മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്കിടില്‍ ഏറെ പ്രശസ്തമായ സീരിയലാണ് ഉപ്പുംമുളകും. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അതിഭാവുകത്വമില്ലാത്ത നര്‍മ്മത്തിന്റെ മേമ്പോടിയില്‍ അവതരിപ്പിക്കുന്ന സീരിയലിനും അതിലെ കഥാപാത്രങ്ങള്‍ക്കും ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. സീരിയലില്‍ നായകനായ ബാലചന്ദ്രന്‍ തമ്പിയുടെ മകള്‍ ലച്ചുവായി വേഷമിടുന്ന ജൂഹി രസ്‌തോഗിയുടെ വിശേഷങ്ങള്‍ അറിയാം.
രാജസ്ഥാനിയായ രഘുവീര്‍ ശരണ്‍ രസ്‌തോഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി രസ്‌തോഗി. ജൂഹി അപ്രതീക്ഷിതമായിട്ടായിരുന്നു സീരിയലിലേക്ക് എത്തിയത്. ഉപ്പും മുളകിന്റെയും ഡയറക്ടര്‍ ആര്‍.ഉണ്ണികൃഷ്ണന്റെ മകന്‍ അനന്ത് ജൂഹിയുടെ ക്ലാസ്‌മേറ്റായിരുന്നു. അനന്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കവേ ജൂഹിയെ കണ്ട ഉണ്ണികൃഷ്ണന്‍ താരത്തെ ലച്ചുവാകാന്‍ ക്ഷണിക്കുകയായിരുന്നു. താനും ലച്ചുവും തമ്മില്‍ നല്ല സാമ്യമുള്ളതിനാല്‍ അധികം അഭിനയിക്കേണ്ടിവരാറില്ലെന്നും ജൂഹി പറയുന്നു. പ്ലസ്ടുവില്‍ പഠിക്കുമ്പോഴാണ് സീരിയലില്‍ എത്തുന്നത്. അതിനാല്‍ കൂടുതല്‍ പഠിക്കാന്‍ പറ്റിയില്ല. ഫാഷന്‍ ഡിസൈനിങ്ങാണ് പിന്നെ ജൂഹി പഠിച്ചത്.
ജൂഹിയുടെ വീട്ടില്‍ അമ്മയും ചേട്ടനും മാത്രമാണ് ഉള്ളത്. ജൂഹിയുടെ അച്ഛന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. എറണാകുളത്ത് ബിസിനസ് ആയിരുന്ന രഘുവീര്‍ ശരണ്‍ രസ്‌തോഗിക്ക്. അപ്പോഴാണ് അമ്മയെ വിവാഹം ചെയ്തത്. ചിരാഗ് ആണ് ജൂഹിയുടെ ചേട്ടന്‍. എന്‍ജിനീയറിങ് ബിരുദധാരിയാണ് ചിരാഗ്. അച്ഛന് ബിനിസന് ആയതുകൊണ്ട് സ്ഥിരം യാത്രകളായിരുന്നു. അതുകൊണ്ട് ജനിച്ചത് കേരളത്തിലാണെങ്കിലും താനും ചേട്ടനും വളര്‍ന്നത് കന്യാകുമാരി മുതല്‍ ദല്‍ഹി വരെയുള്ള പല വാടകവീടുകളില്‍ ആയിരുന്നു എന്നാണ് ജൂഹി പറയുന്നത്. അച്ഛന്‍ മരിച്ചത് വലിയ ശൂന്യത തന്റെ ജീവിതത്തില്‍ സൃഷ്ടിച്ചു. കുറച്ചുകാലം എടുത്താണ് അതുമായി പൊരുത്തപ്പെട്ടതെന്നും താരം പറയുന്നു. ഒരു നടിയാവണം എന്ന് പപ്പ പറയാറുണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ സ്വപ്‌നത്തില്‍ പോലും നടിയാകുമെന്ന് കരുതിയില്ലെന്നും ജൂഹി പറയുന്നു.
ചെറിയ ക്ലാസ് മുതല്‍ തന്നെ ധാരാളം പ്രണയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ പ്രണയമില്ലെന്നാണ് ജൂഹി പറയുന്നത്. ഒരോ സാഹചര്യത്തില്‍ തേപ്പ് കൊടുക്കുകയും വാങ്ങുകയും ചെയതിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. അറേജ്ഡ് മാരേജ് ആണങ്കെിലും പ്രണയം ആണെങ്കിലും വീട്ടുകാരുടെ സമ്മതതോടെ വേണമെന്നാണ് ജൂഹിയുടെ ആഗ്രഹം. ഇപ്പോള്‍ ഷൂട്ടിങ്ങ് ആവശ്യത്തിനായി വാടകവീടുകളിലാണ് താരവും കുടുംബവും താമസിക്കുന്നത്. അമ്മയുടെയും തന്റെയും ചേട്ടന്റെയും വലിയ ആഗ്രമാണ് സ്വന്തമായുള്ള വീടെന്നാണ് ജൂഹി പറയുന്നത്. ധാരാളം പച്ചപ്പും മരങ്ങളും ഒക്കെ ചുറ്റുമുള്ള ചെറിയ വീടുവയ്ക്കണമെന്നാണ് തന്റെ താല്‍പര്യമെന്നാണ് ജൂഹി പറയുന്നത്. ഭാവിയില്‍ ഒരു ബുട്ടീക് തുടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം വെളിപ്പെടുത്തുന്നു.
സെറ്റില്‍ എല്ലാവരുമായും നല്ല അടുപ്പത്തിലാണെങ്കിലും മുടിയന്‍ ചേട്ടനും നീലുവുമാണ് ജൂഹിയുടെ ബെസ്റ്റ് ഫ്രണ്ട്‌സ്. ഉപ്പുമുളകിലൂടെ പ്രശസ്തയായതോടെ പുറത്തുപോകുമ്പോള്‍ ആള്‍ക്കാര്‍ സംസാരിക്കാനെത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ജൂഹി പറയുന്നു.