കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തി ശ്രദ്ധ നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. താരത്തിന്റെ വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. വാര്‍ഷിക ദിനത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് താരം രസകരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കയാണ് അശ്വതി.
അവതാരകയായി മലയാളി മിനസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആളാണ് അശ്വതി ശ്രീകാന്ത്. റോഡിയോ ജോക്കിയായി ആരംഭിച്ച അശ്വതി കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. പിന്നീട് മലയാളി വീട്ടമ്മ, ശ്രീകണ്ഠന്‍ നായര്‍ ഷോ, കോമഡി മസാല, നായിക നായകന്‍ തുടങ്ങി നിരവധി മിനിസ്‌ക്രീന്‍ പരിപാടികളില്‍ അശ്വതി അവതാരകയായി എത്തിയിരുന്നു. നിലവില്‍ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഭര്‍ത്താവിനോടും മകളോടുമൊപ്പമുളള ചിത്രങ്ങളും തന്റെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അശ്വതിയുടെയും ശ്രീകാന്തിന്റെയും വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹവാര്‍ഷകദിനത്തില്‍ ഒരു രസകരമായ കുറിപ്പും വിവാഹദിനത്തിലെ ചിത്രങ്ങളുമാണ് താരം പങ്കുവച്ചിരിക്കുന്നത്.
വീട്ടുകാര് സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ കഌഷേ ചോദ്യം: ഞാന്‍ വിളിച്ചാ നീ ഇറങ്ങി വരുവോ?
കണ്ണില്‍ ചോരയില്ലാത്ത കാമുകി പറഞ്ഞു ഇല്ല ??
നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം...ഒടുവില്‍ ഞാന്‍ മണ്ടനാകുമെന്ന് കാമുകന്‍. അപ്പോള്‍ കാമുകിയുടെ മാസ് മറുപടി ഓഹ്, അതല്ലെന്ന്... എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റര്‍ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്താല്‍ ഒരു രസോണ്ടാവൂല്ല ?? എന്നായിരുന്നു,
കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര് കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം പോലെ കല്യാണ ഫോട്ടോയുമെടുത്തു, ഫ്രെയിമും ചെയ്തിട്ട് ഇന്ന് കൊല്ലം ഏഴായി. പക്ഷേ അത് തൂക്കാന്‍ ഭിത്തിയേല്‍ എങ്ങാന്‍ ആണിയടിച്ചാല്‍ വിവരമറിയുംന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അല്ലേലും അച്ഛന്‍ സമ്മതിക്കാതെ ഞാന്‍ ഒന്നും ചെയൂല്ലല്ലോ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.