Latest News

സീതയില്‍ ഇന്ദ്രനു പകരക്കാരനായി പുതിയ നായകനെത്തുന്നു; റോണ്‍സണ്‍ എത്തുമ്പോള്‍ അടുത്ത ട്വിസ്റ്റിന് ആകാംഷയോടെ പ്രേക്ഷകര്‍

Malayalilife
 സീതയില്‍ ഇന്ദ്രനു പകരക്കാരനായി പുതിയ നായകനെത്തുന്നു; റോണ്‍സണ്‍ എത്തുമ്പോള്‍ അടുത്ത ട്വിസ്റ്റിന് ആകാംഷയോടെ പ്രേക്ഷകര്‍

ഫ്‌ളവേഴ്‌സ് ചാനലില്‍ ജനപ്രിയഹിറ്റായി മുന്നേറിക്കൊണ്ടിരുന്ന സീത ഇപ്പോള്‍ നിര്‍ണായക കഥാഗതിയിലാണ്. നായകകഥാപാത്രമായ ഇന്ദ്രന്‍ മരിച്ചതോടെ കടുത്ത പ്രതിഷേധമാണ് സീരിയലിനെതിരെ ഉണ്ടായത്. പ്രധാന കഥാപാത്രമായ ഷാനവാസിനെ സീരിയലില്‍ നിന്നും മാറ്റിയതിനെതിരെ പ്രേക്ഷകര്‍ രംഗത്തെത്തയിരുന്നു. എന്നാല്‍ അത് സീരിയലിന്റെ കഥാഗതിയാണെന്ന വാദമാണ് അണിയറപ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ സീരിയലില്‍ പുതിയ ട്വിസ്റ്റ് ഉണ്ടായിരിക്കയാണ്.

 

ഹിറ്റായ സീരിയലിലെ ഹിറ്റ് കോമ്പോ സീതയും ഇന്ദ്രനുമായിരുന്നു. ഇവര്‍ തമ്മിലുളള സ്നേഹമായിരുന്നു സീരിയലിന്റെ പ്രധാന  ഹൈലൈറ്റ്. ജനപ്രിയഹിറ്റായി മുന്നേറിക്കൊണ്ടിരുന്ന സീരിയലായ സീതയില്‍ അപ്രതീക്ഷിതമായിട്ടാണ് കഥാഗതി മാറിയത്. ദാമ്പത്യവും പ്രണയവുമൊക്കെയായി സീരിയല്‍ മുന്നേറുന്നതിനിടെ നായകനായ ഇന്ദ്രന്‍ എന്ന കഥാപാത്രം കൊല്ലപ്പെടുകയായിരുന്നു.ഇത് സീരിയല്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇന്ദ്രനെ സീരിയലില്‍ നിന്നും മാറ്റിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. സംവിധായകനെതിരെ വധ ഭീഷണി വരെ എത്തി. സോഷ്യല്‍ മീഡിയ വഴിയും ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. ഇനി  സീരിയല്‍ കാണില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു. ഇന്ദ്രനെ സീരിയലില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണവും ആരാധകര്‍ അന്വേഷിച്ചു. എന്നാല്‍ കുറച്ചു എപ്പിസോഡുകള്‍ പിന്നിട്ട ശേഷം കഥാഗതിക്കനുസരിച്ച് തന്നെ മാറ്റിയതാണെന്നും കഥയിലെ ട്വിസ്റ്റാണ് ഇതെന്നും ഇന്ദ്രന്‍ തന്നെ ആരാധകരോടു പറയുകയും ചെയ്തു. 

അതേസമയം സീരിയയില്‍ ഇപ്പോള്‍ പുതിയ ട്വിസ്റ്റില്‍ ആണെന്ന സൂചന നല്‍കി പുതിയ നായകന്‍ രംഗപ്രവേശനം ചെയ്തിരിക്കയാണ്. ഭാര്യ സീരിയലിലൂടെ പ്രശസ്തനായ റോണ്‍സണ്‍ വിന്‍സെന്റാണ് പുതിയ നായകന്‍ ആയി എത്തുന്നത്. ഇതിന്റെ പ്രമോ സീത ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇന്ദ്രന്‍ മരിച്ച ശേഷം സാധാരണ നിലയിലെത്തുന്ന സീത ശത്രുക്കളോട് പകരം വീട്ടാനെത്തുന്നതും ഇതിന് കൂട്ടായി റോണ്‍സന്റെ കഥാപാത്രം എത്തുന്നുവെന്നാണ് പ്രോമോയില്‍ കാണിച്ചത്. അധര്‍മ്മര്‍ങ്ങള്‍ക്ക് മേല്‍ ധര്‍മ്മത്തിന്റെ വെന്നികൊടി പാറിക്കാന്‍ ജടായു ധര്‍മന്‍ എത്തുന്നുവെന്നാണ് പ്രമോയില്‍ കാണിച്ചത്. താരത്തിന്റെ കിടിലന്‍ കളരി പ്രയോഗം കൂടി പ്രമോയില്‍ കാണിച്ചതോടെ സീരിയല്‍ പ്രേമികളും ആവേശത്തിലായിരിക്കയാണ്.

സീരിയലില്‍ പോലീസ് വേഷത്തിലാണ് റോണ്‍സണ്‍ന്റെ കഥാപാത്രം എത്തുന്നതെന്നാണ്  പ്രൊമോയില്‍ നിന്നും ലഭിക്കുന്ന സൂചന. ഇന്ദ്രന്റെ മരണ കാരണം അന്വേഷിക്കുക എന്ന ദൗത്വവുമായി എത്തുന്ന പോലീസ് ആകുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സീരിയലില്‍ ഇന്ദ്രന്റെ കഥാപാത്രത്തെപോലെ തന്നെ  കരുത്തുറ്റ കഥാപാത്രമായി റോണ്‍സണ്‍ എത്തുന്നതോടെ പുതിയ ട്വിസ്റ്റ് എന്താണെന്ന് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. 

 

Read more topics: # Ronson,# flowers,# new role,# Seetha
Serial actor Ronson appears on Seetha serial flowers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക