ഷാനാവാസ് സീരിയലിലേക്ക് വീണ്ടുമെത്തി; മടങ്ങി വരവ് അല്ലിയാമ്പലിലെ ശ്രീറാമായി

Malayalilife
topbanner
 ഷാനാവാസ് സീരിയലിലേക്ക് വീണ്ടുമെത്തി; മടങ്ങി വരവ് അല്ലിയാമ്പലിലെ ശ്രീറാമായി

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് അല്ലിയാമ്പല്‍. ഒരു ഗ്രാമത്തിലെ പ്രണയിതാക്കളുടെ കഥയാണ് അല്ലിയാമ്പല്‍ പറയുന്നത്. ഇപ്പോഴിതാ ഫഌവേഴ്‌സിലെ സീരിയലായ സീതയിലെ ഇന്ദ്രനായി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ ഷാനവാസ് അല്ലിയാമ്പലിലേക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കയാണ്. സീരിയലില്‍ നായകനായ ദേവന്റെ കളിക്കൂട്ടുകാരനായിട്ടാണ് ഷാനവാസ് സീരിയലിലേക്ക് എത്തുന്നത്.

സീത സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ ആളാണ് ഷാനവാസ്. കുങ്കുമപൂവിലെ രുദ്രന്‍ എന്ന കഥാപാത്രത്തിന് ശേഷം ഷാനവാസിന് ലഭിച്ച ശക്തമായ കഥാപാത്രമായിരുന്നു സീതയിലെ ഇന്ദ്രന്‍. വില്ലനായി എത്തി നായകനായി മാറിയ ഷാനവാസിന് ഏറെ ആരാധകരാണ് ഉണ്ടായത്. എന്നാല്‍ ചില പ്രശ്‌നങ്ങളുടെ പേരില്‍ ഷാനവാസ് സീരിയലില്‍ നിന്നും പുറത്താവുകയായിരുന്നു. എന്നാല്‍ ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഇതേതുടര്‍ന്ന് ഷാനവാസ് സീതയിലേക്ക് തിരികേ എത്തുമെന്ന് മലയാളി ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ ഷാനവാസും സംവിധായകന്‍ ഗിരീഷ് കോന്നിയും ഉള്‍പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഷാനവാസ് തിരികേ എത്തുന്ന സീനുകള്‍ ഉടന്‍ ചിത്രീകരണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സീത ടീം. ഈ അവസരത്തിലാണ് ഷാനവാസിനെ തേടി അല്ലിയാമ്പലിലെ കഥാപാത്രവും എത്തിയിരിക്കുന്നത്.

അല്ലിയാമ്പല്‍ സീരിയലിലേക്ക് നടന്‍ ഷാനവാസ് എത്തുന്നു എന്ന വാര്‍ത്ത ഇപ്പോള്‍ ഷാനു ആരാധകരെ ഏറെ ആഹഌദിപ്പിച്ചിരി്കയാണ്. സീരിയലിലെ കേന്ദ്രകഥാപാത്രമായ ദേവന്റെ ബാല്യകാല സുഹൃത്തായിട്ടാണ് ഷാനവാസ് സീരിയലിലേക്ക് എത്തുന്നത്. ശ്രീറാം എന്നാണ് കഥാപാത്രത്തിന്‍െ പേര്. കഥാതന്തുവില്‍ പുതിയ വഴിത്തിരുവുമായിട്ടാണ് ഷാനവാസ് സീരിയലിലേക്ക് എത്തുന്നത്. ഇനി സീരിയലില്‍ ഉടനീളം കേന്ദ്രകഥാപാത്രമായി ഷാനവാസ് നിറഞ്ഞു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഷാനവാസ് അല്ലിയാമ്പല്‍ ടീമിനപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ എത്തിയതോടെയാണ് ആരാധകര്‍ ഈ വിവരം അറിഞ്ഞത്. സീതയിലേക്ക് താരം മടങ്ങിയെതുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് അല്ലിയാമ്പലിലും ഷാനവാസ് കാണാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍. ജയ് ധനുഷും പല്ലവി ഗൗഡയുമാണ് അല്ലിയാമ്പല്‍ സീരിയലില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more topics: # Shanavas,# Alliyambal serial,# Zee keralam
Shanavas appears in Alliyambal serial

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES