Latest News

ഒരു ഡയലോഗ് പോലും ഇല്ലാതെ അനുനിമിഷം ആകാംഷ ഉണര്‍ത്തുന്ന ഹ്രസ്വച്ചിത്രം! യുവനടന്‍ അനൂപ് കൃഷ്ണന്‍ സംവിധാനം ചെയ്ത ഷോട്ട് ഫിലിം ദേജാവൂവിന് മികച്ച പ്രേക്ഷക പ്രതികരണം !

Malayalilife
topbanner
 ഒരു ഡയലോഗ് പോലും ഇല്ലാതെ അനുനിമിഷം ആകാംഷ ഉണര്‍ത്തുന്ന ഹ്രസ്വച്ചിത്രം! യുവനടന്‍ അനൂപ് കൃഷ്ണന്‍ സംവിധാനം ചെയ്ത ഷോട്ട് ഫിലിം ദേജാവൂവിന് മികച്ച പ്രേക്ഷക പ്രതികരണം !

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് അനൂപ് കൃഷ്ണന്‍. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും സീതാ കല്യാണം സീരിയലിലെ കല്യാണ്‍ എന്ന നിലയിലാണ് അനൂപ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.പാലക്കാട് സ്വദേശിയായ അനൂപ്  ഇഷ്ടി, അമ്മമരത്തണലില്‍ തുടങ്ങിയ സിനിമകളിലൂടെയാണ് സീരിയലിലേക്ക് എത്തിയത്. ഇപ്പോള്‍ അനൂപ് സംവിധായകന്റെ മേലങ്കി അണിഞ്ഞിരിക്കുകയാണ്.

ദേജാവൂ എന്ന ഷോര്‍ട്ട് ഫിലിമുമായിട്ടാണ് അനൂപ് എത്തിയിരിക്കുന്നത്. മുമ്പും സംഗീത ആല്‍ബങ്ങള്‍ അനൂപ് സംവിധാനം ചെയ്തിട്ടുണ്ട്. ഇന്നലെയാണ് ദേജാവൂ യൂട്യൂബില്‍ റിലീസ് ചെയ്തത്. ത്രില്ലര്‍ കാറ്റഗറിയില്‍ പുറത്തിറങ്ങിയ ഷോര്‍ട്ട് ഫിലിമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്തെങ്കിലും ഒരു കാര്യം നമ്മുടെ ജീവിതത്തില്‍ മുന്‍പ് എപ്പോഴോ നടന്നതായി തോന്നുന്ന അനുഭവമാണ് ദേജാവൂ. പേര് പോലെ തന്നെ ഒരു യുവാവിന്റെ ജീവിതത്തില്‍ സത്യമാണോ മിഥ്യയാണോ എന്നറിയാത്ത രീതിയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ഈ ഷോര്‍ട്ട് ഫിലിം പുരോഗമിക്കുന്നത്.

ഒരു ഡയലോഗ് പോലും ഇല്ലെങ്കിലും അനുനിമിഷം ആകാംഷ ഉണര്‍ത്തുന്നതാണ് ബ്ലൂ റാബിറ്റ് എന്റര്‍ടൈന്‍മെന്റ് പുറത്തിറക്കിയ ദേജാവൂ.സണ്ണി വിശ്വനാഥാണ് സംഗീതം നല്‍കിയിരിക്കുന്നത് ,ജോബിന്‍സ് സെബാസ്റ്റ്യന്‍ എഡിറ്റിങും  അമോഷ് പുതിയാട്ടില്‍ ഛായാഗ്രഹണവും അനീഷ് എ എസ് ശബ്ദസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.ഷാരോണ്‍ കെ വിപിന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഉണ്ണി മുകുന്ദന്റെ അനുജന്‍ കൂടിയായ സിദ്ധാര്‍ഥ് രാജനാണ് ദേജാവൂവില്‍ നായകനായത്. പിക്കാസോ എന്ന ചിത്രത്തിലും സിദ്ധാര്‍ഥ് നായകനാണ്. അഭിലാഷ്, വിപിന്‍ മേനോന്‍, സ്വാമിയണ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ദേജാവുവിന്റെ സംവിധായകനായ നടന്‍ അനൂപ് കൃഷ്ണന്റെ പ്രതികരണം ചുവടെയുള്ള വീഡിയോയില്‍ കാണാം.

 

anoop krishnan with his dejavu short film

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES