Latest News

സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്; ഗോസിപ്പ് വാര്‍ത്തകള്‍ക്ക് പിന്നാലെ പോകാറില്ല;.സീരിയല്‍ നടി അമൃതയും ഭര്‍ത്താവും വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ചതിങ്ങനെ

Malayalilife
 സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്; ഗോസിപ്പ് വാര്‍ത്തകള്‍ക്ക് പിന്നാലെ പോകാറില്ല;.സീരിയല്‍ നടി അമൃതയും ഭര്‍ത്താവും വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ചതിങ്ങനെ

നിരവധി സീരിയലുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ആരാധകരെ സ്വന്തമാക്കിയ സീരിയല്‍ നടിയാണ് അമൃത വര്‍ണന്‍. അമൃതയുടെ ഭര്‍ത്താവ് പ്രശാന്തും നടനാണ്. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രശാന്ത് വിവാഹ ശേഷമാണ് ഭാര്യയ്ക്കൊപ്പം സീരിയലുകളിലേക്കും എത്തിയത്. മൂന്നു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ, ഇരുവരും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. അടുത്തിടെ ഇരുവരുടേയും അടുത്ത സുഹൃത്തുക്കളായ നടി അശ്വതിയുടെയും നടന്‍ രാഹുലിന്റെയും വിവാഹത്തിന് അമൃതയും പ്രശാന്തും ഒന്നിച്ചെത്തിയ വീഡിയോകളും ഒരുമിച്ച് യാത്ര പോയ വീഡിയോകളുമൊക്കെ ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല, ഇരുവരുടേയും വിവാഹ ജീവിതത്തിന് മൂന്നു വര്‍ഷം തികയവേയാണ് ഇങ്ങനെയൊരു വാര്‍ത്തയും എത്തിയത്. പിന്നാലെ എന്താണ് തങ്ങള്‍ക്കിരുവര്‍ക്കും ഇടയില്‍ സംഭവിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇരുവരും ഇപ്പോള്‍.

'ഷൂട്ടിങ്ങും തിരക്കുകളും കാരണമാണ് ലൈവില്‍ ഒന്നും വരാതെയിരുന്നതും യൂട്യൂബ് ചാനലില്‍ വീഡിയോ ചെയ്യാതിരുന്നതും. പ്രശാന്തിന്റ പുതിയ സീരിയല്‍ വര്‍ക്ക് തുടങ്ങി. ടെലികാസ്റ്റ് ചെയ്യുന്ന തീയതി ഫിക്സ് ചെയ്തിട്ട് അതേക്കുറിച്ച് പറയാം. 2024 ല്‍ ഞങ്ങള്‍ കുറെകാര്യങ്ങള്‍ ചെയ്യണം എന്ന് വിചാരിച്ചിരുന്നു. എന്തേലും ബിസിനസ് ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ട്. കുറേപേര്‍ അമൃതയ്ക്ക് മെസേജ് അയച്ചിരുന്നു, ചേച്ചി ഈ വണ്ണം ഒന്ന് കുറച്ചൂടേയെന്ന്. അതേക്കുറിച്ച് സീരിയസ് ആയിട്ട് ആലോചിക്കാന്‍ പോകുകയാണ്. ഞങ്ങളുടെ വീഡിയോസ് കുറച്ചു നാളായി കാണാത്തത് കൊണ്ട് കുറേപ്പേര്‍ മെസേജ് അയച്ചിരുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞോ എന്നൊക്കെയാണ് കൂടുതല്‍ ആളുകളും ചോദിച്ചത്. വീഡിയോസ് കണ്ടില്ല എന്ന് കരുതി എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്നറിയില്ല. ഈ ഫ്ലാറ്റില്‍ ഉള്ള ആളുകള്‍ക്കൊക്കെ അറിയാം ഞങ്ങള്‍ രണ്ടാളും ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒക്കെ കുറെ മെസേജ് വന്നിരുന്നു അമൃതയും പ്രശാന്തും വേര്‍പിരിഞ്ഞോ എന്നൊക്കെ ചോദിച്ചു കൊണ്ട്. കുറച്ച് വീഡിയോകളില്‍ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നില്ല. എന്ന് കരുതി ഞങ്ങള്‍ ഇവിടെ ഒരുമിച്ച് തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ തനിച്ച് കുറച്ച് വീഡിയോസ് ചെയ്തു നോക്കിയതാണ്. ഇനിയും കുറെ വീഡിയോസ് എടുത്തുവച്ചിട്ടുണ്ട്.

ഞങ്ങള്‍ ഒരുമിച്ചല്ലേ എന്ന് ചോദിച്ച് കുറെ സംസാരം ഉണ്ടായിട്ടുണ്ട്. ഒരു പ്രശ്നവും ഇല്ല എന്നല്ല, സൗന്ദര്യപ്പിണക്കങ്ങള്‍ ഒക്കെ ഉണ്ടാകാറുണ്ട്. അല്ലാതെ ഒന്നുമില്ല. രണ്ടു സീരിയല്‍ ചെയ്ത ശേഷം ഞാന്‍ ഒരു നാലുമാസം ഗാപ് എടുത്തിരുന്നു. അടുത്ത സീരിയല്‍ ഷൂട്ടിങ് തുടങ്ങി. അമൃതയുടെ 2014 ല്‍ കളഞ്ഞുപോയ ലൈസന്‍സ് ഇപ്പോള്‍ തിരിച്ചു കിട്ടിയിട്ടുണ്ട്. അതും ഒരു നല്ല വിശേഷമാണ്. ലൈസന്‍സ് ഉണ്ടെന്നേയുള്ളു. വണ്ടി ഓടിക്കാന്‍ അറിയില്ല. ഇനി ഞങ്ങളുടെ എല്ലാ വിശേഷങ്ങളും ഞങ്ങള്‍ നിങ്ങളോട് ചാനലിലൂടെ മുടങ്ങാതെ പങ്കുവയ്ക്കും' അമൃതയും പ്രശാന്തും പറയുന്നു. ഗോസിപ്പിന്റെ പുറകേ ഞങ്ങള്‍ രണ്ടാളും പോവാറില്ല. ഓരോരുത്തരും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വളച്ചൊടിക്കുന്ന ഗോസിപ്പിലെ കാര്യങ്ങള്‍ ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറില്ല. നമ്മളെങ്ങനെയാണെന്ന് നമുക്ക് അറിയാമല്ലോ, അത് മതിയെന്നാണ് അമൃതയും പ്രശാന്തും മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

സീരിയല്‍ പ്രേമികളുടെ പ്രിയതാരങ്ങളിലൊരാളാണ് അമൃത വര്‍ണന്‍. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ രംഗത്ത് എത്തിയതാണ് അമൃത. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ്. വര്‍ഷങ്ങളായുള്ള പരിചയത്തിനൊടുവിലായാണ് അമൃതയും പ്രശാന്തും വിവാഹിതരായത്. നേരത്തെ അമൃതയെ ഇഷ്ടമാണെന്നു പറയുകയും പ്രൊപ്പോസ് ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും അത് അമൃത നിരസിക്കുകയായിരുന്നു. എന്നാല്‍ അമൃതയുടെ വീട്ടില്‍ വിവാഹങ്ങള്‍ ആലോചിച്ച് തുടങ്ങിയ സമയത്ത് നേരത്തെ വന്ന പ്രശാന്തിന്റെ പ്രപ്പോസലിനെ കുറിച്ച് അമൃത തന്നെ വീട്ടില്‍ പറഞ്ഞു. ഇതറിഞ്ഞതോടെ അച്ഛന്‍ അനുകൂല നിലപാടിലായിരുന്നു. അങ്ങനെ അമൃത വീണ്ടും പ്രശാന്തിനെ വിളിച്ചപ്പോള്‍ താന്‍ വേറൊരാളുമായി പ്രണയത്തിലാണെന്നായിരുന്നു മറുപടി. അത് ആദ്യം അമൃതയ്ക്ക് ചെറിയ ഷോക്ക് നല്‍കിയെങ്കിലും മറ്റ് ആലോചനകളുമായി മുന്നോട്ടു പോകുകയായിരുന്നു.

എന്നാല്‍, അതൊന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. പ്രശാന്തിന്റെ പ്രണയങ്ങളും തകര്‍ന്നു. ഇനി പ്രണയമില്ല, നേരെ വിവാഹം എന്ന ചിന്തയുമായി ഇരിക്കുമ്പോഴാണ് വീണ്ടും അമൃതയുമായി കോണ്ടാക്റ്റുണ്ടായത്. ദുബായിലായിരുന്ന പ്രശാന്ത് നാട്ടിലേക്ക് വന്നപ്പോഴാണ് അമൃതയെ കാണാനെത്തിയത്. അങ്ങനെയാണ് വിവാഹം തീരുമാനിച്ചത്. വിവാഹ ശേഷമായാണ് ഞങ്ങള്‍ ഇരുവരും പ്രണയിച്ച് തുടങ്ങിയതെന്നും അമൃതയയും പ്രശാന്തും പറയുന്നു.

amritha varnan and husband prasanth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES