Latest News

വീണ്ടും മസ്‌കറ്റിലേക്ക്... ശാന്തമായ, പതിയെ പതിയെ നീങ്ങുന്ന ആ പഴയ ദിനചര്യകളിലേക്ക്; ഇനി എന്താണ് മുന്നിലെന്ന ചോദ്യം ഇപ്പോഴും മനസില്‍; കേരളം വിട്ടുപോവുക എന്നത് ഒരിക്കലും എളുപ്പമല്ല;ഇടയ്ക്ക് അവരോടൊപ്പം സമയം ചെലവഴിക്കാറാണ് പതിവ്; അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത്  നടി സ്വപ്‌ന ട്രീസ

Malayalilife
വീണ്ടും മസ്‌കറ്റിലേക്ക്... ശാന്തമായ, പതിയെ പതിയെ നീങ്ങുന്ന ആ പഴയ ദിനചര്യകളിലേക്ക്; ഇനി എന്താണ് മുന്നിലെന്ന ചോദ്യം ഇപ്പോഴും മനസില്‍; കേരളം വിട്ടുപോവുക എന്നത് ഒരിക്കലും എളുപ്പമല്ല;ഇടയ്ക്ക് അവരോടൊപ്പം സമയം ചെലവഴിക്കാറാണ് പതിവ്; അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത്  നടി സ്വപ്‌ന ട്രീസ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ സ്വപ്ന ട്രീസ ഒരിടവേളക്കു ശേഷം മസ്‌കറ്റില്‍ തിരിച്ചെത്തിയ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. 'മന്ദാരം' എന്ന ജനപ്രിയ പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സ്വപ്ന, ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന 'ജ്വാലയായ്' എന്ന സീരിയലിലൂടെയാണ് കുടുംബപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ മെഗാബൈറ്റ്‌സ് ആയിരുന്നു ജ്വാലയായ് നിര്‍മിച്ചത്. 

സ്വപ്നയുടെ കുടുംബം വര്‍ഷങ്ങളായി മസ്‌കറ്റിലാണ് താമസം. അഭിനയത്തിനിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ മസ്‌കറ്റിലെത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാറുള്ള താരം, ഇപ്പോള്‍ മകളുടെ കാര്യങ്ങള്‍ക്കായി അഭിനയത്തില്‍ നിന്ന് ചെറിയൊരു മാറിനില്‍ക്കലിലാണ്. എന്നാല്‍ അഭിനയം പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുമെന്നും താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ വീണ്ടും മസ്‌കറ്റില്‍ എത്തിയ വിവരം താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. 

'മനസു നിറക്കുന്ന ഇടത്ത് രണ്ടു മാസങ്ങള്‍ ചെലവഴിച്ചു... കൂട്ടുകാര്‍, കുടുംബം, ജോലി, പ്രിയപ്പെട്ടവര്‍, കൊച്ചു കൊച്ചു പ്ലാനുകള്‍... മുന്നോട്ട് പോകാന്‍ എനിക്ക് ഊര്‍ജ്ജം തരുന്ന ഒരുപാട് കൊച്ചു കാര്യങ്ങള്‍.. അങ്ങനെ പലതും... ഇനി വീണ്ടും മസ്‌കറ്റിലേക്ക്... ശാന്തമായ, പതിയെ പതിയെ നീങ്ങുന്ന ആ പഴയ ദിനചര്യകളിലേക്ക്. ഇനി എന്താണ് മുന്നിലെന്ന ചോദ്യം ഇപ്പോഴും മനസിലുണ്ട്. കേരളം വിട്ടുപോവുക എന്നത് ഒരിക്കലും എളുപ്പമല്ല. എങ്കിലും, ഓരോ മടങ്ങിപ്പോക്കിലും പുതിയൊരു അധ്യായം കാത്തിരിപ്പുണ്ടാവും, അല്ലേ?'', എന്നാണ് സ്വപ്ന ട്രീസ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.


''കുറച്ച് ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. അവസാനം ചെയ്തതും അത്തരത്തില്‍ ഒന്നായിരുന്നു. അങ്ങനെയുള്ള അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ മോളുടെ കൂടെ ഉണ്ടാകുക എന്നതാണ് എന്റെ പ്രയോറിറ്റി. ഈ ടീനേജ് പ്രായം അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. അമ്മമാര്‍ കൂടെയുണ്ടാകണം. ഒരാളേയുള്ളൂ. അവള്‍ക്കു വേണ്ടി കുറച്ചൊക്കെ ത്യാഗം ചെയ്യാം. ഞാനുമായി ഭയങ്കര അറ്റാച്ച്ഡ് ആണ്. വല്ല അണ്ടര്‍സ്റ്റാന്‍ഡിങ്ങും ആണ്. അമ്മ ഷൂട്ടിനു പൊയ്‌ക്കോ എന്നൊക്കെ പറയും. പക്ഷേ, എനിക്കറിയാം, ഇപ്പോള്‍ ഞാന്‍ അവളുടെ കൂടെ ഉണ്ടായിരിക്കേണ്ട സമയമാണ്'', സ്വപ്‌ന ഇടവേളയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

ജ്വാലയായ് എന്ന സീരിയലില്‍ അഭിനയിച്ചതിനെക്കുറിച്ചും സ്വപ്ന സംസാരിച്ചു. ''ആ സെറ്റില്‍ നിന്നും ഒരുപാട് പഠിക്കാന്‍ പറ്റി. എങ്ങനെ പെര്‍ഫോം ചെയ്യണം എന്നൊക്കെ നെടുമുടി വേണു അങ്കിളൊക്കെ കാണിച്ചു തന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ ഭയങ്കര വലിയ മൊമെന്റ്‌സ് ആയിരുന്നു. മമ്മൂക്കയാണ് ഞങ്ങളുടെ പ്രൊഡ്യൂസര്‍ എന്നറിയാം, അദ്ദേഹത്തിന്റെ സഹോദരന്‍ ആ സീരിയലില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അന്ന് അതിന്റെ വാല്യൂ ഇത്രയും ഉണ്ടല്ലോ എന്നൊന്നും ഓര്‍ത്തില്ല. ഇപ്പോള്‍ എല്ലാവരും അതേക്കുറിച്ച് പറയുമ്പോഴാണ് അത്രയും വലിയ കാര്യമാണല്ലോ എന്നൊക്കെ ഓര്‍ക്കുന്നത്. പിന്നീടൊരിക്കല്‍ മമ്മൂക്കയെ കണ്ടപ്പോഴും ഇക്കാര്യമൊന്നും പറയാന്‍ ഓര്‍ത്തില്ല'', സ്വപ്ന  പറഞ്ഞു.

actress swapna treesa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES