Latest News

ഫീല്‍ഡില്‍ കുറച്ച് കൂട്ടുകെട്ടുകളുണ്ടായിരുന്നു; അതില്‍ നിന്നൊക്കെ പണി കിട്ടിയപ്പോള്‍ പാഠം പഠിച്ചു; ഇപ്പോ ഫീല്‍ഡില്‍ അധികം സുഹൃത്തുക്കളില്ല; മോശം അനുഭവങ്ങള്‍ ഒരുപാടുണ്ട്;  നടി അമൃത നായര്‍ പറയുന്നത്

Malayalilife
ഫീല്‍ഡില്‍ കുറച്ച് കൂട്ടുകെട്ടുകളുണ്ടായിരുന്നു; അതില്‍ നിന്നൊക്കെ പണി കിട്ടിയപ്പോള്‍ പാഠം പഠിച്ചു; ഇപ്പോ ഫീല്‍ഡില്‍ അധികം സുഹൃത്തുക്കളില്ല; മോശം അനുഭവങ്ങള്‍ ഒരുപാടുണ്ട്;  നടി അമൃത നായര്‍ പറയുന്നത്

ടിവി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് അമൃത നായര്‍. വളരെ ചുരുക്കം സീരിയലുകള്‍ കൊണ്ട് വളരെ പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത. ഇപ്പോള്‍ പത്തോളം സീരിയലുകളുടെ ഭാഗമായിട്ടുണ്ട് ഇപ്പോഴിതാ, തന്റെ ജീവിതത്തെ കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് നടി. 

അമൃതയുടെ വാക്കുകള്‍... 'അധികം സൗഹൃദങ്ങള്‍ സൂക്ഷിക്കാത്ത വ്യക്തിയാണ് ഞാന്‍. സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച ഒന്നു രണ്ടു പേര്‍ക്ക് ഇടയ്ക്ക് മെസേജ് അയക്കാറുണ്ട്, അത്രമാത്രം. പിന്നെ അഭിനയിക്കാനെത്തിയപ്പോള്‍ എനിക്ക് ഈ ഫീല്‍ഡില്‍ കുറച്ച് കൂട്ടുകെട്ടുകളുണ്ടായി. അതില്‍ നിന്നൊക്കെ കുറച്ച് പണി കിട്ടിയപ്പോള്‍ പാഠം പഠിച്ചു. ഇപ്പോ അധികം ഫീല്‍ഡില്‍ അധികം സുഹൃത്തുക്കളില്ല', അമൃത നായര്‍ വ്യക്തമാക്കി. '

റബേക്കയും ഞാനും നല്ല സുഹൃത്തുക്കളാണ്. കളിവീട് എന്ന സീരിയല്‍ ലൊക്കേഷനില്‍ വെച്ച് ഞങ്ങള്‍ നല്ല കൂട്ടായതാണ്. അവള്‍ക്കൊപ്പം ഇനിയും അഭിനയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. ഗീതാഗോവിന്ദത്തിന്റെ സെറ്റിലും ജോഷ്‌നയും രേവതിയുമായൊക്കെ നല്ല സൗഹൃദമുണ്ട്', അമൃത കൂട്ടിച്ചേര്‍ത്തു.
 

amrutha nair about friends

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES