ബിഗ്ബോസില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്ന മത്സരാര്‍ഥിയാണ് പേളി മാണി. പലവട്ടം എലിമിനേഷനില്‍ വന്നിട്ടും പേളി രക്ഷപ്പെട്ടത് വോട്ടിന്റെ ബലത്തിലാണ്. ഇത്രയും കൂടുതല്‍ വോട്ട് എങ്ങനെ പേളിക്ക് ലഭിക്കുന്നുവെന്ന് പുറത്തായ മത്സരാര്‍ഥികള്‍ക്ക് വരെ അതിശയമുള്ള കാര്യമാണ്. എന്നാല്‍ പേളിയുടെ പിതാവ് പേളിക്ക് ഷോയില്‍ നിലനില്‍ക്കാനുള്ള തന്ത്രങ്ങള്‍ പഠിപ്പിച്ചു നല്‍കിയെന്നും മകള്‍ക്ക് വേണ്ടി പെയ്ഡ് പിആര്‍ നടത്തുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മോട്ടിവേഷണല്‍ സ്പീക്കറും പേഴ്സണാലിറ്റി ട്രയിനറുമാണ് പേളിയുടെ പിതാവ് മാണി പോള്‍. ലോകത്തിനകത്തും പുറത്തും നിരവധിപേരെ പരിശീലിപ്പിച്ചിട്ടുള്ള മാണി പോള്‍ വിജയിക്കാന്‍ വേണ്ട എല്ലാ മന്ത്രങ്ങളും ഓതിയാണ് മകള്‍ പേളിയെ ഷോയിലേക്ക് പറഞ്ഞു വിട്ടത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഗ്ബോസില്‍ വിജയം ഉറപ്പിക്കാന്‍ പേളി അഭിനയിച്ച് തകര്‍ക്കുന്നുവെന്നും ഇവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനൊക്കെ ഒപ്പം തന്നെ പ്ലാന്‍ഡ് പിആര്‍ വര്‍ക്കും പേളിക്കായി നടക്കുന്നുണ്ടെന്നാണ് സൂചന. പുറത്തായ അനൂപും ബഷീര്‍ ബഷിയുമുള്‍പെടെ പലരും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പേളിക്ക് പിആര്‍ വര്‍ക്ക് നടക്കുന്നുവെന്ന് അനൂപ് കൃത്യമായും പറഞ്ഞതും സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്.
അതേസമയം പേളിയുടെ ബിഗ്ബോസിലെത്തിയ ശേഷമുള്ള സ്വഭാവവും അതിനു മുമ്പുള്ള സ്വഭാവവും തമ്മില്‍ താരതമ്യം ചെയ്താണ് പേളി കൃത്യമായ ട്രയിനിങ്ങോടെയാണ് ബിഗ്ബോസില്‍ മുന്നേറുന്നതെന്ന് വിമര്‍ശകര്‍ പറയുന്നത്. ആങ്കര്‍ ആയും വിജെയുമായുമെല്ലാം തകര്‍ത്തിരുന്ന പേളി തന്റെ മുതല്‍ക്കൂട്ട് എന്ന് പറഞ്ഞിരുന്നത് മനക്കട്ടിയും ബോള്‍ഡ്നെസുമൊക്കെയായിരുന്നു. എന്നാല്‍ ബിഗ്ബോസിലെ പ്രേക്ഷകര്‍ കണ്ടത് വളരെ ചെറിയ കാര്യത്തിന് പോലും വഴക്കിടുകയും കരയുകയും ചെയ്യുന്ന കുട്ടിത്തമുള്ള പേളിയെ ആയിരുന്നു. ഷോയില്‍ പിടിച്ചു നില്‍ക്കാനും സഹതാപ തരംഗമുണ്ടാക്കിയെടുക്കാനും എല്ലാം പിതാവ് തന്നെ പേളിയെ ട്രയിന്‍ ചെയ്ത് അയച്ചതാണെന്നാണ് ഇപ്പോള്‍ വിമര്‍ശനമുയരുന്നത്. അല്ലെങ്കില്‍ പിന്നെ പേഴ്സണാലിറ്റി ട്രയിനറുടെ മകളായ പേളി എങ്ങനെ ഷോയിലെത്തിയതോടെ ഇങ്ങനെ മാറിയെന്നും നാട്ടുകാരെ നന്നാക്കുന്ന മാണി സ്വന്തം മകളെ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചില്ലേയെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.