Latest News

ഇത്രയും ദിവസം ഒന്നിനെ കുറിച്ചും സംസാരിക്കേണ്ടെന്നാണ് കരുതിയത്;ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്; അനുശ്രീയുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് വിഷ്ണുവിന്റെ വാക്കുകളുമായി വീഡിയോ

Malayalilife
 ഇത്രയും ദിവസം ഒന്നിനെ കുറിച്ചും സംസാരിക്കേണ്ടെന്നാണ് കരുതിയത്;ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്; അനുശ്രീയുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് വിഷ്ണുവിന്റെ വാക്കുകളുമായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ അനുശ്രീയും ഭര്‍ത്താവ് വിഷ്ണുവും ചര്‍ച്ചയാവുകയാണ്. അടുത്തിടെ അനുശ്രീ നടത്തിയ തുറന്നുപറച്ചിലുകള്‍ ആണ് ഇതിന് കാരണം. അനുശ്രീയുടെ വെളിപ്പെടുത്തല്‍ ഓരോ ദിവസമായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരും കാത്തിരുന്നത് വിഷ്ണു എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നതായിരുന്നു. ഇപ്പോഴിതാ അതും സംഭവിച്ചിരിക്കുകയാണ്.

തന്റെ സുഹൃത്തായ കിരണിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഷ്ണുവിന്റെ പ്രതികരണം. വിഷ്ണു നല്‍കിയ അഭിമുഖത്തിന്റെ പ്രമോ വീഡിയോ ആണ് ഇപ്പോള്‍ കിരണ്‍ പങ്കുവച്ചിരിയ്ക്കുന്ന്. പ്രമോയില്‍ വിഷ്ണുവിന്റെ വാക്കുകള്‍ പൂര്‍ണമല്ല. എങ്കിലും തന്റെ ഭാഗം വിഷ്ണു വ്യക്തമാക്കുന്നുണ്ട്. വാദിച്ച് ജയിക്കാന്‍ വേണ്ടിയല്ല എന്ന അര്‍ത്ഥത്തിലാണ് വിഷ്ണു സംസാരിയ്ക്കുന്നത്. വിഷ്ണുവിന്റെ വാക്കുകള്‍ ഇങ്ങനെ 'ശരിയ്ക്കും പറഞ്ഞാല്‍ ഇത്രയും ദിവസം സംസാരിക്കേണ്ട എന്നാണ് കരുതിയത്. കാര്യം, പുറത്ത് ആരെയും അറിയിക്കേണ്ട, ഞാനായിട്ട് ഒന്നും പറയേണ്ട എന്ന രീതിയിലാണ് ഇരുന്നത്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് ന്യായും ഉണ്ട് എന്ന് തോന്നുന്നുണ്ടെങ്കില്‍....' എന്ന് പറഞ്ഞ് വാക്കുകള്‍ മുഴുമിപ്പിക്കാതെ പ്രമോ വീഡിയോ അവസാനിച്ചു. 

വിഷ്ണുവിന് എന്താണ് പറയാനുള്ളത് എന്ന് അറിയാന്‍ ആരാധകരും അക്ഷമരായി കാത്തിരിയ്ക്കുകയാണ്. നേരത്തെ അനുശ്രീയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്തുകൊണ്ട് വിഷ്ണു തന്റെ പ്രതികരണം അറിയിച്ചിരുന്നു.

അനുശ്രീ ആകട്ടെ തന്റെ എല്ലാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കുന്ന താരമാണ് അനുശ്രീ. കുഞ്ഞിനൊപ്പമുള്ള ഓരോ ദിവസവും എങ്ങിനെയാണ് കടന്ന് പോകുന്നത് എന്നതിനെ കുറിച്ചും, അവന്റെ വളര്‍ച്ചയുടെ ഘട്ടത്തിലെ ഓരോ മാറ്റങ്ങളെ കുറിച്ചും എല്ലാം അനുശ്രീ വീഡിയോ ചെയ്യും എങ്കിലും കുഞ്ഞിന്റെ മുഖം അധികം ക്യാമറയ്ക്ക് മുന്നില്‍ കാണിക്കാറില്ല. ആരവിന്റെ മുഖം കുറച്ച് സസ്പെന്‍സ് ആയി കാണിക്കാം എന്ന് ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍ അനുശ്രീ പറയുകയും ചെയ്തിരുന്നു.

ഒരു കാരണവും ഇല്ലാതെ, സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ ഭര്‍ത്താവുമായി വേര്‍പിരിയുന്നു എന്ന് പ്രഖ്യാപിച്ച നടിയ്ക്ക് എതിരെ വ്യാപകമായ നെഗറ്റീവ് കമന്റുകള്‍ സോഷ്യല്‍ മീഡിയിയല്‍ വന്നിരുന്നു. 

എന്നാല്‍ സാമ്പത്തികമില്ലായ്മയാണ് താരങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് നടിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ വിഷ്ണുവിന്റെ കൂടെയായിരുന്നു അനുശ്രീ താമസിച്ചിരുന്നത്. ഗര്‍ഭിണിയായതിന് ശേഷം നടിയെ അവരുടെ വീട്ടുകാര്‍ വന്ന് കൂട്ടി കൊണ്ട് പോയിരുന്നു. ആ സമയത്തെല്ലാം ഭാര്യയുടെ വീട്ടില്‍ തന്നെയാണ് വിഷ്ണു താമസിച്ചതും. എന്നാല്‍ പ്രസവത്തിന് ശേഷം വിഷ്ണുവിനെ ആ വീട്ടില്‍ നിര്‍ത്തിയിരുന്നില്ല.

ബ്രഹ്മിന്‍സിന്റെ ആചാരപ്രകാരം അങ്ങനെ വീട്ടില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് അടുത്തിടെ ഒരു വീഡിയോയില്‍ അനുശ്രീ പറഞ്ഞത്. മാത്രമല്ല കുഞ്ഞിന് സ്വര്‍ണം വാങ്ങുന്നതിനടക്കം പല പ്രശ്നങ്ങളും വിഷ്ണുവിന് ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് കുഞ്ഞിന്റെ നൂല്കെട്ട് ചടങ്ങിന് പോലും വന്നിരുന്നില്ലെന്നും അനുശ്രീ പറഞ്ഞു. ഇനി ദാമ്പത്യത്തെ കുറിച്ച് വിഷ്ണു കൂടുതലായി എന്ത് പറയുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Read more topics: # അനുശ്രീ
anusree husband vishnu santhosh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക