നടി ജാന്‍സിക്ക് പ്രണയത്തില്‍ ചതി പറ്റിയോ; ജാന്‍സിയുടെ ആത്മഹത്യയില്‍ ഞെട്ടി സിനിമാ-സീരിയല്‍ ലോകം; ഫോണിലും ചാറ്റിലും പോലീസ് കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍..!

Malayalilife
topbanner
 നടി ജാന്‍സിക്ക് പ്രണയത്തില്‍ ചതി പറ്റിയോ; ജാന്‍സിയുടെ ആത്മഹത്യയില്‍ ഞെട്ടി സിനിമാ-സീരിയല്‍ ലോകം; ഫോണിലും ചാറ്റിലും പോലീസ് കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍..!

പ്രശസ്ത സിനിമാ സീരിയല്‍ നടി നാഗ ജാന്‍സിയുടെ ആത്മഹത്യ വാര്‍ത്തയാണ് ഇപ്പോള്‍ തെലുങ്ക് സീരിയല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 21കാരിയായ നടിയെ ഇന്ന് രാവിലെയാണ് ഫഌറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദിലെ ശ്രീനഗര് കോളനിയിലെ വസതിയിലാണ് ജാന്‌സിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. ജാന്‌സി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മരണകാരണത്തക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്നും മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര് അറിയിച്ചു. മൃതദേഹത്തിനരികില് നിന്നും ആത്മഹത്യക്കുറിപ്പും മൊബൈല് ഫോണും കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.<

ജാന്‌സിയെ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തിയ സഹോദരന് ദുര്ഗാ പ്രസാദ് ഏറെ വിളിച്ചിട്ടും താരം പ്രതികരിക്കാത്തതിനെ തുടര്ന്ന് വിവരം പോലീസില് അറിയിക്കുകയായിരുന്നു. തുടര്ന്ന് പോലീസെത്തി വാതില് പൊളിച്ച് അകത്തു കയറിയപ്പോഴാണ് ജാന്‌സി ഫാനില് തൂങ്ങി നില്ക്കുന്നത് കണ്ടത്.                                                                                                                                                                               പ്രണയപരാജയമായാണ് ജാന്‌സിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്ത ബന്ധത്തിലുള്ള യുവാവുമായി നടി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിനോട് കുടുംബാംഗങ്ങള്ക്ക് അതൃപ്തിയായിരുന്നുവെന്നും ഇവരോട് അടുത്ത വൃത്തങ്ങള് പറയുന്നു. ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞ് കുടുംബാംഗങ്ങള് നിരന്തരം വഴിക്കിടാറുണ്ടായിരുന്നുവെന്നും അവര് പറയുന്നു. അതേസമയം പ്രണയത്തില്‍ ചതി പറ്റിയതാണ് താരം ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.

ജാന്‌സി മരിക്കുന്നതിന് തൊട്ടുമുന്പ് ഒരാളുമായി ചാറ്റ് ചെയ്തിരുന്നുവെന്നും കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി താരത്തിന് അടുപ്പമുണ്ടായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം. കൂടുതല് അന്വേഷണങ്ങള്ക്കായി ജാന്‌സിയുടെ കോള് റെക്കോര്ഡും ചാറ്റുമെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. ഇതില്‍നിന്നും ചില നിര്‍ണായകവിവരങ്ങള്‍ പോലീസിന് ലഭിച്ചു. മാ ടിവിയിലെ പവിത്രബന്ധന് ഉള്പ്പടെ നിരവധി പരമ്പരകളിലും ചില സിനിമകളിലും ജാന്‌സി വേഷമിട്ടിട്ടുണ്ട്. വളര്‍ന്നുവരുന്ന താരത്തിന്റെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ സീരിയല്‍ ലോകം.                                   

Read more topics: # Serial Actress,# Naga Jancy,# suicide
Serial Actress Naga Jancy suicide

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES