നമ്മള്‍ വിവാഹം ചെയ്താല്‍ ആളുകള്‍ നിന്റെ അമ്മയായിട്ടായിരിക്കും എന്നെ കാണുന്നത്, ഭാര്യയായിട്ടായിരിക്കില്ല. അതുകൊണ്ട് ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കൂ ചാംപ്. നിനക്കുള്ള പ്രണയകഥ ശരിയായ സമയത്ത് തീര്‍ച്ചയായും സംഭവിക്കും. സ്നേഹത്തോടെ, അനുഗ്രഹങ്ങളോടെ!'- അവന്തിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'യക്ഷി-ഫെയ്ത്ത്ഫുള്ളി യുവേഴ്സ്', 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' തുടങ്ങിയ ചിത്രങ്ങളില്‍ അവന്തിക അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് നായകനായ 'ധീരം' എന്ന ചിത്രത്തിലും പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. മലയാള സീരിയല്‍ രംഗത്തും സജീവമാണ് നടി. ചെറുപ്രായത്തില്‍ തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഹ്വാനം ചെയ്ത അവന്തികയുടെ പ്രതികരണം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

avantika mohan responds to 17 year old

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES