മലയാള ടെലിവിഷന്‍ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മീര മുരളീധരന്‍.ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ അവതാരികയായിരുന്നു താരം. അമ്മ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് പ്രേക്ഷകര്‍ക്ക് മീര ശ്രദ്ധിക്കപ്പെട്ടത്. ചെറുപ്രായത്തില്‍ തന്നെ താരം നൃത്തം അഭ്യസിച്ച് കലാകാരിയായിട്ടാണ് മീര വളര്‍ന്നത്. വിടര്‍ന്ന കണ്ണുകളും വശ്യമായ ചിരിയുമൊക്കെയുളള മലയാളത്തനിമയുളള നായികയെ അറിയാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയാം. പല സീരിയിലുകളിലും പോസിറ്റീവ് കഥാപാത്രമായിട്ടാണ് മീര എത്തിയിട്ടുളളത്. ഇരുപതോളം സീരിയലുകളില്‍ തിളങ്ങിയ താരം അരുന്ധതി എന്ന ഹിറ്റ് സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. സീരിയലിലെ ശക്തമായ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടൈറ്റില്‍ റോളില്‍ രണ്ട് കുട്ടികളുടെ അമ്മയുടെ വേഷത്തിലാണ് താരം എത്തിയത്. ഭാരം കൂട്ടി കണ്ടാല്‍ പോലും തിരിച്ചറിയാന്‍ സാധിക്കാത്ത രൂപത്തിലാണ് മീര സ്‌ക്രീനിലെത്തിയത്. എന്നാല്‍ സീരിയലിന് ശേഷം താരം അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി മീര അഭിനത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ഇപ്പോള്‍ തന്റെ ഈ പിന്മാറ്റത്തെ കുറിച്ചും രൂപമാറ്റത്തെ കുറിച്ചും തുറന്നു പറയുകയാണ് മീര. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീര ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ''. ചെറുപ്പം മുതല്‍ തന്നെ ഒരു നടിയാകാനായിരുന്നു മീരയുടെ ആഗ്രഹം. മീരയുടെ ആഗ്രഹം സഫലമാക്കാന്‍ സഹായിച്ചത് നടന്‍ കൂടിയായ ബന്ധുവാണ്. മാനസപുത്രിയിലെ തോബിയാസ് എന്ന വില്ലനെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടനാണ് ജയന്‍. ഇപ്പോള്‍ സിനിമകളുമായി മുന്നേറുന്ന ജയന്‍ മീരയുടെ അച്ഛന്റെ കസിനാണ്.
അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി എന്ന് പറയുന്നില്ലെങ്കിലും ഉടനെ ഒരു മടങ്ങിവരവ് ഇല്ലെന്ന് മീര പറയുന്നു. പഠനമാണ് അതിന് കാരണം. പണ്ട് മുതല്‍ ഉള്ള ആഗ്രഹമാണ് ഫാഷന്‍ ഡിസൈനിങ് പഠിക്കണമെന്നുളളത്. അതിപ്പോള്‍ നടന്നുവെന്നും താരം പറയുന്നു. ഇപ്പോള്‍ പഠന തിരക്കുകളിലാണ് ഞാന്‍. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്, ഇനി അഭിനയത്തിലേക്കില്ലേ എന്ന്, പ്രേക്ഷകര്‍ തന്നെ ഇത്രത്തോളം സ്‌നേഹിക്കുന്നുണ്ട് എന്ന് അറിയാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും താരം പറയുന്നു. അരുന്ധതി എന്ന കഥാപാത്രത്തിനായിട്ടാണ്, താന്‍ രൂപമാറ്റം വരുത്തിയത്. അരുന്ധതി അല്‍പ്പം മെച്ചുവേര്‍ഡ് ആയ കഥാപത്രമാണ് അതിനു വേണ്ടിയാണ് തടി വച്ചത്. ഇപ്പോള്‍ പഴയ രൂപത്തിലാകാനുള്ള ശ്രമത്തിലാണെന്നും മീര പറയുന്നു.