ഏഷ്യാനെറ്റിലെ പ്രേക്ഷക ശ്രദ്ധ നേടിയ റിയോലിറ്റി ഷോ ബിഗ്ബോസിന് തിരശ്ശീല വീഴാറായതോടെ ആരാകും വിജയിക്കുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ തന്റെ നാത്തൂനായ അര്‍ച്ചനയും പങ്കെടുക്കുന്ന ഷോയില്‍ സാബു വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അവതാരകയും നടിയുമായ ആര്യ വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീനിഷ്, അതിഥി, സുരേഷ് എന്നിവരാണ് ഗ്രാന്റ് ഫിനാലെയില്‍ എത്തി നില്‍ക്കുന്നത്. എലിമിനേഷനില്‍ എത്തി നില്‍ക്കുന്ന നാലുമത്സരാര്‍ത്ഥികളില്‍ ആരായിരിക്കും പുറത്ത് പോവുകയെന്നും ആരാണ് ബിഗ് ബോസ് വിജയ് ആവുന്നതെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ സഹോദരിയായ അര്‍ച്ചനയും മത്സരിക്കുന്ന ഷേയില്‍ തന്റെ ഇഷ്ടമത്സരാര്‍ത്ഥി ആരെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ആര്യയുടെ വെളിപ്പെടുത്തല്‍. സാബുവാണ് സന്റെ ഇഷ്ട മത്സരാര്‍ത്ഥിയെന്നും സാബു ജയിക്കണമെന്നാണ് തനിക്ക് ആഗ്രഹമെന്നുമാണ് ആര്യ വ്യക്തമാക്കിയിരിക്കുന്നത്. ബിഗ് ബോസ് ഹിന്ദി സീസണ്‍ ഒന്ന് മുതല്‍ ഞാന്‍ പരിപാടിയുടെ ആരാധികയാണ്. തുടക്കം മുതല്‍ ഇപ്പോഴും ഷോ മുടങ്ങാതെ കാണുകയും ചെയ്യാറുണ്ട്. ഗെയിമുകളുടെ അടിസ്ഥാനത്തില്‍ സാബുവാണ് മികച്ച മത്സരാര്‍ത്ഥിയെന്നാണ് ആര്യ പറയുന്നത്. അദ്ദേഹത്തിന് നന്നായി ഗെയിം കളിക്കാന്‍ അറിയാമെന്നും ആര്യ പറയുന്നു.സാബുവിനൊപ്പം തന്നെ അര്‍ച്ചന സുശീലനെയും തനിക്ക് ഇഷ്ടമാണ്. സാബു അല്ലെങ്കില്‍ അര്‍ച്ചന ജയിക്കണമെന്ന് ആര്യ പറയുന്നു.