ബിഗ്ബോസിലെ പ്രണയക്കുരുവികളായ ശ്രീനിയും പേളിയും ഒന്നിച്ച് എലിമിനേഷനില്‍ വരെ എത്തിനില്‍ക്കുകയാണ്. ഇവരുടെ പ്രണയമാണ് ബിഗ്ബോസ് ഷോയെ ഏറെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ എപിസോഡുകളിലെ ഇവരുടെ മനോഹരമായ പ്രണയരംഗങ്ങളാണ് ഇപ്പോള്‍ പേളിഷ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
രാവിലെ നവരസങ്ങള്‍ സാബു പഠിപ്പിച്ചുകൊണ്ടിരിക്കേയാണ് ഇവരുടെ പ്രണയരംഗങ്ങള്‍ അരങ്ങേറിയത്. നവരസങ്ങള്‍ പഠിപ്പിക്കുന്ന അവസരത്തില്‍ പലവട്ടം ശ്രീനി പേളിയെ കൈകളിലും കവിളിലും തൊട്ടിരുന്നു. ശൃംഗാരം പഠിപ്പിച്ചുകൊണ്ടിരിക്കേ ശൃംഗാര ഭാവത്തില്‍ ശ്രീനി നോക്കുകയും പ്രണയത്തോടെ പേളിയെ തൊടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ സാബു ആ ശ്രമത്തെ തടഞ്ഞു. കിട്ടിയ ചാന്‍സ് ശ്രീനി മുതലെടുക്കാന്‍ ശ്രമിക്കുന്നു എന്നും അടുത്തിരിക്കുന്ന പെമ്പിള്ളാരെ ടച്ചിങ്ങ്സ് ആയി ശ്രീനി ഉപയോഗിക്കുന്നുവെന്നും പറഞ്ഞ് സാബു ഇരുവരെയും കളിയാക്കി.
പിന്നീട് നാട്ടുരാജ്യം ടാസ്‌കില്‍ റാണിയായ പേളിയെ ശ്രീനി മുട്ടുകുത്തിനിന്നു പ്രപോസ് ചെയ്തിരുന്നു. തനിക്കിഷ്ടമാണ് എന്നും ശ്രീനി പറഞ്ഞിരുന്നു. തുടര്‍ന്ന് രാത്രിയിലെ അപ്രതീക്ഷിത എലിമിനേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ടുപേരും വിഷമത്തിലായിരുന്നു. രാത്രിയുള്ള എലിമിനേഷനില്‍ ഒടുവില്‍ പേളിയും ഷിയാസും അതിഥിയും മാത്രം എത്തിയപ്പോള്‍ ശ്രീനി അകത്ത് കൈകൂപ്പി പ്രാര്‍ഥനയോടെ നിന്നതും പേളിഷ് ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. പേളി സേഫായി തിരികെയെത്തിപ്പോള്‍ കെട്ടിപ്പിടിച്ചാണ് ശ്രീനി പേളിയെ സ്വീകരിച്ചത്. പിന്നീട് അതിഥിയെ പുറത്താക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് കരഞ്ഞ പേളിയെ ശ്രീനി ആശ്വസിപ്പിച്ചിരുന്നു. എന്തായാലും ബിഗ്ബോസ് തീര്‍ന്നാലും ഇല്ലെങ്കിലും പേളി-ശ്രീനി ബന്ധം നിലനില്ക്കുമെന്നാണ് പേളിഷ് ആരാധകര്‍ പറയുന്നത്.