Latest News

ഉപ്പുംമുളകും പാറുക്കുട്ടി എഴുത്തുകാരന്റെ കഞ്ഞി കുടി മുട്ടിക്കുമോ; ലോക്കേഷനില്‍ താരമാകുന്ന ഉപ്പുമുളകും പാറുക്കുട്ടിയുടെ ചിത്രം..!

Malayalilife
ഉപ്പുംമുളകും പാറുക്കുട്ടി എഴുത്തുകാരന്റെ കഞ്ഞി കുടി മുട്ടിക്കുമോ;  ലോക്കേഷനില്‍ താരമാകുന്ന ഉപ്പുമുളകും പാറുക്കുട്ടിയുടെ ചിത്രം..!

പ്പുംമുളകും സീരിയലില്‍ ഇപ്പോള്‍ കേന്ദ്രകഥാപാത്രമായി മാറിയിരിക്കുന്നത് പാറുക്കുട്ടിയാണ്. സീരിയലില്‍ നീലുവിന്റെയും ബാലചന്ദ്രന്‍ തമ്പിയുടേയും അഞ്ചാമത്തെ മകളായ പാര്‍വ്വതി ബാലചന്ദ്രന്‍ ആയിട്ടാണ് പാറുകുട്ടി എത്തിയത്. കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പാറുക്കുട്ടിയാണ് ഇപ്പോള്‍ സീരിയയലില്‍ ആള്‍ ഇന്‍ ആള്‍. ഇപ്പോഴിതാ ഉപ്പുംമുളകിലെ തിരക്കഥ എഴുത്തുപോലും പാറുക്കുട്ടിയുടെ ജോലിയായി മാറിയെന്നാണ് തെളിവുസഹിതം ആരാധകര്‍ പറയുന്നത്.

അമേയ എന്നാണ് യഥാര്‍ഥ പേരെങ്കിലും പ്രേക്ഷകര്‍ക്ക് ഇവള്‍ പ്രിയപ്പെട്ട പാറുക്കുട്ടിയാണ്. പാറുക്കുട്ടിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കഥകള്‍ മുന്നോട്ട് പോകുന്നത്. അപ്പോഴാണ് സീരിയലിന്റെ തിരക്കഥ എഴുത്തുപോലും പാറുക്കുട്ടി ഏറ്റെടുത്തിരിക്കയാണ് എന്ന് തെളിയിക്കുന്ന ചിത്രം ഏറ്റെടുത്ത് ആരാധകര്‍ രസകരമായ കമന്റുകള്‍ പറയുന്നത്. ഉപ്പും മുളകും സീരിയലിന് തിരക്കഥ എഴുതുന്നത് കരുനാഗപള്ളിക്കാരന്‍ അഫ്‌സലാണ്. അഫ്‌സല്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. മേശയില്‍ ബോര്‍ഡും പേപ്പറും വച്ച് സ്‌ക്രിപ്റ്റ് എഴുതാന്‍ ഇരിക്കുന്ന അഫ്‌സലും അത് നോക്കിയിരിക്കുന്ന പാറുക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. കേരളത്തിലെ ലക്ഷക്കണക്കിന് ആരാധകര്‍ ഉപ്പും മുളകും കാണുന്നത് എന്നെ കാണാനാണ്. എന്റെ തല എന്റെ ഫിഗര്‍, എന്റെ തല എന്റെ ഫിഗര്‍.. അത് മാത്രം മതി സ്‌ക്രിപ്റ്റില്‍ എന്നാണ് പാറുക്കുട്ടി പറയുന്നതെന്ന് അടിക്കുറിപ്പാണ് അഫിസല്‍ ചിത്രത്തിന് നല്‍കിയത്.

ഇതോടൊപ്പം തന്നെ തറയില്‍ കിടക്കുന്ന റൈറ്റിങ്ങ് ബോര്‍ഡിന് സമീപം കൈയില്‍ പേനയു കൊണ്ട് കുത്തിയിരിക്കുന്ന പാറുകുട്ടിയുടെ ചിത്രവും അഫ്‌സല്‍ പങ്കുവച്ചിട്ടുണ്ട്. ഒടുവില്‍ എന്റെ റൈറ്റിങ്ങ് പാഡും പേനയും വരെ പാറുക്കുട്ടി പിടിച്ചുവാങ്ങി. ഇനി എനിക്ക് ഇത് പാടുള്ള കാര്യമാണ് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പുള്ളത്. രണ്ടു ചിത്രത്തിനും കൂടി നിരവധി കമന്റുകളാണ് എത്തുന്നത്.കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കഥ ,തിരക്കഥ, സംഭാഷണം പാറുക്കുട്ടി എന്നു കാണേണ്ടിവരുമോ എന്നും ഞാന്‍ പറഞ്ഞു തരാം ചേട്ടന്‍ എഴുതിക്കോ എന്നാണ് പാറുക്കുട്ടി പറയുന്നതെന്നും ആരാധകര്‍ കമന്റുകള്‍ ഇടുന്നുണ്ട്. എന്താലായും പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടി ലോക്കേഷനിലും കുറുമ്പുകളും ചട്ടമ്പിത്തരവുമൊക്കെയായി അണിയറപ്രവര്‍ത്തകരുടെയും കണ്ണിലുണ്ണിയാണെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. നിരവധി ഫാന്‍സ് പേജുകളും ലക്ഷക്കണക്കിന് ആരാധകരുമാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഉപ്പും മുളകും പാറുക്കുട്ടി നേടിയത്.  കരുനാഗപള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ് അമേയ എന്ന പാറുക്കുട്ടി. 

Uppum mulakum serial Paaru kutty latest pictures goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES