Latest News

ഞാന്‍ തട്ടിപ്പോയി എന്ന തരത്തില്‍ ഒരു ന്യൂസ് കിടന്ന് കറങ്ങുന്നുണ്ട്; ഉറക്കഗുളിക കഴിച്ചപ ആത്മഹത്യ ചെയ്തുവെന്നൊക്കെയാണ് പറയുന്നത്; നടി ആര്യ ലൈവില്‍ വന്ന് പങ്ക് വച്ചത്

Malayalilife
ഞാന്‍ തട്ടിപ്പോയി എന്ന തരത്തില്‍ ഒരു ന്യൂസ് കിടന്ന് കറങ്ങുന്നുണ്ട്; ഉറക്കഗുളിക കഴിച്ചപ ആത്മഹത്യ ചെയ്തുവെന്നൊക്കെയാണ് പറയുന്നത്; നടി ആര്യ ലൈവില്‍ വന്ന് പങ്ക് വച്ചത്

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ, മിനിസ്‌ക്രീന്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആര്യ. എങ്കിലും എല്ലാക്കാലത്തും നടിയെ കുറിച്ചും നടിയുടെ വ്യക്തി ജീവിതത്തെ കുറിച്ചും എന്നും വ്യാജവാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. അതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്ത് മറുപടിയുമായി എത്തുകയും ചെയ്യുന്ന താരം കൂടിയാണ് ആര്യ. ഇപ്പോഴിതാ, നടി ഉറക്കഗുളിക കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയെന്ന വാര്‍ത്തയാണ് ഒരു യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചമുമ്പാണ് ഇത്തരമൊരു വാര്‍ത്ത ഈ യൂട്യൂബ് ചാനലില്‍ എത്തിയത്. 41 ലൈക്കുകളും രണ്ടു കമന്റുകളും പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇതുവരെ 11ആയിരത്തോളം പേരാണ് കണ്ടിരിക്കുന്നത്. ഇപ്പോഴിതാ, സുഹൃത്തുക്കള്‍ വഴി ആര്യയിലേക്കും ഈ വീഡിയോ എത്തിയിരിക്കുകയാണ്. തുടര്‍ന്ന് അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലൈവില്‍ പ്രതികരണമറിയിച്ച് എത്തിയിരിക്കുകയാണ് നടി.

തന്റെ സുഹൃത്തുക്കള്‍ വഴിയാണ് ഫേസ്ബുക്ക് വഴി ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നതായി അറിഞ്ഞതെന്നും താന്‍ മരിച്ചിട്ടില്ല, ഇപ്പോഴും ജീവനോടെ ഉണ്ടെന്നുമാണ് ആര്യ അറിയിച്ചിരിക്കുന്നത്. എപ്പോഴും ചെയ്യുന്നതു പോലെ തന്നെ ഇതിനേയും വ്യാജവാര്‍ത്തയുടെ സെന്‍സില്‍ തന്നെ എടുത്ത് തള്ളിക്കളഞ്ഞിരിക്കുകയാണ് നടി. ഒരു യാത്രയ്ക്കിടെ കാറില്‍ വച്ചാണ് ആര്യ ലൈവ് വീഡിയോ പകര്‍ത്തി സ്റ്റോറിയായി ഇട്ടിരിക്കുന്നത്. താന്‍ തട്ടിപ്പോയി എന്ന തരത്തില്‍ ഒരു ന്യൂസ് ഓണ്‍ലൈനില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഉറക്കഗുളിക കഴിച്ച ആത്മഹത്യ ചെയ്തുവെന്നൊക്കെ പറഞ്ഞ്. അങ്ങനെ എന്റെ കുറെ ഫ്രണ്ട്സ് ഈ സംഭവം ഫേസ്ബുക്കില്‍ കണ്ടിട്ട് പാനിക്കായി എനിക്ക് ബാക്ക് ടു ബാക്ക് ഒന്നു രണ്ടു കോളുകള്‍ വന്നതിനു പിന്നാലെയാണ് ഞാനീ സ്റ്റോറി ചെയ്യുന്നത്. പോയിട്ടില്ലാ. എങ്ങും പോയിട്ടില്ല. എന്നോട് ക്ഷമിക്കണം, ആ ശുഭദിനം എത്തിയിട്ടില്ല സുഹൃത്തുക്കളേ.. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ അറിയും. ഇപ്പോഴും ജീവനോടെയുണ്ട് എന്നാണ് നടി പറഞ്ഞിരിക്കുന്നത്.

arya badai take sleeping pills fake news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക