ഉപ്പും മുളകിലെ മുടിയന്റെ 'ആദ്യ ഭാര്യ'ചസൂപ്പര്‍ ഡാന്‍സര്‍.;എട്ടാം വയസില്‍ അച്ഛനും അമ്മയ്ക്കും രണ്ടാം വിവാഹവും; നടി ശൈത്യ ഹൈക്കോടതിയിലെ പെണ്‍പുലിയാകുന്ന കഥ

Malayalilife
topbanner
 ഉപ്പും മുളകിലെ മുടിയന്റെ 'ആദ്യ ഭാര്യ'ചസൂപ്പര്‍ ഡാന്‍സര്‍.;എട്ടാം വയസില്‍ അച്ഛനും അമ്മയ്ക്കും രണ്ടാം വിവാഹവും; നടി ശൈത്യ ഹൈക്കോടതിയിലെ പെണ്‍പുലിയാകുന്ന കഥ

ല്‍ബങ്ങളിലൂടെ എത്തി റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായി മാറിയ താരമാണ് നടി ശൈത്യ സന്തോഷ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലൂടെയും മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെയും ആരാധകരെ സ്വന്തമാക്കിയ ശൈത്യയുടെ ജീവിതം മാറ്റിമറിച്ചത് ഉപ്പും മുളകും എന്ന പ്രശസ്ത ടെലി സീരിയലില്‍ എത്തിയതാണ്. ഈ വേഷത്തിലൂടെ പ്രേക്ഷക മനസിലേക്ക് പെട്ടെന്ന് തന്നെ കേറി ഇടം പിടിക്കാന്‍ നടിക്ക് സാധിച്ചു. ഉപ്പും മുളകില്‍ മുടിയന്റെ സ്വപ്നത്തിലെ ഭാര്യയായിട്ടും പാറമട വീട്ടില്‍ തേയില വില്‍പ്പനക്കാരിയായും ശൈത്യ എത്തിയിരുന്നു. ഈ കഥാപാത്രങ്ങള്‍ ഞൊടിയിടയില്‍ ആണ് ഹിറ്റായത്.

കുട്ടിക്കാലം മുതല്‍ക്കെ നൃത്തം അഭ്യസിച്ചിരുന്നു ശൈത്യ. ക്ലാസിക്കല്‍ ഡാന്‍സും വെസ്റ്റേണ്‍ ഡാന്‍സും എല്ലാം അനായാസം ചെയ്യുന്ന ശൈത്യ പാട്ടു പാടാനും പഠിക്കാനും എല്ലാം മിടുക്കിയായിരുന്നു. കൊച്ചിയിലെ ഷീനയുടെയും സന്തോഷിന്റേയും ഏകമകള്‍. പാല്‍ത്തൂജാന്‍വര്‍ എന്ന സിനിമയില്‍ ഇന്ദ്രന്‍സിന്റെ ഭാര്യയായി വേഷമിട്ട നടി ശൈത്യയുടെ അമ്മ ഷീനയാണ്. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഷീനയും സന്തോഷും. വിപ്ലവവിവാഹം കൂടിയായിരുന്നു ഇവരുടേത്.

അതുകൊണ്ടുതന്നെ മകള്‍ ശൈത്യ നാലാം ക്ലാസില്‍ പഠിക്കവേയാണ് ഷീനയും സന്തോഷും മനസമാധാനത്തോടെ രണ്ടാമതും വിവാഹം കഴിച്ചത്. ശൈത്യയുടെ നൃത്ത അരങ്ങേറ്റം ഗുരുവായൂരില്‍ നടക്കുമ്പോഴാണ് ഷീനയും സന്തോഷും രണ്ടാമതും വിവാഹിതരായത്. കൂട്ടുകാരെ പോലെ കഴിയുന്ന കുടുംബമാണ് ശൈത്യയുടേത്. അച്ഛനും അമ്മയും മകളും ചേര്‍ന്ന് ആഘോഷമാക്കുകയാണ് ഇവരുടെ ജീവിതം. നട്ടെല്ലുള്ള കുടുംബമാണ് ആ വീട്ടിലെ കുട്ടികളുടെ ഏറ്റവും വലിയ ശക്തി എന്നു പറയുന്നത് പോലെ സ്നേഹസമ്പന്നരായ അച്ഛനും അമ്മയുമാണ് ശൈത്യയുടെ വളര്‍ച്ചയ്ക്കു പിന്നിലെ ഘടകം.

നൃത്തവും പാട്ടും അഭിനയവും എല്ലാമായി നടക്കുന്ന ശൈത്യ അതുകൊണ്ടു തന്നെയാണ് പഠനത്തിലും മിടുക്കിയായത്. ഇപ്പോള്‍ എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കി അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ് ശൈത്യ. വക്കീല്‍ ജോലിയും അഭിനയവും ഒന്നിച്ച് കൊണ്ടുപോവാനാഗ്രഹിക്കുന്ന ഈ പെണ്‍കുട്ടി ഇപ്പോള്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത് വരുന്നതിനാല്‍ അഭിനയത്തില്‍ അത്ര സജീവമല്ല. എങ്കിലും മുന്‍പോട്ടുള്ള ജീവിതത്തില്‍ അഭിനയവും വക്കീല്‍ ജോലിയും എല്ലാം ഒന്നിച്ച് കൊണ്ടുപോവണമെന്നാണ് ആഗ്രഹം. അഭിനയം ആഗ്രഹമാണ്. മറ്റേത് ജോലിയാണെന്നുമാണ് ശൈത്യയുടെ പക്ഷം. ഈ സ്വപ്നങ്ങള്‍ക്ക് കരുത്തായി അച്ഛനും അമ്മയും ഇടംവലം നില്‍ക്കുന്നതാണ് മുന്നോട്ടു പോകാനുള്ള ശക്തി ശൈത്യയ്ക്ക് പകര്‍ന്നു നല്‍കുന്നത്.

ഈ തിരക്കുകള്‍ക്കിടയിലും കഴിഞ്ഞ ഏഴു വര്‍ഷമായി മിനി സ്‌ക്രീനില്‍ സജീവമാണ് ശൈത്യ. ചാനല്‍ പരിപാടികളില്‍ മാത്രമല്ല ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും മുഖം കാണിച്ചിട്ടുണ്ട് ശൈത്യ. അഭിനയ രംഗത്ത് തന്റെ കഴിവ് അടയാളപ്പെടുത്തിയ ശൈത്യ വിനയന്‍ സി എസ് സംവിധാനം ചെയ്ത നിങ്ങള്‍ ക്യാമറ നിരീക്ഷമത്തിലാണ് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ആന്‍സി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിനു മുന്‍പ് ജോ ആന്‍ഡ് ദി ബോയ്, കിങ്ങ് ലയര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു

എങ്കിലും ചാനല്‍ പരിപാടികളില്‍ കോമഡി വേഷങ്ങള്‍ അധികം ചെയ്തതിനാല്‍ പലരും ഓഡിഷന്‍ കഴിയുമ്പോള്‍ ശൈത്യയോട് നോ എന്ന മറുപടിയാണ് നല്‍കാറുള്ളത്. അത് സങ്കടങ്ങള്‍ക്ക് കാരണമാകാറുണ്ടെങ്കിലും എന്നെങ്കിലും ഒരു നല്ല വേഷം തന്നെ തേടി എത്തുമെന്ന പ്രതീക്ഷയിലാണ് ഈ പെണ്‍കുട്ടി കഴിയുന്നത്.


 

actress Shaitya santhosh life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES