Latest News

49 ദിവസം ജയിലില്‍ കഴിഞ്ഞു; ജയിലനുഭവങ്ങള്‍ എന്നെ പാകപ്പെടുത്തി; പുറത്തിറങ്ങുമ്പോള്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ; വാശി കൂടുകയായിരുന്നുവെന്നും ശാലുമേനോന്‍

Malayalilife
49 ദിവസം ജയിലില്‍ കഴിഞ്ഞു; ജയിലനുഭവങ്ങള്‍ എന്നെ പാകപ്പെടുത്തി; പുറത്തിറങ്ങുമ്പോള്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ; വാശി കൂടുകയായിരുന്നുവെന്നും ശാലുമേനോന്‍

സീരിയലിലൂടെ കടന്ന് വന്ന് മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് ശാലുമേനോന്‍. മികച്ച നര്‍ത്തകി കൂടിയായ ശാലുമേനോന്‍ ഇപ്പോഴും കലാരംഗത്ത് സജീവമാണ്. സ്വന്തം നൃത്തസ്ഥാപനവും ശാലു നടത്തുന്നുണ്ട്. സോളാര്‍ രംഗത്തെ വിവാദങ്ങളിലും ഇടക്കാലത്ത് നടി നിറഞ്ഞു. എന്നാല്‍ വിവാദങ്ങള്‍ക്കൊക്കെ വിട നല്‍കി കല്യാണം കഴിച്ച നടി വീണ്ടും സീരിയല്‍ രംഗത്ത് ഇപ്പോള്‍ സജീവമാണ്.  2016-ലാണ് ശാലുമേനോന്‍ വിവാഹിതനായത്. നടനായ സജിയാണ് ശാലുവിന്റെ ഭര്‍ത്താവ്. ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ശാലു മേനോന്‍ അഭിനയിക്കുന്നത്. 

2013ലാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ശാലുവിന്റെ ജീവിതത്തില്‍ ആരംഭിക്കുന്നത്. ഇതിന് പിന്നാലെ നടി അറസ്റ്റിലായി.സോളാര്‍ കേസില്‍ സരിതാ നായര്‍ക്കും ബിജു രാധാകൃഷ്ണനുമൊപ്പം ഒട്ടേറെ പേരെ കബളിപ്പിക്കാന്‍ കൂട്ടാളിയായി ശാലു മേനോനും ഉണ്ടായിരുന്നു എന്നാണ് പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചത്.

ശാലു മേനോനും ബിജു രാധാകൃഷ്ണനും ചേര്ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.  കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ശാലു മേനോനെതിരെ കേസെടുത്തത്. ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ശാലു മേനോനെതിരെ ചുമത്തിയിരുന്നു. ഇപ്പോള്‍ ഇതാ ജയിലിലെ അനുഭവങ്ങള്‍ വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ തന്നെ പാകപ്പെടുത്തിയെന്ന് നടി ശാലു മേനോന്‍ പറയുന്നത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, അതുകൊണ്ടുതന്നെ കഴിഞ്ഞതിലൊന്നും വിഷമമില്ലെന്നും ശാലു പറഞ്ഞു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ശാലു മേനോന്റെ പ്രതികരണം.

ശാലു മേനോന്റെ വാക്കുകള്‍

വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിട്ടുള്ളൂ. നാല്‍പ്പത്തിയൊമ്പത് ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്. അവിടെ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്‌ളാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം എന്നാണ് ശാലു ചോദിക്കുന്നത്.

Shalu menon shares her Prison Experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES