Latest News

സത്യം പറയാനാവാതെ സ്വാമിനി മടങ്ങുന്നു..?; കല്യാണ്‍ പെറ്റമ്മയെ മനസിലാക്കില്ലേ?

Malayalilife
topbanner
 സത്യം പറയാനാവാതെ സ്വാമിനി മടങ്ങുന്നു..?; കല്യാണ്‍ പെറ്റമ്മയെ മനസിലാക്കില്ലേ?

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണത്തില്‍ തന്റെ അമ്മയാണ് സ്വാമിനി എന്ന് കല്യാണ്‍ തിരിച്ചറിയുന്നത് കാണാനാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കല്യാണിന്റെ പിറന്നാളില്‍ ഭര്‍ത്താവിന്റെ യഥാര്‍ഥ അമ്മയായ ശാരദാനന്ദ സ്വാമിനികളെ വീട്ടിലെത്തിക്കുന്ന സീത പിറന്നാള്‍ ദിവസം തന്റെ മകനാണ് കല്യാണ്‍ എന്ന് തുറന്നുപറയാനും സ്വാമിനിയെ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ സ്വാമിനി സത്യം വെളിപ്പെടുത്താനാകാതെ തിരികേ പോകുമെന്നാണ് ഇപ്പോള്‍ പ്രമോയില്‍ സൂചനകള്‍ പുറത്തുവരുന്നത്.

തന്നെ ഉപദ്രവിക്കാനെത്തിയ ആളെ പ്രാണരക്ഷാര്‍ഥം കൊല്ലേണ്ടിവന്ന് ജയിലില്‍ പോയതാണ് കല്യാണിന്റെ അമ്മ അംബിക. പോകുംമുമ്പ് മകനെയും തന്റെ സ്വത്തുകളെയും അനിയത്തി രാജേശ്വരിയെ ഏല്‍പ്പിച്ചെങ്കിലും അംബിക തിരിച്ചെത്തുമ്പോഴേക്കും അംബികയുടെ ഭര്‍ത്താവിനെ തെറ്റിധരിപ്പിച്ച് അയാളെ രാജേശ്വരി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് അംബിക ശാരദാനന്ദസ്വാമിനികള്‍ എന്ന പേര് സ്വീകരിച്ച് സന്യാസജീവിതം നയിച്ചു. കല്യാണ്‍ ആകട്ടെ രാജേശ്വരിയാണ് തന്റെ അമ്മയെന്നാണ് കരുതുന്നത്. ഇത് തിരുത്താനും രാജേശ്വരി തയ്യാറാകുന്നില്ല. ഈ അവസരത്തിലാണ് സീത സത്യങ്ങള്‍ മനസിലാക്കുന്നത്. തുടര്‍ന്ന് ശാരദാനന്ദ സ്വാമിനികളെ കണ്ട് സീത തിരികേ വരാനും സത്യാവസ്ഥ കല്യാണിനെയും അച്ഛനെയും ബോധ്യപ്പെടുത്താനും അഭ്യര്‍ഥിക്കുകയാണ്. ഇത് മാനിച്ചാണ് കല്യാണിന്റെ പിറന്നാള്‍ ദിനം സ്വാമിനികള്‍ വീട്ടിലെത്തുന്നത്. ഇത് കല്യാണിനും സീതയ്ക്കും ഏറെ സന്തോഷമുണ്ടാക്കുയെങ്കിലും രാജേശ്വരിക്കും ഭര്‍ത്താവ് വേണുവിനും ഇഷ്ടമാകുന്നില്ല. സ്വാമിനി സത്യം തുറന്ന് പറയാന്‍ ശ്രമിക്കുമ്പോഴാകട്ടെ വേണു ഒഴിഞ്ഞുമാറുകയുമാണ്.

പിറന്നാള്‍ ആഘോഷത്തിന് എത്തുന്ന അംബികയെ കണ്ട് രാജേശ്വരി ഞെട്ടുന്നതും കല്യാണിന് അംബിക സദ്യ വാരികൊടുക്കുന്നതുമൊക്കെയാണ് ഇപ്പോള്‍ സീരിയല്‍ പ്രമോയില്‍ കാണിച്ചത്. അതേസമയം സ്വാമിനികള്‍ സത്യം വെളിപ്പെടുത്താനാകാതെ തിരികേ പോയെക്കുമെന്നാണ് സൂചന. സ്വാമിനിയും കല്യാണും തമ്മില്‍ അടുക്കാതിരിക്കാന്‍ രാജേശ്വരി തന്ത്രങ്ങള്‍ മെനയുമെന്നും സ്വാമിനിയെ വീട്ടില്‍ നിന്നും ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതൊടെ സത്യം പറയാതെ സ്വാമിനി തിരികേ പോവേണ്ടിവരും. സത്യങ്ങള്‍ വേണുവും കല്യാണും മനസിലാക്കിയാല്‍ തന്റെ സ്ഥാനം പടിക്ക് പുറത്താകുമെന്നതിനാല്‍ എന്ത് വില കൊടുത്തും രാജേശ്വരി സത്യം മറച്ചുവച്ചേക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

Seetha kalyanam serial asianet today episode

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES