Latest News

സിനിമ സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങി മരിച്ച നിലയില്‍; നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് തിരുവനന്തപുരത്തെ ഫ്‌ളാറ്റിനുള്ളില്‍; ആത്മഹത്യ ചെയ്തത് മേരിക്കുണ്ടൊരു കുഞ്ഞാട് അടക്കമുള്ള ചിത്രങ്ങള്‍ അഭിനയിച്ച നടി

Malayalilife
 സിനിമ സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങി മരിച്ച നിലയില്‍; നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് തിരുവനന്തപുരത്തെ ഫ്‌ളാറ്റിനുള്ളില്‍; ആത്മഹത്യ ചെയ്തത് മേരിക്കുണ്ടൊരു കുഞ്ഞാട് അടക്കമുള്ള ചിത്രങ്ങള്‍ അഭിനയിച്ച നടി

സിനിമ- സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

ഭര്‍ത്താവുമൊത്ത് ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ആനന്ദരാഗം,വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.10.45 ഓടെയാണ് വിവരം ശ്രീകാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ആത്മഹത്യയുടെ കാരണം ഉള്‍പ്പെടേയുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു

തുടക്കകാലത്ത് നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. മികച്ച നര്‍ത്തകി കൂടിയായ താരം ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ ശേഷം ഭരതനാട്യത്തില്‍ ഡിഗ്രിയും എടുത്തിട്ടുണ്ട്.

സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോന്‍ ടിവി ചാനലില്‍ അവതാരികയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു.  ഇരുപതിലധികം സീരിയലുകളില്‍ അഭിനയിച്ചു.
ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും സിനിമയിലെത്തിയ താരമണ് രഞ്ജുഷ. കൈരളി ടെലിവിഷനിലെ നക്ഷത്രദീപങ്ങള്‍ എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിലെ മല്‍സരാര്‍ത്ഥി ആയിരുന്നു.
          

actress renjusha menon death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES