ബിഗ് ബോസില്‍ വേറെ കളി; ഇവര്‍ കാണിക്കുന്നത് രജിത്ത് സാറിനെ പൂട്ടാനുള്ള ഗെയിം

Malayalilife
topbanner
ബിഗ് ബോസില്‍ വേറെ കളി; ഇവര്‍ കാണിക്കുന്നത് രജിത്ത് സാറിനെ പൂട്ടാനുള്ള ഗെയിം

ബിഗ്ബോസ് ഹൗസില്‍ ഏറെ ആരാധകരുള്ള മത്സരാര്‍ത്ഥിയാണ് ഡോ.രജിത്ത്കുമാര്‍. ഷോയുടെ തുടക്കം മുതല്‍ ഒറ്റയ്ക്ക് നിന്ന് കളിച്ചയാളാണ് അദ്ദേഹം. എന്നിട്ട് പോലും മറ്റാരെക്കാളും ആരാധകര്‍ ഇദ്ദേഹത്തിനാണുള്ളത്. വോട്ടിന്റെ കാര്യം നോക്കിയാലും അതിലും മുന്നില്‍ രജിത്ത് സാര്‍ തന്നെയാണ്. എന്നാല്‍ ഒറ്റയ്ക്ക് നിന്ന് ഇതുവരെയും പൊരുതികൊണ്ട് നിന്ന രജിത്ത് സാറിന് കൂട്ടായി ഇപ്പോള്‍ കുറച്ച് പെരെത്തിയിരിക്കുകയാണ്. ഈ മൂന്നുപേര്‍ കൂടെ നിന്ന് ചതിക്കുമെന്ന് സാര്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് സത്യം.    

കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയി തിരിച്ചെത്തിയ സുജോ, രഘു എന്നിവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹൗസിലേക്കെത്തിയ അമൃത അഭിരാമി എന്നിവരുമാണ് ഇപ്പോള്‍ രജിത്തിന് ചുറ്റുമുള്ള വളയം. കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയപ്പോള്‍ രജിത്ത് സാറിന് പുറത്തുള്ള സപ്പോര്‍ട്ട് മനസിലാക്കിയാണ് സുജോയും രഘുവും തിരിച്ചെത്തിയത്. അതുപോലെ തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ അമൃതയും അഭിരാമിയും പുറത്ത് രജിത്ത് സാറിനുള്ള പിന്തുണയും ഹൗസിലെ ഇപ്പോഴത്തെ അവസ്ഥയും കൃത്യമായി മനസ്സിലാക്കി പക്കാ ഗെയിം കളിക്കാനാണ് എത്തിയിരിക്കുന്നത്.

ബിഗ്ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോകുന്നതിന് മുമ്പ് വരെ എപ്പോഴും രജിത്ത് സാറുമായി വഴക്കടിച്ചുകൊണ്ടിരുന്ന സുജോയ്ക്ക് ഇപ്പോള്‍ രജിത്ത് സാറിനെ കാണുമ്പോള്‍ തേനും പാലും ഒഴുകും. എപ്പോഴും സാറിന്റെ വാലില്‍ തൂങ്ങി നടക്കുന്നു. അതുപോലെ തന്നെ രഘുവും. പുറത്ത് നിന്ന് വന്നതിന് ശേഷം രജിത്ത് സാറിനോട് വല്ലാത്തൊരു സ്നേഹമാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ആദ്യമെല്ലാം പ്രേക്ഷകര്‍ക്ക് മനസിലായില്ല. എന്നാല്‍ പിന്നീടുള്ള ഇവരുടെ പെരുമാറ്റം കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കാന്‍ സഹായിച്ചു.

ഇനി അമൃതയെയും അഭിരാമിയെയും കുറിച്ച് പറയുകയാണെങ്കില്‍ രണ്ടുപേരും പഠിച്ച കള്ളികളാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രണ്ടുപേരും ജെനുവിനല്ലയെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും പറയുന്നത്. മാത്രമല്ല ഹൗസിലേക്ക് വന്നപ്പോള്‍ തന്നെ രജിത്ത് സാറിന്റെയടുത്താണ് ഇവര്‍ സൗഹൃദവുമായി എത്തിയത്. സാറിനെ സമാധാനിപ്പിക്കുന്നു. കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നു. സപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയങ്ങനെ പല കളികള്‍. യഥാര്‍ത്ഥത്തില്‍ ഇവര്‍ രജിത്ത് സാറിനെ മുന്നില്‍ നിര്‍ത്തി കളിക്കുകയാണ്. മൂന്നുപേരും ചുറ്റില്‍ നിന്ന് ഓരോന്നും പറഞ്ഞ് കൊടുത്ത് സാറിനെ വഴിതെറ്റിക്കുന്നു. അങ്ങനെ വരുമ്പോള്‍ സാറിന് സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല. അവസാനം ഇവരെല്ലാം സ്വന്തം കാര്യം നോക്കി പൊടിയും തട്ടിപ്പോകും. ഇനിയെങ്കിലും രജിത്ത് സാര്‍ ഇത് മനസ്സിലാക്കിയില്ലെങ്കില്‍ സാറിനെ ഇവര്‍ മൂന്നുപേരും കൂടെ ഒരു വഴിക്കാക്കുമെന്നത് തീര്‍ച്ച.

They are showing the game to lock Rejith kumar in biggboss

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES