Latest News

ആത്മഹത്യയെപ്പറ്റി ചിന്തിച്ചു; ജീവനോടെയിരിക്കാന്‍ കാരണം സുഹൃത്തുക്കള്‍; അനുഭവിക്കാന്‍ പാടില്ലാത്ത തെല്ലാം അനുഭവിച്ചു; കുട്ടിക്കാലം മുതല്‍ കിട്ടാതെ പോയതും ഇപ്പോഴും തേടുന്നതും സ്‌നേഹം; തമിഴ് ബിഗ് ബോസിലെത്തിയ നടി അന്‍ഷിത പങ്ക് വച്ചത്

Malayalilife
ആത്മഹത്യയെപ്പറ്റി ചിന്തിച്ചു; ജീവനോടെയിരിക്കാന്‍ കാരണം സുഹൃത്തുക്കള്‍; അനുഭവിക്കാന്‍ പാടില്ലാത്ത തെല്ലാം അനുഭവിച്ചു; കുട്ടിക്കാലം മുതല്‍ കിട്ടാതെ പോയതും ഇപ്പോഴും തേടുന്നതും സ്‌നേഹം; തമിഴ് ബിഗ് ബോസിലെത്തിയ നടി അന്‍ഷിത പങ്ക് വച്ചത്

ഴിഞ്ഞ ദിവസം ആയിരുന്നു തമിഴ് ബിഗ് ബോസിന്റെ പുതിയ സീസണ്‍ തുടങ്ങിയത്. വിജയ് സേതുപതി അവതാരകനായി എത്തുന്ന ഷോയില്‍  ഇത്തവണത്തെ മലയാളത്തില്‍ നിന്നുള്ള ഒരു താരവുമുണ്ട്. കൂടെവിടെ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി അന്‍ഷിത അഞ്ജി. തമിഴില്‍ ചെല്ലമ്മ എന്ന സീരിയിലൂടെ തമിഴകത്തും ഏറെ പരിചിതയാണ് അന്‍ഷിത.

നിരവധി ഹിറ്റ് പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും  സുപരിചിതയായ താരം കൂടെവിടെ എന്ന പരമ്പരയില്‍ സൂര്യ കൈമള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്.കൂടെവിടെയ്ക്ക് മുമ്പ് കബനി അടക്കമുള്ള സീരിയലുകളിലും അന്‍ഷിത അഭിനയിച്ചിരുന്നു. അടുത്തിടെ ചില വിവാദങ്ങളിലും താരം കുടുങ്ങിയിരുന്നു. ചെല്ലമ്മ സീരിയല്‍ നായകന്‍ അര്‍ണവുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു വിവാദം. അതുകൊണ്ട് തന്നെ നടിയുടെ ബിഗ് ബോസ് രംഗപ്രവേശവും എല്ലാവരും ആകാംക്ഷയോടെ ഉറ്റ് നോക്കുകയാണ്.

ബിഗ് ബോസില്‍ അന്‍ഷിത നല്‍കിയ ഇന്‍ട്രോ വീഡിയോ ഇതിനകം മലയാളികളും തമിഴരും ഒരേപോലെ ഏറ്റെടുത്ത് കഴിഞ്ഞു. 'ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം കേരളത്തിലാണ്. തമിഴ്നാടിന് എന്നെ ചെല്ലമ്മയായിട്ട് മാത്രമേ അറിയൂ. അതിനപ്പുറം അന്‍ഷിത ആരാണ് എന്താണ് എന്നൊക്കെ നിങ്ങളിനി നേരിട്ട് അറിയും. എന്റെ ജീവിതത്തിലെ പുതിയൊരു തുടക്കമാണ് ഈ ബിഗ് ബോസ്. എന്റെ ആക്ടിങ് കരിയര്‍ തുടങ്ങിയത് ചെറിയ റോളുകളിലൂടെയാണ്. ഏഷ്യനെറ്റിലെ കൂടെവിടെ എന്ന സീരിയലില്‍ നായികയായി എത്തിയതിന് ശേഷമാണ് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. അത് വഴിയാണ് ചെല്ലമ്മയിലേക്ക് അവസരം കിട്ടിയത്. കേരളത്തില്‍ നിന്ന് എനിക്ക് കിട്ടിയ സ്നേഹത്തെക്കാള്‍ തമിഴ്നാട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ട്', എന്ന് അന്‍ഷിത പറയുന്നു. 

'എനിക്ക് എല്ലാം എന്റെ അമ്മയാണ്. അമ്മ കാരണമാണ് ഇന്ന് പത്തു പേര്‍ എന്നെ തിരിച്ചരിഞ്ഞത്. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അതിന് ശേഷം അമ്മയാണ് എന്നെ നോക്കിയതെല്ലാം. ചേട്ടനും അമ്മയും, അമ്മയുടെ അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. എന്റെ ശക്തിയും ധൈര്യവും കുടുംബവും എന്റെ സുഹൃത്തുക്കളുമാണ്. ഞാന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം എന്റെ സുഹൃത്തുക്കളാണ്', എന്നും അന്‍ഷിത പറയുന്നു.

ജീവിതത്തില്‍ ഒരുപാട് നെഗറ്റീവികള്‍ കടന്ന് വന്നവളാണ് ഞാന്‍. ഇപ്പോള്‍ എനിക്ക് 27 വയസ്സാവുന്നു, ഈ വയസ്സിനുള്ളില്‍ ഞാന്‍ എന്തൊക്കെ അനുഭവിക്കാന്‍ പാടില്ലയോ, അതൊക്കെ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതുവരെ എത്തി. എന്നാല്‍ അതില്‍ നിന്നെല്ലാം എന്നെ തിരിച്ചുകൂട്ടിക്കൊണ്ടുവന്നത് എന്റെ സുഹൃത്തുക്കളാണ്', എന്നും അന്‍ഷിത കൂട്ടിച്ചേര്‍ത്തു. എന്തായാലും വരും ദിവസങ്ങളിലെ താരത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍

നേരത്തെ ചെല്ലമ്മ എന്ന തമിഴ് സീരിയയിലെ സഹതാരമായിരുന്ന അര്‍ണബുമായി അന്‍ഷിത പ്രണയത്തില്‍ ആണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെ വലിയ വിവാദങ്ങളിലാണ് താരം ചെന്നുപെട്ടത്. നടന്റെ ഭാര്യയായ ദിവ്യ അന്‍ഷിതയ്ക്ക് എതിരെ രംഗത്ത് വന്നതോടെ പ്രശ്നങ്ങള്‍ വഷളായിരുന്നു. തുടര്‍ന്ന് അര്‍ണബ് ദിവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതില്‍ അന്‍ഷിതയെ ആയിരുന്നു പലരും കുറ്റപ്പെടുത്തിയത്.

വിവാദ നായകനായ അര്‍ണബും ബിഗ് ബോസില്‍ അന്‍ഷിതയ്ക്ക് ഒപ്പം ഉണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഇരുവരും വിവാദങ്ങള്‍ക്ക് ശേഷവും ഷൂട്ടിംഗ് ലൊക്കേഷനിലെ ഉള്‍പ്പെടെ വീഡിയോകള്‍ പങ്ക് വയ്ക്കുക പതിവായിരുന്നു.

Read more topics: # അന്‍ഷിത
actress anshitha akbarsha bigboss tamil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES