Latest News

ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കൊപ്പം നിറവയറോടെ നില്‍ക്കുന്ന ചിത്രവുമായി പുതിയ വിശേഷം പങ്ക് വച്ച് സീരിയല്‍ താരം അര്‍ച്ചന സുശീലന്‍; പുതിയ അതിഥിയെ വരവേല്ക്കാനൊരുങ്ങി താരം

Malayalilife
 ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കൊപ്പം നിറവയറോടെ നില്‍ക്കുന്ന ചിത്രവുമായി പുതിയ വിശേഷം പങ്ക് വച്ച് സീരിയല്‍ താരം അര്‍ച്ചന സുശീലന്‍; പുതിയ അതിഥിയെ വരവേല്ക്കാനൊരുങ്ങി താരം

ന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അര്‍ച്ചന സുശീലന്‍ ഒരു വര്‍ഷം മുമ്പാണ് രണ്ടാമതും വിവാഹിതയായത്. അമേരിക്കയില്‍ വെച്ചുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടി പങ്കുവെച്ചത് അര്‍ച്ചന തന്നെയായിരുന്നു.

ബിഗ് ബോസ്സില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വലിയ ആഘോഷമാക്കിയ വിവാഹത്തിന് പിന്നാലെ ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയ ഒരു വിശേഷം കൂടി വരുന്ന സന്തോഷം ഏവരെയും അറിയിച്ചിരിക്കുകയാണ് താരം. മുപ്പത്തിരണ്ടാം വയസില്‍ അമ്മയാകാന്‍ പോകുകയാണ് താരം. ആ സന്തോഷം ഏവരെയും തന്റെ സോഷ്യല്‍ മീഡിയ വഴിയാണ് അര്‍ച്ചന അറിയിച്ചിരിക്കുന്നത്. ഒട്ടനവധി പേരാണ് താരത്തിനും ഭര്‍ത്താവിനും ആശംസകളുമായി എത്തിയിരിക്കുന്നത്.

പ്രവീണ്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു അര്‍ച്ചനയുടെ രണ്ടാമത്തെ വിവാഹം. കാമുകന്‍ പ്രവീണിനെയാണ് താരം വിവാഹം ചെയ്തത്. കൊവിഡ് കാലത്തായിരുന്നു ഇരുവരുടെയും വിവാഹം. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടവും നേടിയെടുത്ത ഗ്ലോറിയ എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന തിളങ്ങി നിന്നത്. അതിനുശേഷം നിരവധി വേഷങ്ങള്‍ ചെയ്തുവെങ്കിലും ഗ്ലോറിയയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സീരിയലുകള്‍ ചെയ്തു. ബിഗ് ബോസ് സീസണ്‍ ഒന്നിലും മത്സരാര്‍ത്ഥിയായിരുന്നു. രണ്ടാം വിവാഹത്തോടെ അമേരിക്കയില്‍ സെറ്റില്‍ഡായ താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്

archana susheelan expecting first child

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES