ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയല്‍ പ്രേക്ഷകര്‍ ഇനിയും മറക്കാത്തതിന് കാരണം അതിന്റെ പുതുമയാര്‍ന്ന കഥയായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചു കൂട്ടുകാരുടെ കഥയായ ഓട്ടോഗ്രാഫില്‍ നാന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി സോണിയ മോഹന്‍ദാസാണ്. ഓട്ടോഗ്രാഫ് സീരിയല്‍ അവസാനിപ്പിച്ചതിന് പിന്നാലെ താരത്തെകുറിച്ച് അധികം ആരും കേട്ടിരുന്നില്ല. വിവാഹിതയായി കുടുംബസമേതം താമസിക്കുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.
ഓട്ടോഗ്രാഫ് സീരിയലില്‍ അഭിയനിച്ച മുഴുവന്‍ താരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. ഫൈവ് ഫിംഗേഴ്സ് എന്ന വിദ്യാര്‍ഥികളുടെ ഗ്രൂപ്പിന്റെ കഥയായിരുന്നു ഓട്ടോഗ്രാഫ്. ജെയിംസ്, രാഹുല്‍, സാം, നാന്‍സി, മൃദുല എന്നിവരാണ് ഫൈവ് ഫിംഗേഴ്സിലെ അംഗങ്ങള്‍. നടന്‍ രഞ്ജിത്ത് രാജ്, അന്തരിച്ച നടന്‍ ശരത്ത്, അവതാരകനായി എത്തി നടനായി മാറിയ അംബരീഷ്, സോണിയ മോഹന്‍ ഇപ്പോഴും അഭിനയരംഗത്ത് സജീവമായി തുടരുന്ന ശ്രീക്കുട്ടി എന്നിവരായിരുന്നു ഇതിലെ താരങ്ങള്‍. ദീപാറാണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി ശാലിന്‍ സോയയും ഈ സീരിയലില്‍ തിളങ്ങി. ശ്രീക്കുട്ടിയും ശാലിനും ഒക്കെ ഇപ്പോഴും അഭിനയമേഖലയില്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും സോണിയയെ പിന്നെ അധികം ആരും കണ്ടിട്ടില്ല.
വിവാഹിതയായി ഭര്‍ത്താവ് ശ്രീജിത്തിനും മകന്‍ ക്രിസിനുമൊപ്പം സന്തോഷജീവിതം നയിക്കുകയാണ് ഇപ്പോള്‍ സോണിയ. അബുദാബിയിലാണ് കുടുംബസമേതം താരം താമസിക്കുന്നത്. ഓട്ടോഗ്രാഫിന് ശേഷം ചില സീരിയലുകളില്‍ കൂടി വേഷമിട്ട സോണിയ പിന്നീട് അഭിനയത്തോട് വിടപറയുകയായിരുന്നു. 'മകളുടെ അമ്മ എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ചക്രവാകം, പറയിപെറ്റ പന്തിരുകുലം, ഓട്ടോഗ്രാഫ്, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി' എന്നിവയിലും ശ്രദ്ധേയ വേഷങ്ങളെ സോണിയ അവതരിപ്പിച്ചു. മൂന്നുവയസുമുതല്‍ നൃത്തം പഠിക്കുന്ന സോണിയ സ്‌കൂള്‍ കലാതിലകം ആയിരുന്നു. ഇതാണ് സോണിയയെ അഭിനയരംഗത്തേക്കും എത്തിച്ചത്. അഭിനയരംഗത്ത് നിന്നും വിടവാങ്ങിയെങ്കിലും ടിക്ടോക്കില്‍ സോണിയ സജീവയാണ്. ചില വീഡിയോകള്‍ കാണാം.