Latest News

മഹാലക്ഷ്മിയെ അണിഞ്ഞൊരുങ്ങി ആര്യ അനില്‍;കാലുകളില്‍ ചന്ദനം ചാര്‍ത്തി ഭര്‍ത്താവ്; സീരിയല്‍ നടി ആര്യാ അനില്‍ വളകാപ്പിനായി അണിഞ്ഞൊരുങ്ങിയപ്പോള്‍

Malayalilife
 മഹാലക്ഷ്മിയെ അണിഞ്ഞൊരുങ്ങി ആര്യ അനില്‍;കാലുകളില്‍ ചന്ദനം ചാര്‍ത്തി ഭര്‍ത്താവ്; സീരിയല്‍ നടി ആര്യാ അനില്‍ വളകാപ്പിനായി അണിഞ്ഞൊരുങ്ങിയപ്പോള്‍

നിരവധി സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ആര്യാ അനില്‍. മുറ്റത്തെ മുല്ലയിലെ അശ്വതിയായും സ്വയംവരത്തിലെ ശാരികയായും ഒക്കെ തിളങ്ങിയ ആര്യ ഏഴു മാസം മുമ്പാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറും വെഡ്ഡിംഗ് കമ്പനി ഉടമയുമായ ശരത് കെ എസ് ആണ് ആര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. മാര്‍ച്ച് 28നായിരുന്നു വിവാഹം. ഇരുവരുടേയും പ്രണയ വിവാഹം കൂടിയായിരുന്നു. വിവാഹ ജീവിതം ആരംഭിച്ചതിനു പിന്നാലെ ചില വിവാദങ്ങളും നടിയെ തേടിവന്നു. എന്നാല്‍ അതിനെയെല്ലാം സധൈര്യം നേരിട്ട നടി ഇപ്പോഴിതാ, ഒരു സന്തോഷ വാര്‍ത്തയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

ദാമ്പത്യ ജീവിതം എട്ടാം മാസത്തിലേക്ക് കടക്കവേയാണ് ആര്യ ഒരമ്മയാകുന്നുവെന്ന വാര്‍ത്ത എത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സഹിതമാണ് ആര്യ ആരാധകരെ അറിയിച്ചിരിക്കുന്നത്. പ്രഗ്‌നന്‍സി കിറ്റില്‍ രണ്ടു വര തെളിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടിയാണ് നടി വീഡിയോയ്ക്ക് മുന്നിലേക്ക് എത്തിയത്. പിന്നാലെ ശരതിനെ വീഡിയോയ്ക്ക് മുന്നിലേക്ക് എത്തുകയും രണ്ടു വര തെളിഞ്ഞ കിറ്റ് കാണിച്ചപ്പോള്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ചുംബിക്കുന്നതുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ചില്‍ഡ്രന്‍സ് ഡേയില്‍ ഇത്രയും വലിയൊരു സന്തോഷം പങ്കുവെക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി എത്തിയത്.

മോഡലിംഗിലൂടെ സീരിയലിലേക്ക് എത്തിയ ആര്യ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മുറ്റത്തെ മുല്ല എന്ന പരമ്പരയിലെ അശ്വതിയിലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. പാവപ്പെട്ടവളും പത്താംക്ലാസ് തോറ്റവളുമാണെന്ന അപകര്‍ഷതാ ബോധത്തില്‍ നിന്നും അശ്വതിയ്ക്കുണ്ടാകുന്ന അമിത ആഢംബര ഭ്രമവും ആഗ്രഹങ്ങളും താന്‍ മറ്റുള്ളവരേക്കാള്‍ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും ദാര്‍ഷ്ട്യവും അശ്വതിയുടെ ജീവിതത്തിലും മറ്റുള്ളവര്‍ക്കും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് സീരിയലിലൂടെ പറഞ്ഞിരുന്നത്. ആയിരത്തിലധികം എപ്പിസോഡികളിലൂടെ മുന്നോട്ടു പോയ പരമ്പര ഈ വര്‍ഷം ആദ്യമാണ് അവസാനിച്ചത്.

പൂക്കാലം വരവായ്, സ്ത്രീപദം തുടങ്ങിയ സീരിയലുകളിലൂടെയും മറ്റും ശ്രദ്ധേയനായ നടന്‍ നിരഞ്ജനാണ് പരമ്പരയില്‍ ആര്യയുടെ ഭര്‍ത്താവായി അഭിനയിച്ചിരുന്നത്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ് ആര്യ. അച്ഛനും അമ്മയും ഒരനുജനും അടങ്ങുന്നതാണ് ആര്യയുടെ കുടുംബം. ഏഴു മാസം മുമ്പായിരുന്നു ആര്യയും ശരത്തും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ബിബിഎ കഴിഞ്ഞ് ടിക് ടോക്കിലൂടെയും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ 24 വയസുകാരിയാണ്. നല്ലൊരു ഡാന്‍സര്‍ കൂടിയായ ആര്യ ഇന്‍സ്റ്റഗ്രാമിലുടേയും ഫോട്ടോഷൂട്ട് മോഡല്‍ രംഗത്തൂടെയും മറ്റുമാണ് സീരിയല്‍ രംഗത്തേക്ക് എത്തിയത്.

മുറ്റത്തെ മുല്ല അവസാനിച്ച ശേഷമാണ് സ്വയംവരം എന്ന സീരിയലിലേക്ക് ആര്യ പ്രവേശിച്ചത്. നടി പല്ലവി ഗൗഡ അവതരിപ്പിച്ചിരുന്ന ശാരിക എന്ന കഥാപാത്രമാണ് ആര്യ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. വിവാഹത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ആര്യ സ്വയംവരത്തിലേക്ക് എത്തിയത്. ആര്യയുടെ എല്ലാ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന വ്യക്തിയാണ് ഭാവിവരന്‍ ശരത്. ആര്യയ്ക്ക് ആദ്യമായി ലഭിച്ച അവാര്‍ഡ് വാങ്ങുവാനും ശരത് ഒപ്പം വന്നിരുന്നു. അതുകൊണ്ടു തന്നെ വിവാഹശേഷവും ആര്യ മിനിസ്‌ക്രീനില്‍ സജീവമായിരിക്കുമെന്ന് ഉറപ്പാണ്.

 

arya anil valakappu pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES